ഷുഹൈബ് വധം: യൂത്ത്​ കോണ്‍ഗ്രസ്​ മാര്‍ച്ചില്‍ സംഘര്‍ഷം

Shuhaib , murder , Youth Congress , march, CBI, police, Pinarayi, K Sudhakaran, family, sister, father, hunger strike, CM , CPM , Pinarayi, VS, Deen , letter, CPM, meeting, Kodiyeri, P Jayarajan, CPM leaders, complaints, demanded, murder case, youth congress leader , Kannur, CPM meeting, flag, fascism , Kannur , all party meeting, peace, AK Balan, Shuhaib, UDF , leaders, walk out, CPM, minister, Congress, Youth Congress Leader, Shuhaib murder case , police, arrest, CPM, surrender, raids, Kannur, custody, Vikram Shiva, court, CPM workers, Youth Congress worker , investigation, District Police Chief ,DPC, Shuhaib, murder, case, CBI, father, Muhammad, Adv Jayasankar, probe, police, investigation, Ramesh Chennithala, CPM, parol, jail, TP murder case, congress, facebook post, Shuhaib, murder, Chennithala, Parol, TP case, Joy Mathew, CM, facebook post, police, Kannur SP, Shiva Vikram, jail, conspiracy, car, CPM, chief minister, Oru Adaar Love, song, support, controversy, Shuhaib murder case, police, BJP, Congress, allegations, complaints, arrest, remand, investigation, Congress leaders, hungry strike, youth congress, Kummanam, Chennithala, K Sudhakaran, Dean Kuriyakose, CPM, conspiracy, jail, murder, attempt,

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവായിരുന്ന ഷുഹൈബിന്റെ ( Shuhaib ) കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ( Youth Congress ) നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച്‌ നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഗെയിറ്റിന് മുന്നില്‍ തടഞ്ഞതോടെ സംഘർഷം ഉടലെടുത്തു.

പോലീസിന് നേരെ കല്ലെറിഞ്ഞ പ്രവര്‍ത്തകരെ പിരിച്ച്‌ വിടാനായി പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് പ്രയോഗിച്ചതിനെ തുടർന്ന് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റതായും സൂചനയുണ്ട്.

സ്ഥലത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ കൂടുതല്‍ പോലീസ് രംഗത്തെത്തി. ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണമില്ലെന്ന് ഇന്ന് രാവിലെ മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.

ആദ്യഘട്ടത്തില്‍ ചൂണ്ടിക്കാട്ടിയ പി‍ഴവുകള്‍ തിരുത്തി കേരളാ പോലീസ് ഈ കേസ് അന്വേഷിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഷുഹൈബിന്റെ കുടുംബം നിരാഹാര സമരത്തിലേക്കെന്ന് റിപ്പോർട്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് സിബിഐ അന്വേഷണത്തിന് അനുമതി ലഭിക്കുന്നതുവരെ നിരാഹാരമിരിക്കുമെന്ന് ഷുഹൈബിന്റെ സഹോദരി വ്യക്തമാക്കി.

സിബിഐ അന്വേഷിച്ചാല്‍ മാത്രമേ കൊലക്ക് പിന്നിലെ ഗൂഢാലോചന പുറത്ത് വരികയുള്ളൂ എന്നും സിബിഐ അന്വേഷണത്തിലാണ് തങ്ങള്‍ക്ക് വിശ്വാസമെന്നും ഷുഹൈബിന്റെ പിതാവ് മുഹമ്മദ് അഭിപ്രായപ്പെട്ടു.

സര്‍ക്കാരിന്റെ നടപടിയില്‍ പ്രതിഷേധിച്ച്‌ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ദേശീയ പാത ഉപരോധിച്ചു.

അതേസമയം, കണ്ണൂര്‍ കളക്‌ട്രേറ്റിന് മുന്നിൽ കെ സുധാകരന്റെ നിരാഹാര സമരം എട്ടാം ദിവസവും തുടരുകയാണ്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നാളെ കണ്ണൂരിലെ സമരപന്തലിലെത്തും.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Bhutia , Bhaichung Bhutia , TMC ,  resigned , tweet , membership , officially resigned , official and political posts , All India Trinamool Congress party , associated , political party ,India,

ടിഎംസിയ്ക്ക് വിട; ഇനി ഒരു പാർട്ടിയിലേക്കുമില്ലെന്ന് ബെച്ചൂങ്‌ ബൂട്ടിയ

Sridevi , death, investigation, Dubai police, cremation, lady super star, funeral, bollywood, death certificate,

നടി ശ്രീദേവിയുടെ ആകസ്മിക മരണം; അഭ്യൂഹങ്ങൾ തുടരുന്നു