World Milk Day, Animal vs plant milk, make at home, healthier choice, Food and Agriculture Organization ,FAO, United Nations,Almond Milk, Creamy Rice Milk,Soy Milk
in ,

മൃഗങ്ങളുടെ പാൽ സുരക്ഷിതമോ? സസ്യജന്യ പാലുകൾ വീട്ടിൽ തന്നെ തയ്യാറാക്കാം

ഇന്ന് ലോക ക്ഷീര ദിനം ( World Milk Day, ). ലോക രാഷ്ട്രങ്ങളുടെ സമ്പദ്‌ വ്യവസ്ഥയെ സ്വാധീനിക്കുന്നതിൽ ക്ഷീര മേഖല ഒരു പ്രധാന പങ്ക്‌ വഹിക്കുന്നതിന് പുറമെ സമീകൃതാഹാരമെന്ന നിലയില്‍ പാലിന്റെ പ്രാധാന്യം ഓര്‍മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കാനായി ആരംഭിച്ചത്.

സമ്പത്ത് വ്യവസ്ഥയിൽ ക്ഷീര മേഖല

ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷൻ (എഫ്.എ.ഒ) പാലിനെ ആഗോള ഭക്ഷണമായി പ്രഖ്യാപിച്ചിട്ട് ഇന്നേക്ക് 18 വർഷമായി. ഇന്ന് ക്ഷീര വ്യവസായിക മേഖലയിൽ 126 ട്രില്യൺ രൂപയുടെ വ്യവസായമാണ് നടക്കുന്നത്. ഇതിൽ നിന്ന് പാലിന്റെ പ്രാധാന്യം എത്രമാത്രമാണെന്ന് മനസിലാക്കാം.

ധവള വിപ്ലവത്തിന് ചുക്കാൻ പിടിച്ച വർഗ്ഗീസ്‌ കുര്യൻ ക്ഷീര വ്യവസായ രംഗത്ത്‌ നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായി രാജ്യത്തെ ക്ഷീര മേഖലയിൽ വിപ്ലവകരമായ മുന്നറ്റമാണ് സൃഷ്ടിക്കപ്പെട്ടത്.

1970-ൽ ആരംഭിച്ച ‘ഓപറേഷൻ ഫ്ലഡ്’ ക്ഷീര വ്യവസായത്തിന് ഒരു ചെറുകിട വ്യാപാരത്തിൽ നിന്ന് സഹകരണ പ്രസ്ഥാനത്തിലേയ്ക്ക് രൂപമാറ്റം നൽകി. പാൽ ഉത്പാദനം 2016-17ൽ 165.4 ദശലക്ഷം ടൺ ആയി ഉയർന്നതോടെ മൂന്ന് ദശാബ്ദത്തിനുള്ളിൽ ഇന്ത്യ ഏറ്റവും വലിയ പാൽ ഉല്പാദകരായിമാറും.

2012-ലെ കന്നുകാലി സെൻസസ് പ്രകാരം ഇന്ത്യൻ ക്ഷീരവ്യവസായത്തിൽ 299.6 മില്ല്യൻ മൃഗങ്ങളെയാണ് ഉപയോഗിക്കുന്നത്. ഇക്കാലത്ത് ലക്ഷക്കണക്കിന് കുടുംബങ്ങളുടെ പ്രധാന ജീവിതമാര്‍ഗമാണിത്.

പാലിന്റെയും പാലുല്പന്നങ്ങളുടെയും പ്രസക്തി പ്രചരിപ്പിക്കുന്നതിനും കൂടുതല്‍ പേരെ ക്ഷീര മേഖലയിലേക്ക്‌ ആകര്‍ഷിക്കുന്നതിനും ആഹ്വാനം ചെയ്തു കൊണ്ട് ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ലോക ക്ഷീര ദിനം ആചരിക്കാറുണ്ട്.

ആരോഗ്യ രംഗത്ത് പാലിന്റെ പ്രാധാന്യം

എന്തായാലും ഇന്ത്യയിൽ കുഞ്ഞുങ്ങളും മുതിർന്നവരും ഒരുപോലെ പാലും പാൽ ഉത്പന്നങ്ങളും തങ്ങളുടെ ദൈനംദിന ആഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വളർച്ചയ്ക്ക് ആരോഗ്യം പ്രദാനം ചെയ്യുന്ന പാലിന്റെ പ്രധാന്യം വളരെ വലുതാണ്.

കുഞ്ഞുങ്ങളുടെ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ മുലപ്പാൽ കഴിഞ്ഞാൽ പിന്നെ പാലിനും പാൽ ഉത്പന്നങ്ങൾക്കും വളരെ വലിയ സ്ഥാനമാണ് ആരോഗ്യ രംഗത്ത് കല്പിക്കപ്പെട്ടിരിക്കുന്നത്.

മൃഗങ്ങളിൽ നിന്നുള്ള പാൽ സുരക്ഷിതമോ?

world-milk-day-animal-plant-milk-blivenews.com

എന്നാൽ മൃഗങ്ങളിൽ നിന്ന് ലഭിക്കുന്ന പാൽ എത്രകണ്ട് ആരോഗ്യകരമെന്ന് ഇപ്പോഴും വാദിക്കാൻ സാധിക്കില്ല. കാരണം പാലുൽപ്പാദനം വർദ്ധിപ്പിക്കാൻ വേണ്ടി മൃഗങ്ങളിൽ നിയമപരമല്ലാത്ത മരുന്നുകൾ, ഓക്സിടോക്സിൻ തുടങ്ങിയവ കുത്തി വയ്ക്കാറുണ്ട്.

പാൽ ഉത്പാദനം ക്രമാതീതമായി വർദ്ധിക്കുന്നത് മൃഗങ്ങളുടെ അകിടിൽ അണുബാധയ്ക്ക് കാരണമാകുന്നു. അത്തരം മൃഗങ്ങളുടെ പാൽ ഉപയോഗിക്കുന്നത് ഉപയോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് മുന്നറിയിപ്പ്.

രോഗബാധിതമായ സാഹചര്യങ്ങളിൽ, അണുബാധ തടഞ്ഞുനിർത്താൻ മൃഗങ്ങൾക്ക് മുൻകരുതൽ എന്നോണം ആന്റിബയോട്ടിക്കുകൾ നൽകാറുണ്ട്. ഇതും പാലിന്റെ ഉപയോഗത്തെ ദോഷകരമായി ബാധിക്കും.

പാലിലെ പഴുപ്പ്, ഹോർമോണുകൾ, ആൻറിബയോട്ടിക്കുകൾ, കീടനാശിനികൾ, യൂറിയ എന്നിവ കുഞ്ഞുങ്ങളെ പ്രതികൂലമായി ബാധിക്കും.

പാലിൽ അടങ്ങിയിട്ടുള്ള വളർച്ചയെ സഹായിക്കുന്ന ഹോർമോണുകൾ പ്രമേഹത്തിനും അമിത വണ്ണത്തിനും കാരണമാകാറുണ്ട്. പാൽ ഉത്പന്നങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിൽ ഉണ്ടാവുന്ന ചതവുകൾക്കും ഒടിവുകൾക്കും മാറ്റം സംഭവിക്കുന്നില്ല എന്നാണ് അമേരിക്കൻ ജേർണൽ ഓഫ് പബ്ലിക് ഹെൽത്ത് നടത്തിയ പഠനത്തിൽ തെളിഞ്ഞിരിക്കുന്നത്.

സംസ്ഥാന പിസിആർഎമ്മിനു വേണ്ടിയുള്ള പോഷകാഹാര ഡയറക്ടർ അമീ ലനൗ പിഎച്ച്ഡി പറയുന്നത്, പാൽ ഉത്പാദനം ഏറ്റവുമധികം ഉള്ള രാജ്യങ്ങളിലാണ് ഓസ്റ്റിയോപെറോസിസ് അഥവാ അസ്ഥിക്ഷയമുള്ള രോഗികൾ ഏറ്റവുമധികം ഉള്ളത്.

സസ്യജന്യ പാലിന്റെ വ്യാപനം

World Milk Day, Animal vs plant milk, make at home, healthier choice, Food and Agriculture Organization ,FAO, United Nations,Almond Milk, Creamy Rice Milk,Soy Milk

പാൽ മൂലം ഉണ്ടാകുന്ന അപര്യാപ്തതകളും ആരോഗ്യ പ്രശ്ങ്ങളും മുൻ നിർത്തി പുതിയ ഒരു വ്യവസായിക മേഖലയ്ക്ക് ആരംഭം കുറിച്ചിരിക്കുകയാണ്. സസ്യങ്ങളിൽ നിന്ന് പാൽ ഉല്പാദിപ്പിക്കുന്ന വ്യവസായത്തിന് തുടക്കം കുറിച്ചത് ശുഭസൂചനയാണ്.

ഇക്കാലത്ത് സസ്യജന്യ പാലിന്റെ വിപണിയിൽ ഇന്ത്യ തന്റേതായ സ്ഥാനം നേടിയിട്ടുണ്ട്. ഗോദ്റെജ്, ഹെർഷീ, ലൈഫ് ഹെൽത്ത് ഫുഡ്സ്, ഡാനോൺ, യൂറോപ്പിയ ചേറ്ററൻസ്, ഗുഡ്മിക്ക്, കൊവാത്തി തുടങ്ങിയ വലിയ എഫ്.എം.സി.ജി കമ്പനിൾ ഇന്ത്യയിൽ അതിവേഗം സസ്യ പാൽ വ്യവസായം വികസിച്ചുകൊണ്ടിരിക്കുന്നു.

എന്നിരുന്നാലും ഇന്നും നിരവധി ആളുകൾ വിശ്വസിക്കുന്നത് കാൽസ്യം, വിറ്റാമിൻ ഡി തുടങ്ങിയവ മൃഗങ്ങളുടെ പാലിൽ നിന്ന് മാത്രമേ ലഭിക്കുകയുള്ളൂ എന്നാണ്. അതുകൊണ്ട് പരമ്പരാഗത പാൽ വ്യവസായം ഇന്നും ശക്തമായി തന്നെ നിലനിൽക്കുന്നു.

സസ്യജന്യ പാലിന്റെ ഗുണങ്ങൾ

world-milk-day-animal-vs-plant-milk-blivenews.com

വാസ്തവത്തിൽ, സസ്യങ്ങളിൽ നിന്നുള്ള പാലിൽ പശുവിൻ പാലിനേക്കാൾ കൂടുതൽ കാൽസ്യം, പ്രോട്ടീൻ, സോഡിയം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല കൊളസ്ട്രോൾ, അലർജികൾ, ഹോർമോണുകൾ, ആൻറിബയോട്ടിക് എന്നിവ വളരെ കുറവുമാണ്.

സസ്യങ്ങളെ അടിസ്ഥാനത്തിലുള്ള ഭക്ഷണങ്ങൾക്ക് ഹൃദയസംബന്ധമായ രോഗം, പിസി ഒഎസ്, ഹൈപ്പോതൈറോയ്ഡ്, ഓസ്റ്റിയോപൊറോസിസ്, പ്രമേഹം, ഉയർന്ന കൊളസ്ട്രോൾ, കാൻസർ തുടങ്ങിയവയുടെ അപായസാധ്യത കുറയ്ക്കുന്നത്തിന് കഴിവുണ്ട്.

ഇന്നോവ മാർക്കറ്റ് ഇൻസൈറ്റിന്റെ റിപ്പോർട്ട് പ്രകാരം 2010-ൽ സസ്യ പാൽ ഉത്പാദനം 7.4 ബില്ല്യൺ ആയിരുന്നു. 2018-ൽ അത് 16.3 ബില്ല്യൺ ആയി ഉയർന്നിരിക്കുകയാണ്.

ഇതിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത് മൃഗങ്ങളിൽ നിന്നുള്ള ക്ഷീര ഉത്പന്നങ്ങളെക്കാൾ ആളുകൾ സസ്യ പാൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന എന്നാണ്. ഉദാഹരണത്തിന് ബദാം, തേങ്ങ, കൂടാതെ സസ്യജന്യപാലുകൾ.

ഇക്കാലത്ത് ആരോഗ്യകരവും ദോഷകരവുമല്ലാത്ത പാലുകളാണ് വിപണി കീഴടക്കിക്കൊണ്ടിരിക്കുന്നത്. നഗരങ്ങളിൽ ഇത്തരം പാലും പാൽ ഉല്പന്നങ്ങളും അവരുടെ അടുത്തുള്ള ലോക്കൽ സ്റ്റോറുകളിൽ നിന്ന് ലഭ്യമാണ്. എന്നാൽ ഇവ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാം. അത് എങ്ങനെ എന്ന് നോക്കാം.

വിവിധയിനം സസ്യജന്യ പാലുകൾ സ്വന്തം അടുക്കളയിൽ

ബദാം പാൽ: ഒന്നര കപ്പ് ബദാം (192g ) നാല് കപ്പ് വെള്ളത്തിൽ (1 ലിറ്റർ) രാത്രി മുഴുവൻ ഇട്ട് വയ്ക്കുക. രാവിലെ ഈ വെള്ളത്തിൽ തന്നെ ബദാം മിക്സിയിൽ അടിച്ചെടുക്കുക. വേണമെങ്കിൽ കുറച്ച് ഈന്തപഴം ചേർക്കുക. അത് പാലിന് മധുരം നൽകും. അതിന് ശേഷം ഈ പാൽ അരിപ്പ കൊണ്ട് അരിച്ചെടുക്കുക. ഇങ്ങനെ കിട്ടുന്ന പാൽ 3-4 ദിവസം ഫ്രിഡ്ജിൽ സൂക്ഷിക്കാം .

ക്രീമി റൈസ് മിൽക്ക്: ഒരു ബ്ലെൻഡറിൽ 85 ഗ്രാം അരിയും (ഇഷ്ടമുള്ള തവിട്ട് അരി), 43 ഗ്രാം കശുവണ്ടിയും, 700 മില്ലീലിറ്റർ ചൂടുവെള്ളവും, ½ സ്പൂൺ ഉപ്പും വാനിലയും (ഓപ്ഷണൽ) 2 മിനിറ്റ് കൊണ്ട് അടിച്ച് ചേർക്കുക. ഇത് അരിപ്പ ഉപയോഗിച്ച് അരിച്ചെടുക്കുക. ഇത് 48 മണിക്കൂർ വരെ സൂക്ഷിച്ച് വയ്ക്കാം.

സോയ മിൽക്ക്: 1 ലിറ്റർ സോയ പാൽ ഉണ്ടാക്കുന്നതിന് 140 ഗ്രാം സോയാബീനുകൾ 3 ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. ഇത് തണുക്കുന്നതിന് വേണ്ടി 6 മുതൽ 12 മണിക്കൂർ വരെ കാത്തിരിക്കൂ. തണുത്തതിന് ശേഷം ബീൻസ് എടുത്ത് തണുത്ത വെള്ളത്തിൽ ഇട്ട് 3 മിനിറ്റ് വരെ അടിച്ചെടുക്കുക. അരിച്ചെടുത്ത് ഈ പാലിനെ 10 മിനിറ്റ് വരെ ചൂടാക്കുക. തണുത്തതിന് ശേഷം 3 ദിവസം വരെ സൂക്ഷിക്കാം.

kid-jug-milk-tease-today-160406_9fcf53eed6760555af99e185ceafef0c.today-inline-large

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Nipah , Shailaja , adjournment motion,assembly,kerala, KK Shailaja, health minister, reply, ban, fruits, vegetables, import, UAE, Saudi Arabia, Qatar, treatment, precautions, Nipah virus, PSC exams , postponed, health minister, online exams, Malappuram, Kozhikode, patients, precautions, nipah-deaths-funeral-nurse-lini-asokan-rajan-case-police

നിപ: പി എസ് സി പരീക്ഷകള്‍ മാറ്റി; പ്രതിരോധ നടപടികളിൽ വിശദീകരണവുമായി മന്ത്രി

Indian farmers, central govt, hike, MSP, Kharif crops, price, government, approve, protest, farmers agitation , 10 day, strike, dump, milk, veggies , roads , seven states, Maharashtra, Uttar Pradesh, Madhya Pradesh and Punjab, 

അധികൃതരുടെ വാഗ്ദാന ലംഘനത്തെ തുടർന്ന് രാജ്യത്ത് വീണ്ടും കർഷക സമരം