Xiaomi ,plans, launch, 6 new phones, India , Indian market, company,global vice-president and India head Manu Kumar Jain ,open ,100 exclusive stores, release ,new product categories, invest ,software, internet start-ups,
in , ,

ആറു പുതിയ ഫോണുകൾ, 100 എക്സ്ക്ലൂസീവ് സ്റ്റോറുകൾ; പുതിയ പദ്ധതികളുമായി ഷവോമി

മുംബൈ: ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യൻ മൊബൈൽ വിപണിയിൽ ചുവടുറപ്പിച്ച ഷവോമി ( Xiaomi ) കൂടുതൽ കുതിപ്പിന് തയ്യാറെടുക്കുന്നു. ആറു തരത്തിലുള്ള പുതിയ ഫോണുകളും നൂറ് എക്‌സ്‌ക്‌ളൂസീവ് സ്റ്റോറുകളുമടക്കം ഒട്ടേറെ പദ്ധതികളാണ് ഒരു വർഷത്തിനുള്ളിൽ കമ്പനി ഇന്ത്യയിൽ നടപ്പിലാക്കാനൊരുങ്ങുന്നത്.

ഇന്ത്യയിൽ ആരംഭിക്കാനിരിക്കുന്ന പദ്ധതികളെ പറ്റി ഗ്ലോബൽ വൈസ് പ്രസിഡന്റും ഷവോമി ഇന്ത്യ തലവനുമായ മനു കുമാർ ജെയിൻ സ്ഥിരീകരിച്ചു. സോഫ്ട്‍വെയർ മേഖലയിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്താനും പ്രതീക്ഷ പകരുന്ന സ്റ്റാർട്ട് അപ്പ് സംരംഭങ്ങളെ ഏറ്റെടുക്കാനും കമ്പനിക്ക് ആലോചനയുണ്ട്.

ചൈന കഴിഞ്ഞാൽ കമ്പനിയുടെ ലോകത്തെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയിൽ കഴിഞ്ഞ വർഷം അവസാന പാദത്തിൽ ഏറ്റവുമധികം വിറ്റഴിഞ്ഞ സ്മാർട്ട് ഫോണുകൾ ഷവോമിയുടേതാണ്.

കഴിഞ്ഞ ആറു വർഷക്കാലത്തിനിടയിൽ ഇതാദ്യമായാണ് സാംസങിനെ മറികടന്ന് മറ്റൊരു ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ ഒരു പാദത്തിലെങ്കിലും ഒന്നാം സ്ഥാനം കയ്യടക്കിയത് . 2017-ന്റെ അവസാന ക്വാർട്ടറിൽ 25 ശതമാനം ഓഹരിയുമായാണ് ഷവോമി സാംസങ്ങിനു മുന്നിലെത്തിയത്.

23 ശതമാനം ഓഹരിയുള്ള സാംസങ് രണ്ടാം സ്ഥാനത്തുണ്ട്. ലെനോവോ ഓപ്പോ, വിവോ എന്നിവയാണ് പട്ടികയിലെ പിന്തുടർച്ചക്കാർ. എന്നാൽ കഴിഞ്ഞ വർഷത്തെ മൊത്തം വില്പന കണക്കെടുത്താൽ സാംസങ് തന്നെയാണ് ഇപ്പോഴും രാജ്യത്തെ ഒന്നാം നമ്പർ സ്മാർട്ട് ഫോൺ എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

സാംസങിന്റെ ഈ സ്ഥാനം അട്ടിമറിക്കാനാണ് പുതിയ തന്ത്രങ്ങളുമായി ഷവോമി രംഗത്തെത്തുന്നത്. രസകരമായ കാര്യം സ്വന്തം രാജ്യമായ ചൈനയിലും ഷവോമിയല്ല നമ്പർ വൺ ബ്രാൻഡ് എന്നതാണ്.

ആ പോരായ്മ മറികടക്കാനുള്ള നൂതന തന്ത്രങ്ങളും കമ്പനി ആവിഷ്കരിക്കുന്നുണ്ട്. അമേരിക്ക അടക്കമുള്ള പടിഞ്ഞാറൻ വിപണിയിൽ കാര്യമായ സാന്നിധ്യം അറിയിക്കാനും ഈ വർഷം പദ്ധതി തയ്യാറാക്കുന്നതായി കമ്പനിവക്താക്കൾ അറിയിച്ചു.

2018 പകുതിയോടെ ഹോങ്കോങ് വിപണിയിൽ നടത്താൻ ഉദ്ദേശിക്കുന്ന ഓഹരി വില്പനയിലൂടെ 10 ബില്യൺ ഡോളർ സംഭരിക്കാനാകുമെന്ന കണക്കു കൂട്ടലുമുണ്ട്. എന്നാൽ ഇന്ത്യൻ വിപണിയിൽ ആധിപത്യം നേടിയെടുക്കുക എന്നതാണ് കമ്പനിയുടെ പ്രഥമ ലക്‌ഷ്യം.

xiaomi-mi-tv-2s-blivenews.com

സ്മാർട്ട് ടെലിവിഷൻ വാഗ്ദാനം ചെയ്യുന്ന വിപണി സാധ്യതകളും ഈ വർഷം കമ്പനി ഇവിടെ പരീക്ഷിക്കാൻ ഇടയുണ്ട് എന്നാണ് വ്യവസായ വൃത്തങ്ങൾ നൽകുന്ന സൂചന.

കേവലം 39,999 രൂപക്ക് 55 ഇഞ്ച് വലിപ്പമുള്ള മി ടി വി 4 ഇന്ത്യയിൽ അവതരിപ്പിച്ചതിന് ശേഷം 32 ഇഞ്ചും 43 ഇഞ്ചും വലിപ്പത്തിലുള്ള മി ടി വി 4 എ യും ഷവോമി ഇന്ത്യയിൽ പുറത്തിറക്കിയിരുന്നു.

മി ടി വി 4 എ 32 ഇഞ്ചിന് 13,999 രൂപയും കുറേക്കൂടി വലിപ്പമുള്ള 43 ഇഞ്ചിന് 22,999 രൂപയുമാണ് വില. മൂന്നു ബ്രാൻഡുകളുടെയും വില്പന പ്രോത്സാഹന മാർഗങ്ങൾ കാര്യമായി മെച്ചപ്പെടുത്താനാണ് കമ്പനിയുടെ മാർക്കറ്റിങ് വിഭാഗം ആലോചിക്കുന്നത്.

മാർച്ച് 14 നു റെഡ്മി 5 ഇന്ത്യയിൽ പുറത്തിറക്കും. ഇതോടെ വില കുറഞ്ഞ സ്മാർട്ട് ഫോണുകളുടെ മികവുറ്റ പോർട്ട് ഫോളിയോ എന്ന കമ്പനിയുടെ നീക്കം ഫലം കാണും. കഴിഞ്ഞ വർഷം മെയിൽ ഇറങ്ങിയ റെഡ്മി 4 നു ശേഷം പുതിയ ബ്രാൻഡുകളൊന്നും ഇന്ത്യൻ വിപണിയിൽ ഇറക്കിയില്ല എന്ന കുറവും ഇതോടെ തീരും.

കമ്പനി വൃത്തങ്ങൾ നൽകുന്ന സൂചനകൾ പ്രകാരം മാർച്ച് 14-നു തന്നെ റെഡ്മി 5 രാജ്യത്ത് ഇറങ്ങുകയാണെങ്കിൽ പുതിയ ട്രെൻഡായ18:9 അനുപാതത്തിൽ വരുന്ന ഏറ്റവും ചെലവ് കുറഞ്ഞ ഫോൺ ആയി ഷവോമി മാറും എന്ന പ്രത്യേകതയുമുണ്ട്.

Xiaomi ,plans, launch, 6 new phones, India , Indian market, company,global vice-president and India head Manu Kumar Jain ,open ,100 exclusive stores, release ,new product categories, invest ,software, internet start-ups,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Shami , police, wife, BCCI, letter, phones, investigation, cricket, chat,

ഷമിക്കെതിരെയുള്ള ആരോപണം; അന്വേഷണം ഊർജ്ജിതം; ബിസിസിഐയ്ക്ക് കത്തയച്ചു

Jaya , Jaya Bachchan , Naresh Agarwal, Sushama Swaraj, Smriti Irani, BJP, Samajwadi Party,

ജയാ ബച്ചനെ അവഹേളിച്ച് അഗർവാൾ; രൂക്ഷ വിമർശനവുമായി സുഷമയും സ്‌മൃതിയും