വൻ നിക്ഷേപ പദ്ധതിയുമായി ലുലു ചൈനയിൽ; ധാരണാപത്രത്തിൽ ഒപ്പിട്ടു

Yusuff Ali MA, Lulu Group, China, signed, retail, export, import, business, 

ബീജിംഗ്: ചൈനയിൽ വൻ നിക്ഷേപ പദ്ധതിയുമായി മുന്നോട്ടു പോകുന്ന ലുലു ( Lulu ) ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ചൈനീസ് സര്‍ക്കാരുമായി ഒപ്പിട്ടു.

മലയാളിയായ എം.എ. യൂസഫലിയുടെ ഉടമസ്ഥതയിലുള്ള റീട്ടെയില്‍ ഗ്രൂപ്പായ ലുലു ചൈനയിലേക്കും പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായാണ് ചൈനീസ് സര്‍ക്കാരുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ചൈനീസ് സര്‍ക്കാരിനു വേണ്ടി ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി യിവു സിറ്റി സെക്രട്ടറി ലിന്‍ യിയാണ് ധാരണാപത്രത്തിൽ ഒപ്പിട്ടത്.

ഡെപ്യൂട്ടി പാർട്ടി സെക്രട്ടറിയും യിവു മേയറുമായ വാങ് ജിയാന്‍, ലുലു ചൈന റീജണല്‍ ഡയറക്ടര്‍ ഹാഫിസ് ഉമ്മര്‍, യിവു മാനേജര്‍ നിറോസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

യിവു പാര്‍ട്ടി സെക്രട്ടറി ലിന്‍ യി ജൂണ്‍ ആദ്യവാരം യുഎഇ സന്ദര്‍ശനത്തിന്റെ ഭാഗമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് ധാരണപത്രം ഒപ്പിടുന്നതിന് കളമൊരുങ്ങിയത്.

ചൈനയിലെ യിവുവിലും മറ്റു നഗരങ്ങളിലും ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ സ്ഥാപിക്കുവാനായി 20 കോടി ഡോളറാണ് (ഏകദേശം 1360 കോടി രൂപ) ലുലു ഗ്രൂപ്പ് മുതല്‍മുടക്കുന്നത്.

ഹൈപ്പര്‍മാര്‍ക്കറ്റ് സ്ഥാപിക്കുന്നതിനായി യിവുവില്‍ 10 ഏക്കര്‍ സ്ഥലം ദീര്‍ഘകാലത്തേക്ക് പാട്ടത്തിനു നല്‍കാനും അസംസ്കൃതവസ്തുക്കളുടെ അസംബ്ലിങ‌് യൂണിറ്റും സ്ഥാപിക്കുവാനും ചര്‍ച്ചയില്‍ തീരുമാനമായി.

ചൈനയില്‍ നിന്നുള്ള വാര്‍ഷിക വ്യാപാരം ഇപ്പോഴുള്ള 20 കോടി ഡോളറില്‍ നിന്ന് 30 കോടി ഡോളറാക്കി വര്‍ധിപ്പിക്കുകയാണ് ലുലുവിന്റെ ലക്‌ഷ്യം.

ഇലക‌്ട്രോണിക്സ്, ഗാര്‍ഹിക ഉപകരണങ്ങള്‍, കംപ്യൂട്ടര്‍, സ്പോര്‍ട്സ്, ഫിറ്റ്നസ്, കളിപ്പാട്ടങ്ങള്‍ തുടങ്ങി വിവിധതരം ഉല്പന്നങ്ങളാണ് ലുലു ചൈനയില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. പതിനെട്ടു വർഷങ്ങളായി ഗ്വാങ്സു, ഫുജിയന്‍, യിവു എന്നീ നഗരങ്ങളില്‍ ലുലുവിന്റെ സാന്നിധ്യമുണ്ട്.

നിലവില്‍ ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ റീട്ടെയില്‍ സാന്നിധ്യമുള്ള ലുലു ചൈനയിലേക്ക‌് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ധാരണപത്രം ഒപ്പിട്ടതില്‍ സന്തോഷമുണ്ടെന്നും ചൈനീസ് സര്‍ക്കാരുമായുള്ള സംയുക്തസംരഭം പുത്തന്‍ ചുവടുവയ്പാകുമെന്നും യൂസഫലി അഭിപ്രായപ്പെട്ടു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

volcano eruption , Japan, Mt. Shinmoedake ,Kagoshima ,Miyazaki ,  Japan Meteorological Agency,JMA

തെക്കുപടിഞ്ഞാറന്‍ ജപ്പാനിൽ അഗ്നിപർവ്വത സ്‌ഫോടനം; വ്യോമ ഗതാഗതം തടസ്സപ്പെട്ടു

Google Assistant, Continued Conversation , Google Home, Home Mini, Home Max smart speakers ,

ഇനി ഒറ്റത്തവണ നിർദ്ദേശം നൽകൂ; പണിയെടുക്കാൻ ഗൂഗിൾ അസിസ്റ്റന്റ് റെഡി