ഇലക്ട്രിക് ബൈസൈക്കിളുമായി ഷവമി; ഹിമോ അടുത്ത മാസം വിപണിയിൽ

Xiaomi , Himo electric bicycle ,unveiled, China,  crowdfunded ,urban riders ,LCD instrument panel 

ഷവമി എന്ന ചൈനീസ് കമ്പനിയുടെ പേര് കേൾക്കുമ്പോൾ തന്നെ ഏവരുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് മിതമായ വിലയിൽ ആധുനിക സവിശേഷതകളോടു കൂടിയ സ്മാർട്ട് ഫോണുകളാണ്. എന്നാൽ ഇത്തവണ ഷവമി എത്തുന്നത് സ്മാർട്ട് ബൈസൈക്കിളുമായിട്ടാണ് ( bicycle ).

നഗരങ്ങളിൽ വിലസുവാനായി ‘ഹിമോ’ എന്ന ഇലക്ട്രിക് ബൈസൈക്കിളാണ് ഷവമി കമ്പനി തങ്ങളുടെ ഉപയോക്താക്കൾക്ക് വേണ്ടി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഷവമി കമ്പനി ക്രോഡ് ഫണ്ടിങ്ങിലൂടെ നിർമ്മിക്കുന്ന ഹിമോ ഇലക്ട്രിക് ബൈസൈക്കിൾ ചൈനീസ് വിപണിയിൽ ജൂലൈ 30-നാണ് അവതരിപ്പിക്കുക.

വെള്ള, ഓറഞ്ച് എന്നീ രണ്ട് നിറങ്ങളിലായിട്ടാണ് ഹിമോ ഇലക്ട്രിക്ക് ബൈസൈക്കിൾ വിപണിയിൽ വരുന്നത്. എപ്പോഴത്തെയും പോലെ വളരെ മിതമായ വിലയിലാണ് ഇത്തവണയും കമ്പനി തങ്ങളുടെ പുതിയ ഉത്പന്നം പുറത്തിറക്കുന്നത്.

ചൈനീസ് വിപണിയിൽ 1,699 യുവാനാണ് ബൈസൈക്കിളിന്റെ വില. അതായത് ഇന്ത്യൻ രൂപ 17,851. നഗരങ്ങളിലെ ഉപയോക്താക്കൾക്ക് വളരെ ഉപയോഗപ്രദമായ രീതിയിലാണ് ഇതിന്റെ രൂപകൽപന.

16.7kg ഭാരം ഉള്ള അലൂമിനിയം ചെയ്‌സാണ് ബൈസൈക്കിളിൽ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ബൈസൈക്കിളിൽ എവിടേയ്ക്ക് വേണമെങ്കിലും അനായാസം സഞ്ചരിക്കാൻ അനായാസമായി സാധിക്കും.

Xiaomi ,Himo electric bicycle ,unveiled, China,  crowdfunded ,urban riders ,LCD instrument panel 

ചിത്രത്തിൽ കാണുന്നതു പോലെ 1080x510x1020mm അളവുകളിൽ നിർമ്മിച്ചിരിക്കുന്നതിനാൽ ഈ സൈക്കിൾ വളരെയേറെ തിരക്കുള്ള ട്രാഫിക് റോഡുകളിൽ പോലും അനായാസം ഉപയോഗിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

മടക്കാൻ സാധിക്കുന്ന ഹാൻഡിൽ ബാറിൽ ബാറ്ററി പവർ, ദൂരം എന്നിവ പോലുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താൻ ഒരു എൽസിഡി ഇൻസ്ട്രുമെന്റ് പാനൽ നൽകിയിട്ടുണ്ട്. അതേ പാനലിൽ തന്നെ ഇലക്ട്രിക്ക് പവർ മോഡിലേക്ക് സൈക്കിളിന്റെ പ്രവർത്തനം മാറ്റാനുള്ള ഓണും/ ഓഫും ബട്ടൺ ഘടിപ്പിച്ചിട്ടുണ്ട്.

എൽഇഡി ഹെഡ്‍ലൈറ്റ്സ്, IP54 വാട്ടർ പ്രൂഫ് പ്രൊട്ടക്ഷൻ എന്ന സവിശേഷതയും സൈക്കിളിന് നൽകിയിട്ടുണ്ട്. കൂടാതെ പ്രകാശമില്ലാത്ത പ്രദേശങ്ങളിൽ യാത്രയ്ക്ക് സഹായിക്കുന്ന ടൈയ്ൽ ലൈറ്റ് എന്ന സംവിധാനവും ഹിമോ ഇലക്ട്രിക്ക് ബൈസൈക്കിളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സൈക്കിൾ ഇലക്ട്രിക്ക് മോഡിലേയ്ക്ക് മാറുമ്പോൾ 6AH/36V ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്. ബാറ്ററിയുടെ ചാർജ് ഏഴ് മണിക്കൂർ വരെ നീണ്ടു നിൽക്കും. അതായത് 50 കിലോമീറ്റർ വരെ സഞ്ചരിക്കാൻ ഒറ്റ ചാർജിങ്ങിലൂടെ സാധിക്കും .

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Vijay ,Sarkar, first look poster, controversy, cigarette, Anbumani Ramadoss,  62nd movie ,Keerthi Suresh, AR Murugadoss, AR Rahman ,new movie , Anbumani Ramadoss , former central minister

സിഗരറ്റ് വില്ലനായി; വിജയ് ചിത്രം സർക്കാർ വിവാദത്തിൽ

വി​ദേ​ശ ​വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: സിബിഐക്കും സര്‍ക്കാരിനും ഹൈക്കോടതി നോട്ടീസയച്ചു