ലോകാത്ഭുതത്തെ സാക്ഷിയാക്കി ഒരത്യപൂർവ്വ ഫോട്ടോഷൂട്ട്

world's tallest man,World's smallest woman,Egypt,photoshoot,Sultan Kosen, 6ft difference , Turkey, Jyoti Amge, India, photos , guinness world records, pituitary gigantism, growth hormone, achondroplasia

ഉയരമില്ലായ്മയും ഉയരക്കൂടുതലും പരിഹസിക്കപ്പെടുന്ന സമൂഹത്തിൽ വൈകല്യങ്ങളെന്ന് വിളിക്കപ്പെട്ടവയെ തങ്ങളുടെ സവിശേഷതകളാക്കി മാറ്റിയ രണ്ട് പേരുടെ കൂടിക്കാഴ്ചയ്ക്ക് ഈജിപ്തിന്റെ ചരിത്രമോതുന്ന പിരമിഡുകൾ സാക്ഷിയായി. ഗിന്നസ് ലോക റെക്കോർഡ് പ്രകാരം ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പുരുഷനായ ( world’s tallest man ) സുൽത്താൻ കോസെൻ, ഏറ്റവും ഉയരം കുറഞ്ഞ സ്ത്രീ ( world’s smallest woman ) എന്ന ഖ്യാതി സ്വന്തമാക്കിയ ഇന്ത്യൻ സ്വദേശിനിയായ ജ്യോതി ആംഗെ എന്നിവരാണ് തങ്ങളുടെ സൗഹൃദ സംഭാഷണത്തിനായി ഒത്തുചേർന്നത്.

ഈജിപ്ഷ്യൻ ടൂറിസം പ്രൊമോഷൻ ബോർഡിന്റെ ക്ഷണം സ്വീകരിച്ചെത്തിയ ഇരുവരുടെയും സംഗമം കാണികൾക്കും കൗതുകമായി. പിരമിഡിന്റെ പശ്ചാത്തലത്തിൽ ഇരുവരുമൊന്നിച്ചുള്ള ഫോട്ടോഷൂട്ടായിരുന്നു ഈ കൂടിക്കാഴ്ചയെ ഏറെ സവിശേഷമാക്കിയത്.
ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

2014-ൽ കോസെൻ ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പുരുഷനായ ചന്ദ്ര ബഹദൂർ ദങ്കിയുമായി കൂടിക്കാഴ്ച നടത്തിയതും ഏറെ കൗതുകത്തോടെയാണ് ലോകം വീക്ഷിച്ചത്. 2011-ലാണ് ഇരുവരും തങ്ങളുടെ ഗിന്നസ് റെക്കോർഡുകൾ സ്വന്തമാക്കിയത്.

35 വയസുള്ള സുൽത്താൻ കോസെൻ തുർക്കിയിലെ ഒരു സാധാരണ കർഷകനാണ്. ശരീരത്തിലെ വളർച്ചാ ഹോർമോണിന്റെ ഉത്പ്പാദനം അമിതമായതാണ് 8 അടി 3 ഇഞ്ച് ഉയരമുള്ള സുൽത്താന്റെ വളർച്ചയ്ക്ക് കാരണം.

ഊന്നുവടിയുടെ സഹായത്താൽ മാത്രമേ അദ്ദേഹത്തിന് നടക്കുവാൻ സാധിക്കുകയുള്ളു. കൂടാതെ ഏറ്റവും വലിയ കൈകളുള്ള വ്യക്തിയായും കോസെൻ അറിയപ്പെടുന്നു. 2009-ൽ 2.47 മീറ്റർ നീളമുള്ളപ്പോഴാണ് ഭൂമിയിലെ ഉയരം കൂടിയ മനുഷ്യനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്.

അതേസമയം, 1993 ഇല്‍ ജനിച്ച ഇന്ത്യക്കാരിയായ ജ്യോതി ആംഗെയുടെ ഉയരം രണ്ടടിയാണ്. നാഗ്പ്പൂർ സ്വദേശിയായ ജ്യോതി 2011 ഡിസംബറില്‍ ആണ് ലിംക്ക ബുക്ക് ഓഫ് റെക്കോര്‍ഡിലും, ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിലും ഇടം നേടിയത്. ‘അകോൺഡ്രോപ്ലാസിയ’ എന്ന അസാധാരണ രോഗബാധിതയാണ് ജ്യോതി. അതിനാൽ ഉയരം കുറഞ്ഞു പോയ ജ്യോതി ബിഗ് ബോസ്, അമേരിക്കൻ ഹൊറർ സ്റ്റോറി എന്നീ റിയാലിറ്റി ഷോകൾ ഉൾപ്പെടെ ടി വി സീരിയൽ രംഗത്തും സജീവമാണ്.

യൂറോപ്യൻ ടൂറിസ്റ്റ് ബോർഡിൻറെ നവീന പ്രചാരണത്തിന്റെ ഭാഗമായാണ് ഈ ഗിന്നസ് റെക്കോർഡ് ജേതാക്കൾ പിരമിഡിന്റെ പശ്ചാത്തലത്തിൽ ചിത്രങ്ങളെടുത്തത്. കെയ്റോയിലെ ഫെയർമണ്ട് നൈൽ സിറ്റി ഹോട്ടലിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കെയ്‌റോയിലെ ഏറ്റവും പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങൾ സന്ദർശിച്ചതിനു ശേഷമാകും ഇരുവരും മടങ്ങുക.

world's tallest man,World's smallest woman,Egypt,photoshoot,Sultan Kosen, 6ft difference , Turkey, Jyoti Amge, India, photos , guinness world records, pituitary gigantism, growth hormone, achondroplasia

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

air pollution,Menstrual Cycles, foods, remedy, health, dangerous, excessive air pollution, delay, periods, health conditions, Vitamin C,Beta-Carotene,Omega-3 fatty acids,Magnesium rich foods

വായുമലിനീകരണം ആർത്തവ ചക്രത്തെയും ബാധിക്കുമെന്ന് പഠനം

chocolate, fridge, chilled, keep ,  expert, opinion, Luke Owen Smith , sweet treat, chocolate bars ,online store , Chocolate Bar, advice ,revelation to chocolate lovers, New Zealand,  flavours,cold temperatures,heat, taste,

ചോക്ലേറ്റ് ഫ്രിഡ്ജിൽ സൂക്ഷിക്കുന്നവരുടെ പ്രത്യേക ശ്രദ്ധയ്‍ക്ക്