ക്രിസ്മസ്, പുതുവത്സരാഘോഷം: എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനം ശക്തമാക്കി

തിരുവനന്തപുരം:  ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ എക്‌സൈസ് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ പ്രവർത്തനം ഊർജിതമാക്കി. സ്പിരിറ്റ് കടത്ത്, വ്യാജ മദ്യത്തിന്റെ ഉത്പാദനം, വിൽപ്പന, മയക്കുമരുന്ന് കടത്ത്, വിൽപ്പന, ഉത്പാദനം എന്നിവ തടയുകയാണ് എൻഫോഴ്‌സ്‌മെന്റിന്റെ ലക്ഷ്യം.

നാളെ മുതൽ (ഡിസംബർ 5) ജനുവരി അഞ്ചു വരെ സ്‌പെഷ്യൽ എൻഫോഴ്‌സ്‌മെന്റ് ഡ്രൈവായി കണക്കാക്കിയുള്ള നടപടികളാണ് വകുപ്പ് ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് തിരുവനന്തപുരം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ എസ്. മുഹമ്മദ് ഉബൈദ് അറിയിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ജില്ലാ ആസ്ഥാനത്ത് തുറന്നു.

ബാർ ഹോട്ടലുകൾ, ബിയർ ആൻഡ് വൈൻ പാർലറുകൾ, ആയുർവേദ വൈദ്യശാലകൾ, കള്ളുഷാപ്പുകൾ തുടങ്ങിയ ലൈസൻസ് സ്ഥാപനങ്ങളുടെ പ്രവർത്തനം നിരീക്ഷക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. അതിർത്തികളിലൂടെ സ്പിരിറ്റ്, വ്യാജമദ്യം, മയക്കുമരുന്നു കടത്ത് എന്നിവ തടയുന്നതിന് ബോർഡർ പട്രോളിങ് കൂടുതൽ ശക്തമാക്കിയതായും ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണർ അറിയിച്ചു.

വ്യാജമദ്യ ഉത്പാദനം, കടത്ത്, വിതരണം, സ്പിരിറ്റ് കടത്ത്, അനധികൃത വൈൻ, അരിഷ്ടം നിർമാണം, വിതരണം, ബേക്കറികൾ, മറ്റു സ്ഥാപനങ്ങൾ വഴിയുള്ള അനധികൃത വൈൻ വിൽപ്പന തുടങ്ങിയ അബ്കാരി കുറ്റകൃത്യങ്ങൾ സംബന്ധിച്ചും മയക്കുമരുന്ന് വിൽപ്പന സംബന്ധിച്ചുമുള്ള വിവരങ്ങൾ കൺട്രോൾ റൂമുകളിൽ അറിയിക്കണമെന്നും വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

കൺട്രോൾ റൂം നമ്പറുകൾ ജില്ലാ കൺട്രോൾ റൂം – 1800 425 1727, 0471 2473149, എക്‌സൈസ് സ്‌പെഷ്യൽ സ്‌ക്വാഡ് – 0471 2312418, എക്‌സൈസ് സർക്കിൾ ഓഫിസ് തിരുവനന്തപുരം – 0471 2348447, എക്‌സൈസ് സർക്കിൾ ഓഫിസ് നെയ്യാറ്റിൻകര – 0471 2222380, എക്‌സൈസ് സർക്കിൾ ഓഫിസ് നെടുമങ്ങാട് – 0472 2802227, എക്‌സൈസ് സർക്കിൾ ഓഫിസ് ആറ്റിങ്ങൽ – 0470 2622386, എക്‌സൈസ് സർക്കിൾ ഓഫിസ് വർക്കല – 0470 2692212, എക്‌സൈസ് ചെക്‌പോസ്റ്റ് അമരവിള – 0471 2221776.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

train time schedule , Thrissur, railway, cancel, service, Saturday, Sunday maintenance, Kerala, Thiruvananthapuram, Kozhikode, Jan Shatabdi Express , 

മന്ത്രി ഇടപെട്ടു; സ്കൂള്‍ ഗെയിംസ് താരങ്ങള്‍ക്ക് സുഖയാത്ര

സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് നേട്ടം