YouTube attack , lady, Nasim Aghdam , woman,YouTube headquarters ,Tuesday, employees , police ,witnesses , Officers , federal agents , company', Bay Area , San Bruno ,
in , ,

യൂട്യൂബ് ആസ്ഥാനത്തെ വെടിവയ്പ്പ്; മരണമടഞ്ഞത് കമ്പനിക്കെതിരെ പരാതിപ്പെട്ട വനിത

കാലിഫോര്‍ണിയ: അമേരിക്കയിലെ കാലിഫോര്‍ണിയയിൽ യൂട്യൂബ് ( YouTube attack ) ആസ്ഥാനത്ത് നടന്ന വെടിവയ്‌പ്പിൽ മരണമടഞ്ഞ വനിതയെ തിരിച്ചറിഞ്ഞു. യൂട്യൂബ് കമ്പനിയ്‌ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച കാലിഫോർണിയയിൽ താമസിക്കുന്ന ഇറാനിയൻ വംശജയായ നസിം അഘ്ദാം എന്ന 39-കാരിയാണ് ജീവനൊടുക്കിയതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

തന്‍റെ വീഡിയോകൾ യൂട്യൂബ് ഫിൽട്ടർ ചെയ്യുന്നുവെന്ന് നസിം അഘ്ദാം നേരത്തെ തന്നെ ആരോപിച്ചിരുന്നു. യൂട്യൂബിലെ ചാനലിൽനിന്നുള്ള വരുമാനത്തിൽ കമ്പനി കുറവു വരുത്തുന്നതായും വേർതിരിവു കാട്ടുന്നതായും ഇവർ നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ടേംസ് ഓഫ് കണ്ടീഷൻസ് ലംഘിച്ചെന്ന് ആരോപിച്ച് യൂട്യൂബ് ഇവരുടെ ചാനൽ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു. കൈത്തോക്കുമായി യൂട്യൂബ് ആസ്ഥാനത്തെത്തിയ നസിം ജീവനക്കാർക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

സ്ഥാപനത്തിന്റെ ഔട്ട്ഡോർ പാഷ്യോ, ഡൈനിങ് കോർട്ട്‌യാർഡ് ഭാഗത്തേക്കാണ് ഉച്ചഭക്ഷണസമയത്തു നസിമെത്തിയത്. കെട്ടിടത്തിനുള്ളിൽ പ്രവേശിക്കുന്നതിനു മുൻപു തന്നെ ഇവർ വെടിയുതിർത്തു തുടങ്ങിയിരുന്നതായി റിപ്പോർട്ടുണ്ട്.

ഒരു പുരുഷനെയും രണ്ടു സ്ത്രീകളെയുമാണ് നസിം വെടിവച്ചത്. പിന്നീട് നസിം സ്വയം വെടി വച്ച് മരിക്കുകയായിരുന്നു എന്ന് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

മധ്യപൂർവേഷ്യൻ സ്വദേശിയായ നസിം സമൂഹമാധ്യമങ്ങളായ യൂട്യൂബിലും ഫെയ്സ്ബുക്കിലും വളരെ സജീവമാണ്. യൂട്യൂബ് തന്റെ ചാനലുകളെ നിയന്ത്രിക്കുന്നുവെന്നും വീഡിയോകൾ ഫിൽട്ടർ ചെയ്യുന്നുവെന്നുവെന്നുമാണ് ഒരു വീഡിയോയിലൂടെ നസിം ആരോപിച്ചിരുന്നത്.

nasim-aghdam-website-youtube-attack-

കൂടാതെ യൂട്യൂബ് വിവേചനം കാട്ടുന്നുവെന്നും ഒരു പോലെ വളരാനുള്ള അവസരം നൽകുന്നില്ലെന്നും അവർ കുറ്റപ്പെടുത്തിയിരുന്നു. തന്റെ വീഡിയോകൾ യൂട്യൂബ് ഡീമോണെറ്റൈസ് (വരുമാനമുണ്ടാക്കുന്ന വിഭാഗത്തിൽനിന്നു മാറ്റുക) ചെയ്യുകയാണെന്നാണ് ഇവർ പരാതിപ്പെട്ടിരുന്നത്.

അമേരിക്കൻ സമയം ഉച്ചക്ക് 12.45നാണ് വെടിവയ്പ്പ് നടന്നത്. അക്രമി പത്ത് തവണയെങ്കിലും വെടിയുതിര്‍ത്തതായി ദൃക്സാക്ഷികള്‍ അറിയിച്ചു. പരിക്കേറ്റവരെ സക്കര്‍ബര്‍ഗ് സാന്‍ ഫ്രാന്‍സിസ്കോ ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.

വെടിയൊച്ച കേട്ടയുടന്‍ ജീവനക്കാര്‍ പരിഭ്രാന്തരായി ഓഫീസിന് പുറത്തേക്ക് ഓടിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. അക്രമം നടന്നപ്പോൾ തന്നെ പല ജീവനക്കാരും ട്വിറ്ററില്‍ സംഭവത്തെ പറ്റി ട്വീറ്റ് ചെയ്തിരുന്നു.

നസിം വെടിയുതിർത്തവരിൽ ഒരാൾ അവരുടെ കാമുകനാണെന്ന് സ്ഥിരീകരിക്കാത്ത വിവരമുണ്ട്. ഇയാളുടെ അവസ്ഥ ഗുരുതരമായി തുടരുകയാണ്. വെടിയുതിര്‍ത്ത കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

തൊഴിൽ രംഗത്തെ പ്രശ്നങ്ങളാണോ വ്യക്തി വൈരാഗ്യമാണോ ഇവരെ വെടിവയ്പ്പിലേക്കു നയിച്ചതെന്ന് അന്വേഷിക്കുമെന്ന് അധികൃതർ അറിയിച്ചു.

സംഭവത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദു:ഖം രേഖപ്പെടുത്തി. യൂട്യൂബ് ആസ്ഥാനത്ത് ഏകദേശം 1,700 ജീവനക്കാരാണ് ജോലി ചെയ്യുന്നത്.

YouTube attack , lady, Nasim Aghdam , woman,YouTube headquarters ,Tuesday, employees , police ,witnesses , Officers , federal agents , company', Bay Area , San Bruno ,

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Fuel price, Karnataka election,Yeddyurappa, Deve Gowda hike, petrol, diesel, polling, result, vote, oil prices, OMC, mandated, daily revision, fuel , price, hike, Thomas Issac, Kerala Assembly, opposition, notice, central govt,

ഇന്ധന വില വർദ്ധനവ്: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം; കേന്ദ്രത്തിനെതിരെ ധനമന്ത്രി

CBSE Exams , supreme court, dismisses, all petitions, paper leaks, re-exam, petitions, 

സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച: എല്ലാ ഹർജികളും സുപ്രീംകോടതി തള്ളി