Xiaomi ,local manufacturing , PCBA , India ,  announces, smart phone, company, prime minister, make in India,
in

ഷവോമി മൂന്നു സ്മാര്‍ട്ട്ഫോണ്‍ ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു

കൊച്ചി: രാജ്യത്തെ മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഷവോമി ( Xiaomi  ) ഇന്ത്യയില്‍ മൂന്നു സ്മാര്‍ ട്ട് ഫോണ്‍ ഉത്പാദന പ്ലാന്റുകള്‍ കൂടി തുറന്നു. ഇതോടെ ഇന്ത്യയിലെ കമ്പനിയുടെ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദന യൂണിറ്റുകളുടെ എണ്ണം ആറായി.

കമ്പനിയുടെ പ്രാദേശികവത്കരണ തന്ത്രത്തിന്റെ ഭാഗമായി പ്രിന്റഡ് സര്‍ക്യൂട്ട് ബോര്‍ഡ് ( പിസിബിഎ) നിര്‍മിക്കാന്‍ കമ്പനിയുടെ ആദ്യത്തെ സര്‍ഫേസ് മൗണ്ട് ടെക്‌നോളജി (എസ്എംടി) പ്ലാന്റ് തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ യൂണിറ്റില്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുടെ പങ്കാളിത്തത്തോടെയാണ് തുറന്നത്.

ന്യൂഡല്‍ഹിയില്‍ നടന്ന സ്പ്ലയര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഉന്നതതല യോഗത്തിലാണ് ഷവോമി പുതിയ പ്ലാന്റുകള്‍ തുറന്ന കാര്യം സിവോമി ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടറും ഷവോമി ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ മനു ജയിന്‍ പ്രഖ്യാപിച്ചത്.

ലോകത്തെമ്പാടുമുള്ള അമ്പതോളം സ്മാര്‍ട്ട്‌ഫോണ്‍ കംപോണെന്റ് ആഗോള സ്പ്ലയര്‍മാർ ഉന്നതതല യോഗത്തില്‍ പങ്കെടുത്തത്.

ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള കമ്പനിയുടെ പവര്‍ ബാങ്ക് ഉത്പന്ന യൂണിറ്റില്‍ ഹിപാഡ് ടെക്‌നോളജി കമ്പനിയുടെ പങ്കാളിത്തത്തോടെ സ്മാര്‍ട്ട്‌ഫോണ്‍ ഉത്പാദനവും ഇതിനകം ആരംഭിച്ചിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ പദ്ധതിയുടെ ഭാഗമായി കമ്പനി 2015-ല്‍ ഫോക്‌സ്‌കോണ്‍ കമ്പനിയുമായി ചേര്‍ന്ന് ആദ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റ് തുറന്നിരുന്നു.

രണ്ടാമത്തെ പ്ലാന്റ് 2017 മാര്‍ച്ചിലും കമ്പനിയുടെ ആദ്യത്തെ പവര്‍ബാങ്ക് പ്ലാന്റ് നവംബറിലും തുറന്നു. ഇപ്പോള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്ന 95 ശതമാനം ഷവോമി സ്മാര്‍ട്ട്‌ഫോണുകളും ഇന്ത്യന്‍ നിര്‍മിതമാണ്.

ആന്ധ്രാപ്രദേശിലെ ശ്രീസിറ്റി, തമിഴ്‌നാട്ടിലെ ശ്രീപെരുമ്പത്തൂര്‍ എന്നിവിടങ്ങളിലാണ് ഫോക്‌സ്‌കോണുമായി ചേര്‍ന്ന് സ്മാര്‍ട്ട്‌ഫോണ്‍ പ്ലാന്റുകള്‍ തുറന്നിട്ടുള്ളത്. പിസിബിഎ യൂണിറ്റ് തമിഴ്‌നാട്ടിലെ ചെന്നൈയിലാണ്.

കഴിഞ്ഞ മൂന്നു വര്‍ഷമായി ഇന്ത്യയിലെ ഒന്നാം നമ്പര്‍ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയായി മാറിയ ഷവോമിക്ക് 2017 നാലാം ക്വാര്‍ട്ടറില്‍26.8 ശതമാനം വിപണി വിഹിതമുള്ളതായി ഐഡിസി സ്മാര്‍ട്ട്‌ഫോണ്‍ ട്രാക്കര്‍ നാലാം ക്വാര്‍ട്ടര്‍ റിപ്പോര്‍ട്ട് പറയുന്നു.

ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിഭാഗത്തില്‍ 57 ശതമാനമാണ് കമ്പനിയുടെ വിപണി വിഹിതം. ഐഡിസി റിപ്പോര്‍ട്ട് അനുസരിച്ച്, രണ്ടാംസ്ഥാനത്തുള്ള കമ്പനിയുടെ വിപിണി വിഹിതം ഓഫ്‌ലൈന്‍ വിഭാഗത്തില്‍ 11.2 ശതമാനമാണ്.

2018 മൂന്നാം ക്വാര്‍ട്ടറോടെ ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ആവശ്യമായ പിസിബിഎ പൂര്‍ണമായും ഉത്പാദിപ്പിക്കാനാകുമെന്നു കമ്പനി പ്രതീക്ഷിക്കുന്നതായി മനു ജയിന്‍ പറഞ്ഞു.

മിതമായ വിലയില്‍ ഉയര്‍ന്ന ഗുണമേന്മയും മികച്ച രൂപകല്‍പ്പനയുമുള്ള ഷവോമി ഫോണ്‍ ഇന്ത്യന്‍ സ്മാര്‍ട്ട് ഫോണ്‍ വിപണിയെ അപ്പാടെ മാറ്റിമറിച്ചിരിക്കുകയാണെന്നും ഇന്ത്യയെ ആഗോള മാനുഫാക്ചറിംഗ് ഹബ്ബായി മാറ്റുന്നതില്‍ തങ്ങളുടെ പങ്ക് തുടര്‍ന്നുമുണ്ടായിരിക്കുമെന്നും മനു ജയിന്‍ അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Varapuzha custody death, CBI, Pinarayi, Chennithala, Kerala Assembly, probe, Sreejith , SI Deepak , bail, granted, HC, bond, one lakh rupees, Sreejith, custodial death,  Sreejith's family , wife, job, govt, 10 lakh rupees, cabinet, decision, Kodiyeri, police custody, Varappuzha, Varapuzha custodial death , Chennithala, MM Hassan, Pinarayi, party, CPM , police, Sreejith, case, SP, KPCC president, opposition leader,  AV George, Sreejith, SI Deepak, Deepak,  bail, transfer, human right commission,  custodial death, SI,Chennithala, Varappuzha, Sreejith, custody, death, Sreejith, RTF officers, arrest, scapegoats ,alleged, conspiracy, arrest, video, Rural Tiger Force personnel,Varapuzha ,Varappuzha, Sreejith, custody, death, postmortum, report, Senkumar, former DGP, mother, CBI, torture, police, Sreejith, custodial death, Rural task force, RTF, suspended, SP, plice, Varapuzha , sreejith , custodial death , DGP, Behra,  hartal, violent, BJP,Human Rights Commission, protest, bjp activists, blocked, vehicles, police, custodial torture, Kerala State Human Rights Commission ,KSHRC

വരാപ്പുഴ സംഭവം പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും: ഡിജിപി

വിഷുവിന്​ കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളുമായി കെഎസ്ആര്‍ടിസി