തിരുവനന്തപുരം വേൾഡ് ട്രേഡ് സെന്ററിന് ധാരണാപത്രം ഒപ്പുവച്ചു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവര സാങ്കേതിക വളർച്ചയിൽ നാഴികക്കല്ലാകുന്ന നാല് ഐ.ടി. പദ്ധതികൾക്ക് തുടക്കമായി. തിരുവനന്തപുരം ടെക്‌നോസിറ്റിയിൽ നിർമിക്കുന്ന വേൾഡ് ട്രേഡ് സെന്ററിന് മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ ധാരണാപത്രം ഒപ്പുവച്ചു. 

ലോകത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് ഫ്രീ ആൻഡ് ഓപ്പൺ സോഴ്‌സ് സംവിധാനമായ സ്വതന്ത്രയുടേയും സ്‌കിൽ ഡെലിവറി പ്ലാറ്റ്‌ഫോം ഓഫ് കേരള (എസ്.ഡി.പി.കെ.)യുടേയും ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു.

സ്‌പേസ് രംഗത്തെ സ്റ്റാർട്ട്അപ്പുകളെ ഉൾപ്പെടുത്തി ആരംഭിക്കുന്ന സ്‌പേസ് ടെക് ആപ്ലിക്കേഷൻ ഡെവപല്‌മെന്റ് ഇക്കോസിസ്റ്റത്തിന്റെ (സ്‌റ്റേഡ്) ഭാഗമായി രണ്ടു പ്രമുഖ സ്റ്റാർട്ട്അപ്പുകൾക്കു പ്രവർത്തനാനുമതിയും നൽകി.

സംസ്ഥാനത്തിന്റെ ഐടി വ്യവസായ മേഖലയിൽ  വൻ കുതിപ്പിനു വഴിവയ്ക്കുന്ന പദ്ധതികൾക്കാണ് ഇന്നലെ തുടക്കമായത്. ബംഗളൂരു ആസ്ഥാനമായ ബ്രിഗേഡ് ഗ്രൂപ്പാണ് തിരുവനന്തപുരത്ത് വേൾഡ് ട്രേഡ് സെന്റർ നിർമിക്കുന്നത്. ടെക്‌നോസിറ്റിയിലെ 13 ഏക്കറിലാണ്  പദ്ധതി വരുന്നത്. 2.5 ദശലക്ഷം ചതുരശ്ര അടിയിൽ നിർമിക്കുന്ന പദ്ധതി 15,000 പേർക്ക് തൊഴിൽ നൽകുമെന്നാണ് പ്രതീക്ഷ.

സ്‌പേസ് രംഗത്തെ സ്റ്റാർട്ട്അപ്പുകൾക്കായി ആരംഭിക്കുന്ന സ്‌പേസ് ടെക് ആപ്ലിക്കേഷൻ ഡെപലപ്‌മെന്റ് ഇക്കോസിസ്റ്റം പ്രൊജക്ടിന്റെ ഭാഗമായി ഈ രംഗത്തെ പ്രമുഖ സ്റ്റാർട്ട്അപ്പുകളായ സാറ്റ്ഷുവർ, അഗ്നികുൽ എന്നിവയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നത്. ഡിസൈനിങ് രംഗത്തെ പ്രമുഖരായ ലൂമിയം എന്ന കമ്പനിക്ക് സംസ്ഥാനത്ത് പ്രവർത്തിക്കുന്നതിനുള്ള ലെറ്റർ ഓഫ് അലൊക്കേഷനും ചടങ്ങിൽ കൈമാറി. 

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സഹകരണം – ദേവസ്വം – ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. ഐ.ടി. സെക്രട്ടറി എം. ശിവശങ്കർ, ടെക്‌നോപാർക്ക് സി.ഇ.ഒ. ഋഷികേശ് നായർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

കണ്ണാശുപത്രി സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു 

മാധ്യമപ്രവർത്തകർ ഒന്നടങ്കം അതിദേശീയതയുടെ യുദ്ധവെറി നിർലജ്ജം ഏറ്റെടുത്തിരിക്കുന്നു