ഡബ്ള്യു ഡബ്ള്യു ഇയുമായി കരാർ; ആദ്യ ഇന്ത്യൻ വനിതയായി കവിത

Kavita, WWE, sign, Kavita Devi ,First Indian Woman, Kavita Dalal,

ന്യൂഡൽഹി: സൽവാർ കമീസ് ധരിച്ചു കൊണ്ട് പ്രതിയോഗിയോട് ഡബ്ള്യു ഡബ്ള്യു ഇയിൽ (WWE) ഏറ്റുമുട്ടിയ കവിത (Kavita) ദലാൽ എന്ന കവിത ദേവിയെ ഓർക്കുന്നില്ലേ? ഡബ്ള്യു ഡബ്ള്യു ഇയുമായി കരാറിൽ (contract) ഒപ്പിട്ടു കൊണ്ട് വീണ്ടും വാർത്തകളിൽ നിറയുകയാണ് ഈ ഹരിയാനക്കാരി.

ഡബ്ള്യു ഡബ്ള്യു ഇയുമായി ഒരു കരാറിൽ ഏർപ്പെടുന്ന ആദ്യ ഇന്ത്യക്കാരി എന്ന പദവി കവിത ദലാൽ സ്വന്തമാക്കി. ഈയിടെ ന്യൂഡൽഹിയിൽ സന്ദർശനത്തിനെത്തിയ ഡബ്ള്യു ഡബ്ള്യു ഇയുടെ നിലവിലെ ചാമ്പ്യനായ ജിൻഡർ മഹലാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്.

ഡബ്ള്യു ഡബ്ള്യു ഇയുഡി വനിതാ വിഭാഗത്തിൽ നടക്കുന്ന സ്വകാര്യ പ്രൊഫഷണൽ റെസ്ലിങ് പ്ലാറ്റ്ഫോമിൽ കവിത ഉടൻ തന്നെ മത്സരിക്കും. ഡബ്ള്യു ഡബ്ള്യു ഇയിൽ വിജയം സ്വന്തമാക്കുന്ന ആദ്യ വനിതാ കായികതാരമാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവർ വ്യക്തമാക്കി.

ഹരിയാന പോലീസ് സേനയിലെ സശാസ്ത്ര സീമ ബൽ കോൺസ്റ്റബിളായിരുന്ന കവിത വളരെ യാദൃശ്ചികമായാണ് റെസ്ലിങിൽ ശ്രദ്ധ പതിപ്പിച്ചത്. തുടർന്ന് കവിത നിരവധി ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

അടുത്തിടെ കോണ്ടിനെന്റൽ റെസ്ലിങ് എന്റർടൈൻമെന്റിൽ തന്റെ കഴിവ് പ്രദർശിപ്പിച്ച കവിത വാർത്തകളിൽ തിളങ്ങിയിരുന്നു. റെസ്ലിങിന്റെ പരിശീലനസ്ഥാപനത്തിന്റെ പ്രചാരണത്തിനായി ‘ദ ഗ്രേറ്റ് ഖലി’ എന്ന പേരിൽ അറിയപ്പെടുത്ത ദലിപ് സിംഗ് റാണയുടെ നേതൃത്വത്തിലാണ് കോണ്ടിനെന്റൽ റെസ്ലിങ് എന്റർടെയിൻമെന്റ് സംഘടിപ്പിച്ചത്.

Indian woman wrestler, Kavita Dalal ,WWE,Mae Young Classic tournament, Indian woman pro-wrestler ,Hard KD,selected ,World Wrestling Entertainment,32-competitior Women's tournament, Mae Young Classic, Kavita, former weightlifter,student,former WWE heavyweight champion, Dalip Singh Rana Singh,The Great Khali, Khali ,Jalandhar,wrestling promotion Continental Wrestling Entertainment , video, Salwar Kameez,B B Bull Bull, social mediaഇന്ത്യയിൽ ജനിച്ച് അമേരിക്കയിൽ തന്റെ കായിക പ്രതിഭ തെളിയിച്ച ദ ഗ്രേറ്റ് ഖലിയുടെ ആരാധികയാണ് താനെന്ന് കവിത പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.

സൽവാർ കമീസ് ധരിച്ച് കൊണ്ട് ബി ബി ബുൾ ബുൾ എന്ന വനിതയുമായി ഡബ്ള്യു ഡബ്ള്യു ഇയിൽ ഏറ്റുമുട്ടുന്ന കവിതയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വളരെയേറെ പ്രചരിച്ചതോടെയാണ് താരത്തിന്റെ മികവ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Egg, World Egg Day, Egg Myths

മുട്ടയെ കുറിച്ചുള്ള ചില അബദ്ധ ധാരണകൾ തിരുത്താം

it,companies,kerala,dismissing,employees,

ഐ.ടി. മേഖലയില്‍ വീണ്ടും കൂട്ടപ്പിരിച്ചു വിടലുകള്‍