Xpanxion, UST, 20 years, global technology consultancy, UST Global Group company,  completed ,provider ,customer-centric technology solutions ,strategies, operating, US sourcing centers , Nebraska, Iowa, Kansas, Colorado, ,Pune, India
in ,

സാങ്കേതിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന എക്സ്പാൻഷന് 20 വയസ്സ്

തിരുവനന്തപുരം: ആഗോളതലത്തിലെ മുൻനിര സാങ്കേതിക കൺസൾട്ടൻസിയും യു എസ് ടി ( UST ) ഗ്ലോബൽ ഗ്രൂപ്പ് സ്ഥാപനവുമായ എക്സ്പാൻഷൻ ( Xpanxion ) ഉപഭോക്തൃ കേന്ദ്രീകൃത സാങ്കേതിക സേവനദാതാക്കളെന്ന നിലയിൽ തങ്ങളുടെ ഇരുപതാം വർഷം പൂർത്തിയാക്കി.

നെബ്രാസ്ക, ലോവ, കൻസാസ്, കൊളോറാഡോ, ഇന്ത്യയിലെ പുണെയിലുള്ള ഓഫ്‌ഷോർ കേന്ദ്രം എന്നിങ്ങനെ അഞ്ച് യു എസ് സോഴ്സിങ് സെന്ററുകൾ വഴിയാണ് എക്സ്പാൻഷൻ പ്രവർത്തിക്കുന്നത്.

ആഗോളതലത്തിൽ 50 ഉപഭോക്താക്കൾക്ക് കൺസെപ്റ്റ് ഡിസൈൻ & പ്രോട്ടോടൈപിങ് , പ്രോഡക്റ്റ് & സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗ്, അഷ്വറൻസ് സർവീസ്, ഡിജിറ്റൽ സൊല്യൂഷൻസ് എന്നീ സേവനങ്ങൾ പ്രദാനം ചെയ്യുന്ന സ്ഥാപനമാണ് എക്സ്പാൻഷൻ.

ഡിജിറ്റൽ ഡിസ്റപ്ഷൻ, പരിവർത്തനം എന്നിവയുടെ കാലഘട്ടത്തിൽ ഉപഭോക്താക്കൾക്കും എക്സ്പാൻഷൻ ക്രോസ്സ് സോഴ്സിങ് മോഡൽ എന്നറിയപ്പെടുന്ന ഓഫ്‌ഷോർ കേന്ദ്രങ്ങൾ വഴി നൂതനമായതും ഗുണനിലവാരമുളളതുമായ ഉൽപന്നങ്ങൾ വിപണിയിലേക്ക് എത്തിക്കുന്ന പ്രോഗ്രാമുകൾക്കുമായി സർവീസ് പോർട്ട്ഫോളിയോ വികസിപ്പിക്കുന്നതിനോടൊപ്പം ഗ്രാമീണതലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള മികവ് സമ്മാനിക്കുന്ന സേവനങ്ങളും എക്സ്പാൻഷൻ മുന്നോട്ട് വയ്ക്കുന്നു.

ആരോഗ്യകരമായ ഐ ടി വിപണിക്കായി ആധുനിക സാസ് സംവിധാനങ്ങൾ നിർമ്മിക്കുവാൻ എക്സ്പാൻഷന്റെ ഗ്രാമീണസോഴ്സിങ് മോഡലാണ് തങ്ങൾ ഉപയോഗിക്കുന്നതെന്ന് എക്സ്പാൻഷൻ ഉപഭോക്താവായ ഫിൻഡിൻറെ സി ഇ ഒ ടോം വൈറ്റ് വ്യക്തമാക്കി.

ഗാഢമായ ഒരു പങ്കാളിത്തം രൂപപ്പെടുത്തുന്നതിനായി എക്സ്പാൻഷൻ ഓഫീസിനുള്ളിൽ തന്നെ തങ്ങൾ ഒരു ഓഫീസ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ടെന്നും എക്സ്പാൻഷനുമായുള്ള പങ്കാളിത്തത്തോടെ ഇന്ത്യ, കൊളോറാഡോ, നെബ്രാസ്ക , അയോവ, ജോർജിയ എന്നിവിടങ്ങളിൽ 24 മണിക്കൂറും തങ്ങൾക്ക് വേണ്ടി പ്രവർത്തന സജ്ജരായി വ്യക്തികളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തങ്ങളുടെ തുടക്കം മുതൽക്കേ എക്സ്പാൻഷൻ വിലമതിക്കാനാകാത്ത ഒരു പങ്കാളിയാണെന്ന് അഭിപ്രായപ്പെട്ട മറ്റൊരു എക്സ്പാൻഷൻ ഉപഭോക്താവായ ഓവർസൈറ്റ് സിസ്റ്റംസ് സി ഇ ഒ പാട്രിക് ടെയ്ലർ, ഫലപ്രദവും കാര്യക്ഷമവുമായ വികസന പ്രക്രിയകൾ ദ്രുതഗതിയിൽ വിന്യസിക്കാനുള്ള കമ്പനിയുടെ കഴിവും ജീവനക്കാരും, ഉപഭോക്താക്കൾക്കായി ഉയർന്ന നിലവാരമുള്ളതും ഉചിതവുമായ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുവാൻ തങ്ങളെ പ്രാപ്തരാക്കിയെന്നും അഭിപ്രായപ്പെട്ടു.

ഡിജിറ്റൽ ഡിസ്റ്പ്ഷന്റെ ഈ കാലഘട്ടത്തിൽ കുറഞ്ഞ ചിലവിൽ ഉയർന്ന ഗുണനിലവാരമുള്ള സാങ്കേതിക സംവിധാനങ്ങളും സോഫ്റ്റ്‌വെയറുകളും സൃഷ്ടിക്കുക എന്ന പ്രധാന ലക്ഷ്യത്തിൽ വിട്ടു വീഴ്ച ചെയ്യാതെ ദ്രുത ഗതിയിൽ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക രംഗത്ത്, മുന്നിൽ തന്നെ നിലയുറപ്പിക്കാൻ തങ്ങൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് എക്സ്പാൻഷൻ പ്രസിഡന്റ് രാമപ്രസാദ്‌ വെളിപ്പെടുത്തി.

800-ലധികം ജീവനക്കാരോടെ പ്രവർത്തിക്കുന്ന എക്സ്പാൻഷൻ ഉപഭോക്താക്കൾക്ക് അവർക്കാവശ്യമുള്ള ഉത്പന്നം കൃത്യമായി നിർമ്മിക്കപ്പെടുന്നു എന്നുറപ്പ് വരുത്തുന്നതിനായി തദ്ദേശീയ-യു എസ് മികവ് പ്രദാനം ചെയ്യുന്നു.

ഇന്ത്യയിൽ നിന്നുള്ള ഓഫ്‌ഷോർ ടീമുകളുടെ സഹായവും ഇതിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. മികവുറ്റ സേവനത്തിന്റെ തെളിവായി ആഘോഷിക്കപ്പെടുന്ന ഈ ഇരുപതാം വാർഷികത്തിൽ തുടർച്ചയായ വളർച്ചയ്ക്കും നവീകരണത്തിനും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രദ്ധിക്കുമെന്നും രാമപ്രസാദ്‌ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

NASA, Challenger,  tribute,Christa McAuliffe,  civilian teacher, died ,aboard,30 years , Space Shuttle Challenger ,exploded, space, Christa, lesson , trip,1986, launch, McAuliffe, perished ,astronauts , social studies teacher, Boston , selected ,Teacher in Space Project,Payload Specialist,

ചലഞ്ചറിൽ എരിഞ്ഞടങ്ങിയ ക്രിസ്റ്റയെ മൂന്ന് ദശാബ്ദത്തിന് ശേഷവും നാസ ആദരിക്കുന്നു