Xiaomi,Yeelight ,speaker, launched ,powered, Alexa, smart home speaker game, gadget, Amazon,design , similar, Echo Dot, blue LED ring , volume control buttons , top,company, price, 
in , ,

ഷവോമിയുടെ സ്മാര്‍ട്ട് സ്പീക്കറായ യീലൈറ്റ് തരംഗമാകുന്നു

ഷവോമി ( Xiaomi ) അടുത്തിടെ വിപണിയിൽ അവതരിപ്പിച്ച സ്മാർട്ട് സ്പീക്കറായ യീലൈറ്റ് ( Yeelight ) ജനപ്രീതി നേടുന്നതായി റിപ്പോർട്ടുകൾ വ്യക്തമാകുന്നു. ജനുവരി മുതൽ ഈ സ്പീക്കർ വിപണിയിൽ ലഭ്യമാകുമെന്ന് കമ്പനി ദിവസങ്ങൾക്ക് മുൻപ് അറിയിച്ചിരുന്നു.

കമ്പനി പുറത്തിറക്കിയ വോയ്സ് അസിസ്റ്റന്റ് അധിഷ്ഠിത സ്മാര്‍ട്ട് സ്പീക്കർ യീലൈറ്റ് അതിന്റെ സവിശേഷമായ രൂപത്താലും ജനശ്രദ്ധ നേടുകയാണ്. കൂടാതെ ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ള മികച്ച സാങ്കേതിക വിദ്യയും യീലൈറ്റിന് വിപണിയിൽ മുൻഗണന നൽകുന്നുണ്ട്.

സ്പീക്കറിനെ കുറിച്ചുള്ള ഉപഭോക്താക്കളുടെ അന്വേഷങ്ങൾ ഓൺലൈൻ ഉൾപ്പെടെയുള്ള വിപണിയിൽ പ്രവഹിക്കുന്നതായാണ് സൂചന. 30 യുവാനാണ് (ഏകദേശം 1,952 രൂപ) ഈ സ്പീക്കറിന്റെ വില.

ആമസോണിന്റെ എക്കോ ഡോട്ടിന്റെ ഡിസൈനുമായി യീലൈറ്റ് വോയ്സ് അസിസ്റ്റന്റിന് സാദൃശ്യമുണ്ട്. എക്കോ ഡോട്ടിലേത് പോലെ യീലൈറ്റ് സ്മാര്‍ട്ട് സ്പീക്കറിലും മുകള്‍ ഭാഗത്താണ് ബട്ടണുകൾ ക്രമീകരിച്ചിരിക്കുന്നത്.

ആക്ഷന്‍ ബട്ടണ്‍, വോളിയം അപ് ബട്ടണ്‍, വോളിയം ഡൗണ്‍ ബട്ടണ്‍, മൈക്രോഫോണ്‍ ഓണ്‍, ഓഫ് എന്നിങ്ങനെ നാല് ബട്ടണുകള്‍ യീലൈറ്റ് സ്മാര്‍ട്ട് സ്പീക്കറിന്റെ ഉപരിതലത്തിലുണ്ട്.

മൈക്രോസോഫ്റ്റിന്റെ കോര്‍ട്ടാന വോയ്സ് അസിസ്റ്റന്റ് ആണ് യീലൈറ്റ് സ്മാര്‍ട്ട് സ്പീക്കറിനെ പ്രവര്‍ത്തന സജ്ജമാക്കുന്നത്. ഇതിലെ 6 മൈക്രോ ഫോണുകളും ഒരു സിംഗിള്‍ 2വാട്ട് സ്പീക്കറും പ്രവർത്തന മികവ് ഉറപ്പുവരുത്തുന്നു.

256 എംബി റാം, 256 എംബി ഫ്ളാഷ് സ്റ്റോറേജ് എന്നിവയോട് കൂടിയ 1.2 ജിഗാ ഹെട്സ് 64 ബിറ്റ് കോര്‍ട്ടെക്സ് ക്വാഡ്കോര്‍ പ്രോസസര്‍ എന്നിവയും സ്മാര്‍ട്ട് സ്പീക്കറില്‍ ഉൾപ്പെട്ടിരിക്കുന്നു.

കൂടാതെ 5 മീറ്റര്‍ പരിധിയില്‍ ഡിവൈസ് ഓണ്‍ ചെയ്യാന്‍ കഴിയുന്ന തരത്തിലുള്ള അഡ്വാന്‍സ്ഡ് വോയ്സ് വേക്‌അപ് അല്‍ഗോരിതം ഡിവൈസില്‍ ഉപയോഗിച്ചിട്ടുണ്ട്.

2.4 ജിഗാ ഹെട്സ്, 5 ജിഗാ ഹെട്സ് ഡ്യുവല്‍ ബാന്‍ഡ് വൈഫൈ, ബ്ലൂടൂത്ത് ലോ എനര്‍ജി ( എല്‍ഇ ) തുടങ്ങിയവയിലൂടെ ഉപയോക്താവിന് ഈ ഡിവൈസിൽ കണക്ടിവിറ്റി ലഭ്യമാക്കാവുന്നതാണ്.

ഇതിന് പുറമെ എക്കോ കുറയ്ക്കുന്നതിനായി ബീംഫോമിങ് ടെക്നോളജി, അഡ്വാന്‍സ്ഡ് അകൗസ്റ്റിക് എക്കോ കന്‍സലേഷന്‍ (എഇസി) എന്നിവയാണ് ഈ സ്മാർട്ട് സ്പീക്കറിൽ കമ്പനി ഉള്‍പ്പെടുത്തിയിട്ടുള്ളത്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

ജൂനിയര്‍ ഡോക്​ടര്‍മാരുടെ സമരം; നേരിടുമെന്ന് ആരോഗ്യമന്ത്രി

Kerala, budget, February 2, cabinet meet, decided, annual state budget, recommend, governor, summon, assembly meeting, January 22, full budget, budget session, Thomas Issac,

ഫെബ്രുവരി രണ്ടിന് സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ബജറ്റ്