ഭാര്യയുടെ വെട്ടിയെടുത്ത തലയുമായി റോഡിലൂടെ യുവാവ് 

ആന്ധ്രപ്രദേശിലെ വിജയവാഡയിൽ ഇരുപത്തിനാലു വയസ്സുള്ള യുവാവ് ഭാര്യയുടെ തല വെട്ടിയെടുത്തു. പകൽ വെളിച്ചത്തിൽ ഒരു കൈയിൽ അരിവാളും മറുകൈയിൽ ചോരയിറ്റുവീഴുന്ന തലയുമായി അയാൾ തെരുവുകളിലൂടെ നടന്നു. പിന്നീട് ഏലൂരു കനാലിന്റെ കരയിലെത്തി തല അതിലേക്കു വലിച്ചെറിഞ്ഞു. സത്യനാരായണപുരം പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ശ്രീനഗർ കോളനിയിലാണ് മനുഷ്യ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 

ഉച്ച തിരിഞ് 2.30 ഓടെയാണ് പ്രതി ശ്രീനഗർ കോളനിയിലുള്ള ഭാര്യവീട്ടിൽ എത്തുന്നത്. മൂർച്ചയുള്ള അരിവാളുകൊണ്ട് ഭാര്യ മണിക്രാന്തിയുടെ തല വെട്ടിയെടുത്ത് അതുമായി റോഡിലേക്കിറങ്ങി. ഏലൂരു കനാലിനു സമീപമെത്തി തല അതിലേക്കു വലിച്ചെറിഞ്ഞു- പൊലീസ് പറഞ്ഞു.

പ്രദീപ് കുമാർ എന്ന കൊലയാളി റോഡിലൂടെ ഒരു കൈയിൽ അരിവാളും മറുകൈയിൽ ചോരയിറ്റുവീഴുന്ന തലയുമായി ഓടിപ്പോകുന്ന ഭീകര ദൃശ്യം സി സി ടി വി കാമറയിൽ തെളിഞ്ഞിട്ടുണ്ട്. ബുദമേരു പാലത്തിന് അരികിൽവച്ച് ദേഹമാകെ രക്തക്കറയുമായി നടന്നു പോകുന്ന യുവാവിനെ ഒരു പൊലീസുകാരനാണ് പിടികൂടിയത്. 

2015 ലാണ് പ്രദീപ് കുമാറും മണിക്രാന്തിയും വിവാഹിതരാവുന്നത്. ഗാർഹിക പീഢനം ആരോപിച്ച് മണിക്രാന്തി പ്രദീപിനെതിരെ പരാതി നൽകിയിരുന്നു. അതേത്തുടർന്ന് പ്രദീപ് ജയിലിലുമായി. അടുത്തിടെയാണ്  ജാമ്യത്തിൽ പുറത്തിറങ്ങിയത്.   

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

ഡെലിവറി ലോജിസ്റ്റിക്സിൽ സസ്യ-സസ്യേതര വേർതിരിവ് സാധ്യമല്ലെന്ന് സൊമാറ്റോ 

കളക്ഷൻ സെന്ററിലേക്ക് സഹായമൊഴുകുന്നു; നന്ദിയറിയിച്ച് കളക്ടർ