YouTube, alters, search,Las Vegas,
in , ,

യൂട്യൂബില്‍ മാറ്റം; ഇനി ആധികാരിക വീഡിയോകള്‍ക്ക്​ മുന്‍ഗണന

 ന്യൂയോര്‍ക്ക്: ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് (YouTube) വീഡിയോകളുടെ (videos) ആധികാരികത കുറ്റമറ്റതാക്കാൻ സംവിധാനം. അമേരിക്കയിൽ നടന്ന ലാസ് വേഗസ് (Las Vegas) കൂട്ടക്കുരുതിയുമായി ബന്ധപ്പെട്ട് വ്യാജ വീഡിയോകള്‍ പ്രചരിച്ചതോടെയാണ് യൂട്യൂബ് ആധികാരിക വീഡിയോകള്‍ക്ക് മുന്‍ഗണന നൽകാനുള്ള സംവിധാനമൊരുക്കുന്നത്.

ഇനി മുതൽ വീഡിയോ തിരയുമ്പോൾ ആധികാരികതയുള്ള വീഡിയോകള്‍ ആദ്യം വരുന്ന തരത്തിലുള്ള സാങ്കേതിക മാറ്റങ്ങളാണ് യൂട്യൂബ് നടപ്പിലാക്കുന്നത്. ഇനി വീഡിയോയിലെ വിഷയവുമായുള്ള ബന്ധത്തിനനുസരിച്ച് ഇവയ്ക്ക് പട്ടികയിൽ മുന്‍ഗണന ലഭിക്കും.

ലാസ് വേഗസ് വെടിവെപ്പിനെ പറ്റിയും കൊലയാളിയായ സ്റ്റീഫൻ പാഡോക്കിനെ പറ്റിയും നേരത്തെ യൂട്യൂബില്‍ തിരഞ്ഞപ്പോൾ ലഭിച്ച പട്ടികയിൽ ആദ്യം സ്ഥാനം പിടിച്ചത് അമേരിക്കൻ സർക്കാരിനെതിരെയുള്ള വീഡിയോകളായിരുന്നു. സ്റ്റീഫന്‍ പാഡോക്ക് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത വിമര്ശകനാണെന്നും അതിനാൽ ഇയാളെ മനഃപൂർവ്വം കുറ്റവാളിയാക്കിയതാണെന്നും ആരോപിക്കുന്ന വീഡിയോകളാണ് മുൻനിരയിൽ പ്രത്യക്ഷപ്പെട്ടത്.

ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനായി ഓടുന്നവർ അഭിനേതാക്കളാണെന്നും ചില വീഡിയോകളിൽ ആരോപിച്ചിരുന്നു. ലാസ് വേഗസ് ആക്രമണം സര്‍ക്കാര്‍ ആസൂത്രണം ചെയ്ത അക്രമമാണെന്ന് ആരോപിക്കുന്ന വീഡിയോകൾ മുന്‍ഗണനയില്‍ വന്നതോടെ യൂട്യൂബിന്റെ ആധികാരികതയെ ചൊല്ലി കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് വീഡിയോകൾ പ്രത്യക്ഷപ്പെടുന്ന രീതിയിൽ എത്രയും വേഗം പരിഷ്‌കാരങ്ങൾ ഏർപ്പെടുത്താൻ യൂട്യൂബ് അധികൃതർ തീരുമാനിച്ചത്.

YouTube, alters, search,Las Vegas, ഇപ്പോള്‍ സ്റ്റീഫന്‍ പാഡോക്ക് എന്ന് യൂട്യൂബിൽ തിരയുമ്പോൾ ലഭിക്കുന്ന വീഡിയോകളുടെ ക്രമത്തിൽ ബി.ബി.സി, എന്‍.ബി.സി ന്യൂസ്, യു.എസ്.എ ടുഡേ എന്നീ പ്രമുഖ മാധ്യമങ്ങള്‍ നല്‍കിയ വീഡിയോകൾ മുൻനിരയിൽ സ്ഥാനം നേടി. നിലവിൽ വിവാദ വീഡിയോകളുടെ സ്ഥാനം 28മതാണ്.

യൂട്യൂബിൽ വരുന്ന വിവാദ വീഡിയോകളെ സംബന്ധിച്ച് നേരത്തെയും സമൂഹ മാധ്യമങ്ങളില്‍ ചർച്ചകൾ നടന്നിരുന്നു. കൂടാതെ ലാസ് വേഗസ് വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ ‘ദ ഗാര്‍ഡിയന്‍’ അടക്കമുള്ള മാധ്യമങ്ങള്‍ യൂട്യൂബിലെ വിവാദ വീഡിയോകളെ സംബന്ധിച്ച് ചോദ്യങ്ങൾ ഉയർത്തിയതോടെ വീഡിയോ തിരച്ചില്‍ ഫലങ്ങള്‍ ക്രമീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കാന്‍ യൂട്യൂബ് തിരുമാനിച്ചു.

അമേരിക്കയിലെ ചൂതാട്ടകേന്ദ്രമായ ലാസ് വേഗാസില്‍ തിങ്കളാഴ്ച്ച നടന്ന വെടിവെയ്പ്പിൽ 59 പേർ കൊല്ലപ്പെട്ടിരുന്നു. കൂടാതെ 500-ലേറെ പേർക്ക് പരുക്കേറ്റിരുന്നു. ഇവരിൽ പലരുടെയും നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്.

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

World Cup, Argentin,a draw,Peru, Messi

ഫുട്ബോൾ ലോകകപ്പ്: അർജന്റീനയുടെ യുടെ ഭാവി തുലാസിൽ

Aadhaar , post office deposits, PPF, KVP,

പിപിഎഫിനും പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ആധാര്‍ നിര്‍ബന്ധം