World Laughter Day, health benefits, laughter, May, Dr. Kataria,doctor, India,  Laughter Yoga ,hypothesis, immune system, endorphins, tension, stress, muscles, heart, calories, anger, live longer, problems,
in , , ,

നാളെ ലോക ചിരി ദിനം; ഇതാ ചില ചിരി വിശേഷങ്ങൾ

മനസ്സു തുറന്ന് പൊട്ടിച്ചിരിക്കാൻ ഇഷ്‌ടമല്ലാത്തവരായി ആരാണുള്ളത്. പ്രകൃതി മനുഷ്യന് കനിഞ്ഞനുഗ്രഹിച്ച മഹത്തായ വരദാനമാണ് ചിരി. എല്ലാ വർഷവും മെയ് മാസത്തിലെ ആദ്യ ഞായറാഴ്ച ലോക ചിരി ദിനമായി ( World Laughter Day ) ആഘോഷിക്കാറുണ്ട്.

ഈ വർഷത്തെ ലോക ചിരി ദിനം നാളെ ആഘോഷിക്കുവാനായി ലോകമെമ്പാടുമുള്ള ചിരി പ്രേമികൾ തയ്യാറെടുക്കവെ ചില ചിരി വിശേഷങ്ങളിലൂടെ ഒന്ന് കണ്ണോടിക്കാം.

ഇന്ത്യയിലാണ് ആദ്യമായി ലോക ചിരിദിന ആഘോഷം നടത്തിയത്. ഇതിന് ഡോ മദൻ കടാരിയയോടാണ് ചിരിപ്രിയർ കടപ്പെട്ടിരിക്കുന്നത്. 1998 ജനുവരി 11-ന് മുംബൈയിൽ ഡോ മദൻ കടാരിയയുടെ നേതൃത്വത്തിൽ ആദ്യമായി ലോക ചിരി ദിന ചടങ്ങ് സംഘടിപ്പിക്കപ്പെട്ടു.

ചിരി യോഗയുടെ വക്താവായിരുന്ന ഡോ മദൻ കടാരിയയുടെ ശ്രമങ്ങളിലൂടെ ചിരിയുടെ ഗുണഗണങ്ങളെ പറ്റിയുള്ള അവബോധം വ്യാപകമായി. മനസ്സു തുറന്നുള്ള ചിരിയിലൂടെ സാമൂഹികവും മാനസികവും ആരോഗ്യ പരവുമായ നേട്ടങ്ങൾ അനവധിയാണെന്ന് ലോകം തിരിച്ചറിഞ്ഞു.

ചിരിയുടെ പ്രചാരത്തിനായി ഇക്കാലത്ത് ചിരി ക്ലബ്ബുകൾ വഹിച്ച പങ്ക് നിസ്തുലമാണ്. ശരീരത്തെയും മനസിനെയും ശാന്തമാക്കുവാനുള്ള ചിരിയുടെ കഴിവ് അത്ഭുതാവഹമാണെന്ന് ഇതിനോടകം വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പിരിമുറുക്കം കുറച്ച് മനസിന് പുത്തനുണർവേകാൻ ചിരി നല്ലൊരു പരിഹാരമാർഗ്ഗമാണ്.

World Laughter Day, health benefits, laughter, May, Dr. Kataria,doctor, India,  Laughter Yoga ,hypothesis, immune system, endorphins, tension, stress, muscles, heart, calories, anger, live longer, problems, ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിൽ ചിരിക്ക് വലിയൊരു പങ്കുണ്ട്. സന്തോഷത്തോടെ ജീവിക്കുന്നവരിൽ രോഗങ്ങൾ പിടിപെടാനുള്ള സാധ്യത കുറവാണ്.

കൂടാതെ ചികിത്സാവേളയിൽ ആശങ്കയില്ലാതെ ശാന്തമായ മനസോടെ മരുന്നുകൾ സേവിക്കുന്ന രോഗികൾ വളരെ വേഗം സുഖപ്പെടുന്നതായും ഇതിനോടകം തെളിഞ്ഞിട്ടുണ്ട്.

‘എൻഡോർഫിൻ’ എന്ന ഹോര്‍മോണിനെ നല്ല ഹോര്‍മോണുകളുടെ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സന്തോഷം നല്‍കാനും മൂഡോഫ് മാറ്റാനും എന്‍ഡോര്‍ഫിന്‍ സഹായിക്കും. ചിരിയിലൂടെ ഈ ഹോർമോൺ കൂടുതലായി സ്വാതന്ത്രമാക്കപ്പെടുമെന്ന് കണ്ടെത്തിയിട്ടുണ്ട്.

മാനസിക സമ്മർദ്ദം അകറ്റാൻ സഹായിക്കുന്ന ചിരി ഹൃദയാരോഗ്യത്തിനും വളരെ ഗുണപ്രദമാണ്. രക്ത ധമനികളുടെ പ്രവത്തനം മെച്ചപ്പെടുത്തുകയും രക്തപ്രവാഹം സുഗമമാക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാഘാതം, ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങൾ എന്നിവയെ അകറ്റി നിർത്താം.

ചിരിയിലൂടെ കലോറി കത്തിച്ചു കളയാമെന്നും ഇതിനോടകം തെളിഞ്ഞിട്ടുണ്ട്. 10 മുതൽ 15 മിനിറ്റോളം ചിരിക്കുന്നതിലൂടെ ശരീരത്തിൽ നിന്ന് 40 കലോറി എരിയിച്ചു കളയാമെന്നും തന്മൂലം ശരീര ഭാരത്തിൽ കുറവ് വരുത്താമെന്നും വിദഗ്ദ്ധർ ഉറപ്പ് നൽകുന്നു.

ചിരിയിലൂടെ നിഷേധാത്മക ചിന്തകൾ മനസ്സിൽ നിന്ന് മായ്ച്ചു കളയാനാകും. അസൂയ, വെറുപ്പ്, ദേഷ്യം എന്നിവ ആർക്കും ഗുണം ചെയ്യില്ല. മറിച്ച് മനസിനും ശരീരത്തിനും അവ വളരെയേറെ ദോഷകരമാകാറുണ്ട്. ഇതിനൊരു പരിഹാരമാർഗ്ഗമാണ് ചിരി. നർമ്മബോധം വളർത്തി ചിരിയോട് കൂട്ടു കൂടി ചീത്ത ചിന്തകളെ അകറ്റാവുന്നതാണ്.

ചിരി ആയുസ്സ് വർദ്ധിപ്പിക്കും. നല്ല നർമ്മബോധമുള്ളവർ കൂടുതൽ കാലം ജീവിക്കുന്നതായി നോർവേയിൽ നടന്ന പഠനത്തിൽ കണ്ടെത്തിയിരുന്നു. ചിരി മാനസിക-ശാരീരിക ആരോഗ്യത്തിന് അനുകൂലമാകുമ്പോൾ ആയൂർദൈർഘ്യം വർദ്ധിക്കുമെന്നതിൽ സംശയമില്ല.

കടപ്പാട്: ഡെക്കാൻ ക്രോണിക്കിൾ world-laughter-day-health-benefits-laughter-blivenews.com

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Kerala express , crack, found, coach, train, New Delhi, Thiruvananthapuram, Eranakulam, railway station, technicians, travel, journey, delay, accident, 

കേരളാ എക്‌സ്പ്രസ് കോച്ചിൽ ഗുരുതര തകരാർ; അപകടം ഒഴിവായത് തലനാരിഴയ്ക്ക്

gold smuggling, kerala, patients, women, senior citizens, pardah, Karipur airport, recruiting agency, UAE, Qatar, 

സ്വർണ്ണക്കടത്തുകാരായി രോഗികളും വൃദ്ധരും സ്ത്രീകളും; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്തു വന്നു