Xiaomi Mi 8 , leaked, smartphone, Mi series, internet, 3D facial recognition ,features,display ,fingerprint sensor ,flagship, Xiaomi, device,scan, infrared sensors.
in , ,

ഷവോമി മി 8 നെ കുറിച്ചുള്ള ചില കമ്പനി രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായി

പ്രമുഖ ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി തങ്ങളുടെ പുതിയ സ്മാർട്ഫോൺ വിപണിയിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. തങ്ങൾ സ്മാർട്ട്ഫോൺ ബിസിനസ്സിൽ പ്രവേശിച്ചതിന്റെ എട്ടാം വാർഷികമായ മെയ് 31-ന് ഷവോമി മി 8 ( Xiaomi Mi 8 ) പുറത്തിറക്കുവാനാണ് കമ്പനി ഉദ്ദേശിക്കുന്നത്.

വിപണിയിൽ ഔദ്യോഗികമായി അവതരിപ്പിക്കും വരെ ഷവോമി മി 8-നെ കുറിച്ചുള്ള ചില വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് കമ്പനി കരുതിയിരുന്നത്. എന്നാൽ ഷവോമി മി8-നെ സംബന്ധിച്ച ചില കാര്യങ്ങൾ ഇതിനോടകം ചില വെബ്സൈറ്റുകളിൽ അങ്ങാടിപ്പാട്ടായി.

മി ശ്രേണിയിൽപ്പെട്ട പുതിയ ഫ്ലാഗ്ഷിപ് ഫോണായ മി 8 മെയ് 31-ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ അവതരിപ്പിക്കാൻ കമ്പനി തീരുമാനിച്ചെങ്കിലും വിശദ വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല.

എന്നാൽ ഇതിനോടകം തന്നെ മി 8-ന്റെ പ്രത്യേകതകളെ കുറിച്ച് ഇന്റർനെറ്റിലൂടെ ചില സൂചനകൾ പുറത്തു വരുന്നുണ്ട്.

മി 8 സ്മാർട്ട് ഫോണിലെ 3 ഡി ഫെയൽ റെക്കഗ്നൈസേഷൻ സവിശേഷയെക്കുറിച്ചും, ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസറിന്റെ സാന്നിധ്യ തുടങ്ങിയ പ്രത്യേകതകളെ കുറിച്ചുള്ള വാർത്തകളാണ് പുറത്തു വരുന്നത്.

Xiaomi Mi 8 , leaked, smartphone, Mi series, internet, 3D facial recognition ,features,display ,fingerprint sensor ,flagship, Xiaomi, device,scan, infrared sensors.

എന്തായാലും പതിവ് പോലെ ഷവോമിയുടെ പുതിയ ഫോണായ മി 8 സ്മാർട്ട് ഫോൺ ആരാധകരുടെ ഹൃദയം കവരുമെന്ന വിശ്വാസത്തിലാണ് കമ്പനി. മി 8 -ന്റെ പുറത്തുവന്നിരിക്കുന്ന ചിത്രത്തിലൂടെ മനസിലാക്കാൻ സാധിക്കുന്നത് പുതിയ സ്മാർട്ട് ഫോണിന്റെ മികച്ച പ്രഭാവം തന്നെയാണ്.

ആദ്യ കാഴ്ച്ചയിൽ തന്നെ മി 8, ആപ്പിൾ ഐഫോൺ X -ന്റെ രൂപ സാദൃശ്യം അനുഭവപ്പെടും. മുകൾ ഭാഗത്ത് കട്ടിയുള്ള നോച്ച് സംവിധാനവും ആകർഷണമുള്ള താഴ്ഭാഗത്തോടും കൂടി ഫുൾ ഡിസ്‌പ്ലൈയോടു കൂടിയാണ് മി 8 വരുന്നത്.

ഫോണിന്റെ പിൻ ഭാഗത്ത് കർവ്ഡ് ഗ്ലാസ് പാനലും ഡ്യൂവൽ ക്യാമറ സംവിധാനവും ഒരുക്കിയിട്ടുണ്ട്. പുതിയതായി പുറത്തു വന്ന ഫോണിന്റെ സ്ക്രീൻ ഷോട്ടിൽ കാണിച്ചിരിക്കുന്ന പ്രകാരം 3 ഡി ഫേസ് അൺലോക്ക് സംവിധാനം ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഐഫോൺ X ലുള്ള ഫേസ് അൺലോക്ക് സംവിധനം പോലെ ഉപയോക്താവിന്റെ മുഖം സ്കാൻ ചെയ്ത ഫോൺ അൺലോക്ക് ചെയ്യാൻ സാധിക്കുന്ന സവിശേഷത മി 8-ന് നൽകിയിട്ടുണ്ട്. കൂടാതെ ഫേസ് അൺലോക്ക് സംവിധാനത്തിനോടൊപ്പം ഇൻഫ്രാറെഡ് സെൻസറും നൽകിയിരിക്കുന്നു.

ഫോട്ടോഗ്രാഫിയുടെ മികവ് കൂട്ടാൻ റിയർ ക്യാമറയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഡ്യൂവൽ ജി.പിഎസ് സവിശേഷതയോടു കൂടിയ ലോകത്തെ ആദ്യത്തെ മൊബൈൽ ഫോണാണ് മി 8 സ്മാർട്ട് ഫോൺ. സ്നാപ്ഡ്രാഗൺ 845 പ്രോസസറാണ് ഫോണിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

ഷവോമി തങ്ങളുടെ മി 8 എന്ന സ്മാർട്ട് ഫോണിൽ മാത്രം ഒതുങ്ങുന്നില്ല. മെയ് 31-ന് നടക്കുന്ന ചടങ്ങിൽ മി ബാൻഡ് 2 ന്റെ പിൻഗാമിയെ കാണാം. ഔദ്യോഗിക ടീസറിലൂടെ മി ബാൻഡ് 3 യുടെ ചില സൂചനകൾ ലഭിക്കുന്നുണ്ട്. എന്നാൽ മി ബാൻഡ് 3 യെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല.

Xiaomi Mi 8 , leaked, smartphone, Mi series, internet, 3D facial recognition ,features,display ,fingerprint sensor ,flagship, Xiaomi, device,scan, infrared sensors.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

weekly-cartoon-hakus-manasa-vacha-may-28-2018

മോഡി സർക്കാരിന്റെ നാലാം പിറന്നാളിലും പെട്രോൾ വില വർദ്ധന

Arjun , Mehr Rampal ,announce ,separation, Bollywood,

ബോളിവുഡിൽ നിന്ന് വീണ്ടുമൊരു വിവാഹമോചന വാർത്ത