Yeti, mystery,Snowman, Himalayas, solved, DNA, analysis, specimens, bones, teeth, skin, hair, high bone , decayed body, found , cave, Tibet Mysterious remains , fakes, new study,bears , dog, Tibetan Plateau, evidence ,existence ,Abominable Snowman ,DNA tests ,proved ,hairy human-like creatures , remote regions,Nepal ,Tibet, Lead scientist, Dr Charlotte Lindqvist, University of Buffalo, US,
in , ,

ഹിമാലയത്തിലെ യതിയെ പറ്റിയുള്ള ദുരൂഹത മറനീക്കി

ന്യൂയോർക്: ഹിമമനുഷ്യർ അഥവാ ‘യതി’ (Yeti) യുടേതാണെന്ന തരത്തിൽ പ്രചരിച്ചിരുന്ന നിഗൂഢമായ അവശിഷ്ടങ്ങൾ വ്യാജമാണെന്ന് ഒടുവിൽ ശാസ്ത്രം തെളിയിച്ചു. യതിയുടേതാണെന്ന് അവകാശപ്പെട്ടിരുന്ന എല്ലുകൾ, മുടികൾ, പല്ലുകൾ, തൊലി, വിസർജ്യം എന്നിവ പരിശോധിച്ചതിലൂടെ തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്നും ഇവ കരടി, നായ എന്നീ മൃഗങ്ങളുടെ അവശിഷ്ടങ്ങളാണെന്നും ശാസ്ത്ര പരിശോധനയിലൂടെ വ്യക്തമായി.

ഹിമാലയം, ടിബറ്റൻ പീഠഭൂമി എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച അവശിഷ്ടങ്ങളായിരുന്നു മഞ്ഞു മനുഷ്യന്റെ അസ്തിത്വത്തിന് തെളിവായി അവകാശപ്പെട്ടിരുന്നത്. എന്നാൽ ശാസ്ത്ര സംഘം നടത്തിയ ഡിഎൻഎ പരിശോധനയിൽ ഇവയ്ക്ക് നേപ്പാൾ, ടിബറ്റ് എന്നിവിടങ്ങളിലെ അപരിഷ്‌കൃത മേഖലകളിലുള്ള മനുഷ്യ സമാനമായ രൂപങ്ങളുമായി യാതൊരു വിധത്തിലുള്ള സാമ്യവുമില്ലെന്ന് കണ്ടെത്തി.

Yeti, mystery,Snowman, Himalayas, solved, DNA, analysis, specimens, bones, teeth, skin, hair, high bone , decayed body, found , cave, Tibet Mysterious remains , fakes, new study,bears , dog, Tibetan Plateau, evidence ,existence ,Abominable Snowman ,DNA tests ,proved ,hairy human-like creatures , remote regions,Nepal ,Tibet, Lead scientist, Dr Charlotte Lindqvist, University of Buffalo, US,1925-ലാണ് ഹിമാലയത്തില്‍ അസാധാരണ വലിപ്പമുള്ള മനുഷ്യരൂപത്തെ കണ്ടതായി ബ്രിട്ടീഷ് ജോഗ്രഫിക്കല്‍ സൊസൈറ്റിയിലെ അംഗങ്ങള്‍ അവകാശപ്പെട്ടത്. പിന്നീട് ഇതുവരെയായി ചില ഹിമാലയന്‍ യാത്രക്കാർ ഈ രൂപത്തെ കണ്ടതായി റിപ്പോര്‍ട്ടു ചെയ്തു. പാതി മനുഷ്യനും പാതി മൃഗവുമായി അറിയപ്പെട്ട ഈ ജീവിക്ക് ‘യതി’ എന്ന പേരും നല്‍കി. ‘യതി’ എന്നത് സത്യമോ മിഥ്യയോ എന്ന് തര്‍ക്കം നിലനിന്നിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ കൃത്യമായ ഉത്തരം ലഭിച്ചിരുന്നില്ല.

ഈ ആശയക്കുഴപ്പത്തിനാണ് ന്യൂയോര്‍ക്കിലെ ബഫല്ലോ കോളേജിലെ ഗവേഷകര്‍ വ്യക്തമായ ഉത്തരമേകിയത്. യതി എന്നത് മനുഷ്യനോ മനുഷ്യമൃഗമോ അല്ലെന്നും അത് കരടിയാണെന്നുമാണ് ഇവര്‍ കണ്ടെത്തിയത്.

ഹിമമനുഷ്യരുടെ ജീവശാസ്ത്രപരമായ അടിസ്ഥാനം കരടികളിൽ കാണാൻ സാധിക്കുമെന്നും സമാനമായ മറ്റ് പല ദുരൂഹതകളുടെയും ചുരുളഴിക്കുവാൻ ജനിതക ശാസ്ത്രത്തിന് കഴിയുമെന്നും അമേരിക്കയിലെ ബഫല്ലോ സർവ്വകലാശാലയിലെ പ്രമുഖ ശാസ്ത്രജ്ഞയായ ഡോക്ടർ ചാർലോട്ടെ അഭിപ്രായപ്പെട്ടു.

മനുഷ്യരുടെ പൂർവ്വികരടങ്ങുന്ന ജന്തു വർഗ്ഗത്തിന്റെ നാളിതുവരെയുള്ളതിൽ ഏറ്റവും കർക്കശമായ വിശകലനമാണ്‌ ഈ പഠനമെന്ന് റോയൽ സൊസൈറ്റി ബിയുടെ വാർത്ത പത്രികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ഗവേഷകർ പറയുന്നു.

നൂറ് വർഷത്തോളം പഴക്കമുള്ള നേപ്പാൾ ഐതിഹ്യങ്ങളുടെ ഭാഗമാണ് ‘യതി’ എന്നറിയപ്പെടുന്ന ഹിമമനുഷ്യർ. പത്തൊൻപതാം നൂറ്റാണ്ടിൽ പാശ്ചാത്യ സംസ്കാരത്തിലാണ് ഇവയെക്കുറിച്ചുള്ള കഥകൾ പ്രചരിച്ച് തുടങ്ങിയതെന്ന് കരുതപ്പെടുന്നു.Yeti, mystery,Snowman, Himalayas, solved, DNA, analysis, specimens, bones, teeth, skin, hair, high bone , decayed body, found , cave, Tibet Mysterious remains , fakes, new study,bears , dog, Tibetan Plateau, evidence ,existence ,Abominable Snowman ,DNA tests ,proved ,hairy human-like creatures , remote regions,Nepal ,Tibet, Lead scientist, Dr Charlotte Lindqvist, University of Buffalo, US,

അവ്യക്തമായ ചിത്രങ്ങളും വീഡിയോ രംഗങ്ങളുമോടൊപ്പം മേൽപ്പറഞ്ഞ ജീവിയുടെ സാന്നിധ്യം ആദ്യ കാലങ്ങളിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ തുടർന്നങ്ങോട്ട് ഇവ യാഥാർഥ്യമാണെന്നതിനുള്ള ദൃഢമായ യാതൊരു തെളിവുകളൊന്നും തന്നെ ലഭ്യമായിട്ടില്ല.

പുതിയ പഠനമനുസരിച്ച് ഏഷ്യയിലെ കറുത്ത കരടികൾ, ഹിമാലയത്തിലെ ബ്രൗൺ കരടികൾ, ടിബറ്റൻ ബ്രൗൺ കരടികൾ എന്നിവയാണ് ഇത്തരം കെട്ടുകഥയ്ക്ക് ആക്കം കൂട്ടിയത്.

ഡോക്ടർ ചാർലോട്ടെ യുടെ സംഘം നടത്തിയ ഗവേഷണത്തിൽ ഒരു കഷ്ണം തൊലിയും തുടയെല്ലിന്റെ ഒരു ഭാഗവുമാണ് ലഭിച്ചത്. എന്നാൽ പരിശോധനയ്‌ക്കൊടുവിൽ ചർമ്മം ഏഷ്യൻ കരടിയുടെയും എല്ല് ടിബറ്റൻ ഗുഹകളിലെ മറ്റൊരു ജീവിയുടേതുമാണെന്ന് തിരിച്ചറിഞ്ഞു.

ഹിമമനുഷ്യരെക്കുറിച്ചുള്ള കെട്ടുകഥ വെളിപ്പെടുത്തുന്നതോടൊപ്പം ഏഷ്യൻ കരടിയുടെ പരിണാമ ചരിത്രവും പഠനത്തിന്റെ ഭാഗമായിരുന്നു. ഇവിടെയുള്ള കരടികൾ വംശനാശം നേരിടുന്നവയാണെന്ന് മനസ്സിലായെങ്കിലും അവയുടെ ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായില്ല.

പലപ്പോഴായി യതിയുടേതെന്നു കരുതി പലരും ശേഖരിച്ച ഫോസിലുകളാണ് ഗവേഷകര്‍ പഠന വിധേയമാക്കിയത്. മൂന്നു വിധത്തിലുള്ള കരടികളാണ് ഹിമാലയത്തിലുള്ളത്. ഹിമക്കരടികളുടേതിനു തുല്യമായ വെളുത്ത കരടികള്‍, കറുത്ത കരടികള്‍, തവിട്ടു നിറമുള്ള കരടികള്‍. ഇവയില്‍ ഏറ്റവും വലിപ്പമേറിയത് തവിട്ടു നിറമുള്ള കരടികളാണ്. ഇവയെ ആയിരിക്കാം യതിയായി യാത്രക്കാര്‍ തെറ്റിദ്ധരിച്ചിട്ടുണ്ടാവുകയെന്ന് ഗവേഷകര്‍ വ്യക്തമാക്കി.

1921-ല്‍ ഇംഗ്ലീഷ് സൈന്യത്തിലെ ചാള്‍സ് ഹവാര്‍ഡ് എന്ന കേണല്‍ ആണ് യതിയെക്കുറിച്ച്‌ ആദ്യമായി രേഖപ്പെടുത്തിയ വ്യക്തി. എവറസ്റ്റിനു സമീപമുള്ള ലഗ്ബ ലാ ചുരത്തില്‍ കണ്ടെത്തിയ വലിയ കാല്‍പാടുകളെക്കുറിച്ച്‌ ഇദ്ദേഹം കൂടെയുണ്ടായിരുന്ന ഷെര്‍പമാരോട് തിരക്കി. ഇവരാണ് അസാധാരണ വലിപ്പമുള്ള ഹിമമനുഷ്യനെക്കുറിച്ച് കേണലിനോട് വിശദീകരിച്ചത്.

വലിയ ചെന്നായുടെ കാല്‍പാടുകളോടാണ് അന്ന് ചാള്‍സ് ഹവാര്‍ഡ് അവയെ സാമ്യപ്പെടുത്തിയത്.
ഏതായാലും ശാസ്ത്രീയമായ വിശദീകരണത്തോടെയുള്ള ഈ പുതിയ കണ്ടെത്തല്‍ യതി എന്ന ഹിമമനുഷ്യനെ ചൊല്ലിയുള്ള ഊഹാപോഹങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണു കരുതപ്പെടുന്നത്.

ഹിമാലയൻ ബ്രൗൺ കരടികൾക്ക് വ്യക്തമായ പരിണാമ ഗോത്രമുണ്ട്. മഞ്ഞുമൂടിയ 650000 വർഷങ്ങൾക്ക് മുൻപ് ഹിമാലയൻ കരടികൾ തങ്ങളുടെ വർഗ്ഗത്തിൽ നിന്നും വേർപിരിയപ്പെട്ടു എന്നാണ് ഗവേഷകർ അഭിപ്രായപ്പെടുന്നത്. അപൂർവ്വമായ ഇത്തരം ഇനങ്ങളിൽ ജനിതക ഗവേഷണം നടത്തുന്നത് ഇവയുടെ ചരിത്രത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമാകുന്നതിന് സഹായകമായേക്കുമെന്നും ഡോക്ടർ ലിൻഡ്ക്വിസ്റ്റ് അഭിപ്രായപ്പെട്ടു.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

IFFK, Avalkkoppam, female characters , films, woman power, Thiruvananthapuram, 22nd International Film Festival of Kerala ,screen , Malayalam cinema ,1970-1990 era,With Her category, female roles , Malayalam filmdom ,‘Kallichellamma’ ,P. Bhaskaran, 1, ‘Kutyedathi’,P. N. Menon, ‘Avalude Raavukal’ ,I. V. Sasi, ,‘Adaminte Vaariyellu’ ,K. G. George, ,‘Desaadanakkili Karayaarilla’ ,Padmarajan, , ‘Alicinte Anweshanam’,T. V. Chandran, ,‘Parinayam’ ,Hariharan, ,seven films

ഐഎഫ്എഫ്കെ: അവള്‍ക്കൊപ്പം വിഭാഗത്തില്‍ ഏഴു ചിത്രങ്ങള്‍

ബാഹ്യമായ സംഘട്ടനത്തെക്കുറിച്ചല്ല, ആന്തരികസംഘർഷങ്ങളെക്കുറിച്ചാണ് ദുയീരിയുടെ സിനിമ