ഒടുവിലത്തെ സ്വതന്ത്ര മനുഷ്യനെയും നിങ്ങൾക്ക് വധിക്കാൻ കഴിയും. പക്ഷേ സ്വാതന്ത്ര്യത്തെ കൊല്ലാനാകില്ല 

ഒടുവിലത്തെ  സ്വതന്ത്ര മനുഷ്യനെയും നിങ്ങൾക്ക് വധിക്കാൻ കഴിയും. പക്ഷേ  സ്വാതന്ത്ര്യത്തെ കൊല്ലാനാകില്ല. മനുഷ്യാവകാശ പ്രവർത്തകരെ വേട്ടയാടുന്ന ഭരണകൂടങ്ങളെ  കസാൻദ് സാക്കീസിന്റെ വാക്കുകൾ ഓർമിപ്പിച്ച് ശാരദക്കുട്ടി. ദളിത്-ഇടത്-മനുഷ്യാവകാശ പ്രവർത്തകർക്കെതിരെ ചില സംസ്ഥാനങ്ങളിൽ  നടന്ന മിന്നൽ റെയ്ഡിലും കൂട്ടത്തോടെയുള്ള  അറസ്റ്റിലും പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരി ശാരദക്കുട്ടി രംഗത്ത്.

സ്വാതന്ത്ര്യ ബോധം നശിപ്പിക്കാനാവാത്തതാണെന്നും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള സമരമാണ് മനുഷ്യ ജീവിതത്തിലെ  ഏറ്റവും ഉന്നതമായ  പ്രവൃത്തിയെന്നും എഴുതിയ മഹാനായ എഴുത്തുകാരൻ  കസാൻദ് സാക്കീസിന്റെ വരികൾ  എടുത്തെഴുതിയാണ് അവർ തന്റെ പ്രതിഷേധം പ്രകടിപ്പിച്ചത്.

വരാവര റാവുവിനെ അറസ്റ്റ് ചെയ്തുകൊണ്ട് പോകുന്ന ദൃശ്യവും അവർ ഫേസ് ബൂക്കിലൂടെ ഷെയർ ചെയ്തിട്ടുണ്ട്.

ശാരദക്കുട്ടി

സ്വതന്ത്രനായിരിക്കുക എന്നതിനേക്കാൾ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്യുക എന്നതാണ് കൂടുതൽ ഉന്നതമായ ജീവിത മൂല്യമെന്ന് കസാൻദ് സാക്കീസ്. പ്രശസ്ത എഴുത്തുകാരൻ വരാവര റാവുവിനെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ചിത്രം ആ വരികൾ ഓർമ്മിപ്പിക്കുന്നു. “അവസാനത്തെ സ്വതന്ത്രമനുഷ്യനേയും നിങ്ങൾക്കു വധിക്കാൻ കഴിയും. പക്ഷേ ഒരിക്കലും സ്വാതന്ത്ര്യത്തെ കൊല്ലാനാകില്ല.”

സത്യത്തിനും  സ്വാതന്ത്ര്യത്തിനും  ജീവനേക്കാൾ വിലകല്പിക്കുന്ന വാക്കുകൾ കൊണ്ട് രക്തസാക്ഷിത്വങ്ങളുടെ അമരത്വത്തെ പ്രകീർത്തിക്കുന്ന സച്ചിദാനന്ദന്റെ കവിതയും അവർ പങ്കുവെച്ചിട്ടുണ്ട്.

എന്റെ മൗനത്തെ ഭയപ്പെടുക എന്ന് തുടങ്ങി, കരുതിയിരിക്കൂ…ജീവിച്ചിരുന്നപ്പോഴെന്നതിനേക്കാൾ എനിക്കിപ്പോൾ ജീവനുണ്ട് എന്ന വാക്യത്തിൽ അവസാനിക്കുന്ന മനോഹരമായ കവിത ഭാഷയേക്കാൾ രൂക്ഷമായ മൗനത്തിന്റെ കരുത്തിനെ ആവിഷ്കരിക്കുന്നതാണ്.

എന്റെ മൗനത്തെ ഭയപ്പെടുക !
അതു ഭാഷയേക്കാൾ രൂക്ഷമാണ് ,
ഒരു പുതിയ ഭൂമി തേടുന്ന
അവിരാമമായ ഒരു നദി
എന്റെ ബസവയുടെ വചനങ്ങൾ പോലെ *

എന്റെ വാക്കുകളെ ഭയപ്പെടുക !
അവയ്കു കാറ്റിന്റെ ഗതി മാറ്റാൻ കഴിയും
കുഴിച്ചുമൂടിയ സത്യങ്ങൾക്കു
പ്രാണൻ നൽകാൻ കഴിയും
ഓരോ കല്ലിനേയും അവ ശിവനാക്കും
ഓരോ തൂപ്പുകാരനേയും പുണ്യവാനാക്കും
ഓടകളെല്ലാം ഗംഗയാക്കും.

എന്റെ വാക്കുകളെ സൂക്ഷിക്കുക !
അവയ്കു കടൽപോലെ എണ്ണമറ്റ നാവുകളുണ്ട്
അവ നാളെയുടെ വിത്തുകൾ,
ഇനിയുമേറെ ഗൗതമന്മാരെ അവ ബുദ്ധന്മാരാക്കും.

കരുതിയിരിക്കൂ !
ജീവിച്ചിരുന്നപ്പോഴെന്നതിനേക്കാ
എനിക്കിപ്പോൾ ജീവനുണ്ട്
കരുതിയിരിക്കൂ !
കരുതിയിരിക്കൂ !

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

വേട്ടയാടുന്നത് ജനാധിപത്യാവകാശങ്ങളുടെ അവസാന കണ്ണികളെ 

പ്രളയത്തെ അതിജീവിച്ച  മൺവീട്