Movie prime

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് യുവരാജ്സിങ് വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി യുവരാജ് സിങ്ങ് പ്രഖ്യാപിച്ചു. ക്രിക്കറ്റാണ് ജീവിതത്തിലെ മുഴുവൻ നേട്ടങ്ങൾക്കും പിറകിലെന്നും ഇരുപത്തഞ്ച് വർഷങ്ങൾ ഈ രംഗത്ത് പിന്നിട്ടതായും മാറി നിൽക്കാൻ തീരുമാനിച്ചതായും താരം പറഞ്ഞു. രാജ്യത്തിന് വേണ്ടി നാനൂറ് കളികൾ കളിച്ചു. ഇവിടെയെത്തുമ്പോൾ ഇത്തരം വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി ട്വന്റി മത്സരങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽനിന് 1900 റൺസും ഏകദിനങ്ങളിൽനിന്ന് 8701 റൺസും നേടി. സ്നേഹവും അനിഷ്ടവും ഇടകലർന്ന ബന്ധമാണ് ക്രിക്കറ്റുമായി തനിക്കുള്ളത്. അതെന്തുകൊണ്ടാണെന്ന് More
 
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് യുവരാജ്സിങ് വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റിൽനിന്ന് വിരമിക്കുന്നതായി യുവരാജ് സിങ്ങ് പ്രഖ്യാപിച്ചു. ക്രിക്കറ്റാണ് ജീവിതത്തിലെ മുഴുവൻ നേട്ടങ്ങൾക്കും പിറകിലെന്നും ഇരുപത്തഞ്ച് വർഷങ്ങൾ ഈ രംഗത്ത് പിന്നിട്ടതായും മാറി നിൽക്കാൻ തീരുമാനിച്ചതായും താരം പറഞ്ഞു. രാജ്യത്തിന് വേണ്ടി നാനൂറ് കളികൾ കളിച്ചു. ഇവിടെയെത്തുമ്പോൾ ഇത്തരം വലിയ പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. 40 ടെസ്റ്റുകളും 304 ഏകദിനങ്ങളും 58 ട്വന്റി ട്വന്റി മത്സരങ്ങളും ഇന്ത്യക്കുവേണ്ടി കളിച്ചിട്ടുണ്ട്. ടെസ്റ്റിൽനിന് 1900 റൺസും ഏകദിനങ്ങളിൽനിന്ന് 8701 റൺസും നേടി. സ്നേഹവും അനിഷ്ടവും ഇടകലർന്ന ബന്ധമാണ് ക്രിക്കറ്റുമായി തനിക്കുള്ളത്. അതെന്തുകൊണ്ടാണെന്ന് വിശദീകരിക്കാൻ അറിയില്ല. ജീവിതത്തിൽ പൊരുതാൻ പ്രാപ്തനാക്കിയത് ക്രിക്കറ്റ് കളിയാണ്. വിജയത്തേക്കാളേറെ പരാജയങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ തോൽവിയോടെ പിൻവലിയാൻ ഒരിക്കലും തയ്യാറായിട്ടില്ല. താൻ കൂടി പങ്കാളിയായ 2011 ലെ ലോകകപ്പ് വിജയം, ഫൈനലിലെ മാൻ ഓഫ് ദി മാച്ച് നേട്ടം, അതേ ടൂർണമെന്റിൽ ഇംഗ്ലണ്ടിനെതിരെ ഒരോവറിൽ ആറു സിക്സ് നേടിയത്, 2004 ൽ ലാഹോറിൽ നടന്ന ടെസ്റ്റിൽ പാകിസ്താനെതിരെ നേടിയ ആദ്യ ടെസ്റ്റ് ഹൺഡ്രഡ് എന്നിവയാണ് കരിയറിലെ അവിസ്മരണീയ മുഹൂർത്തങ്ങളെന്ന് യുവരാജ് അഭിപ്രായപ്പെട്ടു. 2011 ലെ ലോകകപ്പ് വിജയത്തിന് ശേഷം ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളിയാണ് കാൻസറിന്റെ രൂപത്തിൽ ഉണ്ടായതെന്നും അദ്ദേഹം അനുസ്മരിച്ചു.