World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 
in , ,

ഇന്ന് ലോക തൈറോയ്ഡ് ദിനം; ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളറിയാം

ഇന്ന് ധാരാളം ആളുകളെ അലട്ടുന്ന ഒരു വലിയ ആരോഗ്യ പ്രശ്നമാണ് തൈറോയിഡ് ഗ്രന്ഥിയുടെ തകരാറുകള്‍. എല്ലാ വർഷവും മെയ് 25-ന് ലോക തൈറോയ്ഡ് അവബോധ ദിനമായി ( World Thyroid Day ) ആചരിക്കാറുണ്ട്.

ഈ ദിനത്തോടനുബന്ധിച്ച് ഇക്കോലം ഇന്ത്യയിലെ നിരവധി ഡോക്ടർമാർ ഹൈപ്പോതെറോയിഡിസത്തെ നേരിടുന്നതിന് ചില മാർഗ്ഗങ്ങൾ നിർദ്ദേശിക്കുന്നു. കുഞ്ഞുകുട്ടികൾ മുതൽ മുതിർന്നവരിൽ വരെ തൈറോയ്ഡ് സംബന്ധമായ രോഗങ്ങൾ വളരെ മോശമായി ബാധിക്കാറുണ്ട്.

ആവശ്യമായ തൈറോയ്ഡ് ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ് ഹൈപ്പോതെറോയിഡിസം. തൈറോയിഡ് ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ടി-3, ടി-4 ഹോര്‍മോണുകളുടെ അളവ് രക്തത്തില്‍ ഗണ്യമായി കുറയുന്ന അവസ്ഥയാണിത്.

ഹൈപ്പോതെറോയിഡിസമുള്ള ആളുകൾക്ക് മെറ്റബോളിക് റേറ്റ് സാവധാനമാകുകയും, ശരീരത്തിൽ ഉപ്പും, ജലവും അടിഞ്ഞു കൂടുന്നതിനാൽ ശരീരഭാരം വർദ്ധിക്കും.

ഇന്ത്യയിൽ പത്തിൽ ഒരാൾ വിധം ഹൈപ്പോതെറോയിഡിസം അനുഭവിക്കുന്നു എന്ന് ടെക്നോളജി, മെൻഡർ, ക്ലിനിക്കൽ പാത്തോളജി, എസ്എഫ്ഐ ഡയഗ്നോസ്റ്റിക്സ് പ്രസിഡന്റ് ഡോ. അവിനാശ് ഫഡ്കെ അറിയിച്ചു.

ഓരോ വയസുകാർക്കും ഹൈപ്പോതെറോയിഡിസം ഉള്ളതിന്റെ ലക്ഷണങ്ങൾ വ്യത്യസ്തമാണ്. ഈ രോഗം കുട്ടികളില്‍ ചിലപ്പോള്‍ ജന്മനാ കാണപ്പെടാറുണ്ട്. അങ്ങനെയുള്ള കുട്ടികളില്‍ മലബന്ധമാവും പ്രധാനലക്ഷണം.

കൂടാതെ മാനസികവും ശാരീരികവുമായ വളര്‍ച്ചക്കുറവ് എന്നിവയും പ്രകടമായേക്കാം. ഹൈപ്പോതെറോയിഡിസമുള്ള കുഞ്ഞുങ്ങളിലും കൗമാരപ്രായക്കാരിലിലും ചെറിയ തോതിൽ ശരീരഭാരക്കൂടുതൽ, വരണ്ട ചർമ്മം, ഉറക്കക്കൂടുതൽ, കൃത്യതയില്ലാത്ത മാസമുറ, ദഹനക്കുറവ്, മുടികൊഴിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമാകും.

എന്നാൽ മുതിർന്ന വ്യക്തികളിൽ ഇതേ ലക്ഷണങ്ങൾ പ്രകടമാകുമെങ്കിലും ഒപ്പം വിഷാദം, പേശികൾക്കും സന്ധികൾക്കും വേദന തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ചെറുപ്പക്കാരായ സ്ത്രീകളില്‍ ഈ രോഗം വന്ധ്യതയ്ക്കും ഗര്‍ഭച്ഛിദ്രത്തിനും കാരണമാവാറുണ്ട്.

ഹൈപ്പോതെറോയിഡിസം വേണ്ടവിധത്തിൽ ചികിൽസിച്ചില്ലെങ്കിൽ തൊണ്ടവീക്കം ഉണ്ടാവുന്നതിന് സാധ്യത ഏറെയാണ്. മാത്രവുമല്ല തൈറോയ്ഡ് ഗ്രന്ഥി ക്രമാതീതമായി വലുപ്പം വയ്ക്കുകയും ചെയ്യുന്നു. തൈറോയ്ഡ് ഗ്രന്ഥിയിൽ അയോഡിന്റെ കുറവും എരിച്ചിലും ഉണ്ടാവുന്നതുമൂലമാണ് ഇത് സംഭവിക്കുന്നതെന്ന് ഡോ. ഫഡ്‌കെ പറഞ്ഞു.
World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 
1.വ്യായാമമാണ് ഹൈപ്പോതെറോയിഡിസത്തെ നേരിടാനുള്ള ഏറ്റവും നല്ല മാർഗ്ഗം. സ്ഥിരമായുള്ള വ്യായാമവും യോഗയും നമ്മുടെ ശരീരത്തിലെ കലോറി കുറയ്ക്കാൻ സഹായിക്കുകയും ഇതിലൂടെ ശരീര ഭാരം കൂടുന്നത് തടയുകയും ചെയ്യുന്നു. വ്യായാമം ചെയ്യുമ്പോൾ ശരീരം പുറംന്തള്ളുന്ന എൻഡോർഫിൻസ് മാനസിക അവസ്ഥ മെച്ചപ്പെടുത്തുന്നു.

2. 45 മിനിറ്റ് മുതൽ ഒരു മണിക്കൂർ വരെ നടക്കുന്നത് ഹൃദയാരോഗ്യത്തിനും കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനും വളരെ നല്ലതാണ്.

3. ജങ്ക് ഫുഡുകൾ, എണ്ണ പലഹാരങ്ങൾ എന്നിവ കഴിവതും ഒഴിവാക്കുക. വിറ്റാമിന് ഡി അടങ്ങിയ ആഹാരവും അയോഡിനും ധാരാളമായി ആഹാരത്തിൽ ഉൾപ്പെടുതുന്നത് ഹൈപ്പോതെറോയിഡിസം ഉള്ളവർക്ക് നല്ലതാണ്. എന്നാൽ തൊണ്ടവീക്കമുള്ളവർ ക്യാബേജ്, ബ്രോക്കോളി, കോളിഫ്ലവർ എന്നിവ പൂർണമായി ഒഴിവാക്കണം.

4 . ധാരാളം വെള്ളം കുടിയ്ക്കുന്നത് ശരീരത്തിന്റെ താപനില നിയന്ത്രിക്കുന്നതിനും ചർമ്മം ഹൈഡ്രേറ്റ് ചെയ്യുന്നതിനും സഹായിക്കുന്നു. ഹൈപ്പോതെറോയിഡിസം ഉള്ള ആളുകൾ 8 മുതൽ 10 ഗ്ലാസ് വെള്ളം ദിവസവും കുടിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മെറ്റാബോളിസത്തിന്റെ വേഗത കൂട്ടുകയും തന്മൂലംവേഗത്തിൽ ശരീരഭാരം കുറയുകയും ചെയ്യുന്നു.

5. മദ്യപാനവും പുകവലിയും തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തെ തളർത്തുന്നു. പുകയില ഹോർമോണുകളെ തടസപ്പെട്ടുത്തുന്നു.

ഇതിലെല്ലാം ഉപരിയായി ശരിയായ രീതിയിലുള്ള ചികിത്സയും രോഗം സുഖപ്പെടുന്നതിന് അവിഭാജ്യഘടകമാണ്.

World Thyroid Day ,lifestyle changes ,Hypothyroidism, thyroid hormone production,body’s functions , food, alcohol, smoking, exercise, health, tips, 

Leave a Reply

Your email address will not be published. Required fields are marked *

sikh police officer , Uttarakhand, Gagandeep Singh,Muslim man, saved, social media, viral, Hindu girlfriend ,Ramnagar , crowd,mob, 

അക്രമികളിൽ നിന്ന് യുവാവിനെ രക്ഷിച്ച സിഖ് പോലീസുകാരന് അഭിനന്ദന പ്രവാഹം

EnviroMUN , 2018, UN model, CISSA, TP Sreenivasan, energy, Bhoomitrasena, the environment club of College of Engineering, Thiruvananthapuram ,CET, Former Ambassador, Environment Model United Nations ,EnviroMUN 2018, RCE, CISSA , Bhoomitrasena ,Organise, EnviroMUN ,students , CET , June 2, Enviro Model United nations , programme  ,Model United Nations ,MUN, UN , socially, politically , environmentally ,organised , UNURCE ,CET campus ,

എൻവിറോ മോഡൽ യുണൈറ്റഡ് നേഷൻസ് പരിപാടിയുമായി ആർസിഇയും സിസ്സയും