ലോക വൃക്ക ദിനത്തിൽ വിവിധ പരിപാടികളുമായി എസ് എ ടി ആശുപത്രി

തിരുവനന്തപുരം: എവിടെയും എല്ലാവർക്കും വൃക്കാരോഗ്യം എന്ന വിളംബരവുമായി എസ് എ ടി ആശുപത്രി അധികൃതർ നയിച്ച കൂട്ട നടത്തവും ബോധവത്കരണ പരിപാടിയും ജനശ്രദ്ധയാകർഷിച്ചു. ലോക വൃക്ക ദിനാചരണത്തോടനുബന്ധിച്ച് തലസ്ഥാനവാസികളെ വൃക്കകളുടെ സംരക്ഷണം എങ്ങനെ വേണമെന്നും എങ്ങനെ രോഗം വരാതെ സൂക്ഷിക്കാമെന്നുമുള്ള ബോധവത്കരണം നടത്താനും പരിപാടികൾക്ക് സാധിച്ചു.

മാനവീയം വീഥി മുതൽ മ്യൂസിയം വരെ നടന്ന കൂട്ട നടത്തം എന്ന മുദ്രാവാക്യവുമായി വൃക്കരോഗം കണ്ടു പിടിച്ചാൽ എങ്ങനെ ചികിത്സിക്കാമെന്നും അസുഖം പൂർണ്ണമായി ബാധിച്ചാൽ എങ്ങനെ വൃക്ക മാറ്റിവയ്ക്കാം, മാറ്റി വച്ചവരെ എങ്ങനെ പരിചരിക്കാം എന്നിങ്ങനെയുള്ള ബോധവത്കരണമാണ് രണ്ടു പരിപാടികൾ കൊണ്ട് ലക്ഷ്യമിട്ടത്. 

എസ് എ ടി ജീവനക്കാരും പൊതുജനങ്ങളും പരിപാടിയിൽ പങ്കെടുത്തു. എവിടെയും എല്ലാവർക്കും വൃക്കാരോഗ്യം എന്നതാണ് ലോക വൃക്ക ദിനത്തിന്റെ മുദ്രാവാക്യം. കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്നം പ്രമേഹവും വൃക്കരോഗവുമാണ്. എത്ര ചെറുപ്പത്തിൽ ജീവിത ശൈലിയിൽ മാറ്റം വരുത്താൻ കഴിയുമോ അതാണ് രോഗം വരാതിരിക്കാനുള്ള പ്രധാന മാർഗം. 

എത്ര ആൾക്കാരിൽ ഇതിന്റെ സന്ദേശം എത്തിക്കാൻ കഴിഞ്ഞുവെന്നതാണ് ഈ പരിപാടിയുടെ വിജയം നിർണയിക്കുന്നത്. ലോക വൃക്ക ദിനാചരണത്തിന്റെ ഭാഗമായി എസ് എ ടി യിൽ നടന്ന ബോധവത്കരണ പരിപാടി മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ സബൂറാ ബീഗം, എസ് എ ടി സൂപ്രണ്ട് ഡോ സന്തോഷ് കുമാർ, സി ഡി സി ഡയറക്ടർ ഡോ ബാബു ജോർജ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. കുട്ടികളിലും വൃക്കരോഗത്തിന് ചികിത്സ സാധ്യമാണെന്നത് ഏറെ ആശ്വാസകരമാണ്. 

എസ് എ ടി യിലെ പീഡിയാട്രിക് നെഫ്രോളജി വിഭാഗവും തിരുവനന്തപുരം നെഫ്രോളജി ക്ലബ്, ഇന്ത്യൻ അക്കാഡമി ഓഫ് പീഡിയാട്രിക്സ്, നാഷണൽ ഹെൽത്ത് മിഷൻ എന്നിവയും ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്. എസ് എ ടി സൂപ്രണ്ട് ഡോ എ സന്തോഷ് കുമാർ, ഡോ നോബിൾ ഗ്രേഷ്യസ്, ഡോ പി എ മുഹമ്മദ് കുഞ്ഞ്, ഡോ ചാക്കോ വർഗീസ്, ഡോ രാധിക എന്നിവർ കൂട്ട നടത്തത്തിനു നേതൃത്വം നൽകി.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഔദ്യോഗിക വാഹനങ്ങൾ ഉപയോഗിക്കുന്നതിന് നിയന്ത്രണം

വിപ്രോ ഐ ഐ ഒ ടി സെന്റർ ഓഫ് എക്സലൻസ് കൊച്ചിയിൽ