യുവരാജിനെതിരെ ഗാര്‍ഹിക പീഡനത്തിന് കേസെടുത്തു

Yuvraj Singh, Domestic Violence, Complaint,Yuvi

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗിനെതിരെ (Yuvraj Singh) അദ്ദേഹത്തിന്റെ സഹോദരൻ സരോവര്‍ സിംഗിന്റെ മുന്‍ഭാര്യ പരാതി നൽകി. ‘ബിഗ് ബോസ്’ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിനിയായിരുന്ന ആകാംക്ഷാ ശര്‍മയാണ് ഗാര്‍ഹിക പീഡനത്തിന് പോലീസില്‍ പരാതി നല്‍കിയത്.

ആകാംക്ഷായുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവരാജ് സിംഗ്, അമ്മ ഷബ്നം സിംഗ്, സഹോദരന്‍ സരോവര്‍ സിംഗ് എന്നിവര്‍ക്കെതിരെ പോലീസ് കേസെടുത്തു.

അതേസമയം ഷബ്നം ആകാംക്ഷായ്ക്കെതിരെയും പരാതി നല്‍കി. ഒക്ടോബര്‍ 21-ന് കേസിന്റെ ആദ്യ വാദം കേള്‍ക്കല്‍ നടക്കുമെന്നും ഇതിനു ശേഷം പരാതിയെ കുറിച്ച്‌ കൂടുതല്‍ വിശദീകരിക്കാമെന്നും ആകാംക്ഷാ മാധ്യമങ്ങളോട് പറഞ്ഞു.

യുവിക്കെതിരെ എന്തിനാണ് പരാതി നല്‍കിയത് എന്ന ചോദ്യത്തിന്, ഗാര്‍ഹിക പീഡനമെന്നാല്‍ ശാരീരിക പീഡനം മാത്രമല്ലെന്നും മറിച്ച്‌ മാനസികവും സാമ്പത്തിക പീഡനവും ഉള്‍പ്പെടുമെന്നും ആകാംക്ഷായുടെ അഭിഭാഷക സ്വാതി സിംഗ് മാലിക് വ്യക്തമാക്കി.

ആകാംക്ഷാ ഭര്‍തൃവീട്ടില്‍ നേരിട്ട പീഡനങ്ങള്‍ക്ക് യുവി മൂക സാക്ഷിയായിരുന്നുവെന്നും അമ്മ പറയുന്നത് അക്ഷരം പ്രതി അനുസരിക്കണമെന്ന് യുവി ആകാംക്ഷായോട് ആവശ്യപ്പെട്ടിരുന്നതായും സ്വാതി അറിയിച്ചു.

 Yuvraj Singh, Domestic Violence, Complaint,കഴിഞ്ഞ കുറേ കാലങ്ങളായി ആകാംക്ഷാ യുവരാജിനോട് പണം ആവശ്യപ്പെട്ടിരുന്നതായും ഇത് നല്‍കാത്തതിനെ തുടര്‍ന്നാണ് താരത്തെ ഗാര്‍ഹിക പീഡനക്കേസിലേക്ക് വലിച്ചിഴച്ചതെന്നും യുവരാജിന്റെ കുടുംബം ആരോപിച്ചു. ആകാംക്ഷാ മയക്കു മരുന്നിന് അടിമയാണെന്നും മദ്യവും ഉപയോഗിക്കാറുണ്ടെന്നും അവര്‍ ആരോപിച്ചു.

എന്നാല്‍ താന്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചത് കുടുംബത്തിനോടൊപ്പമാണെന്നും യുവരാജ് സിംഗിനൊപ്പം കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും ആകാംക്ഷാ വെളിപ്പെടുത്തി.

കളേഴ്സ് ടിവിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് പത്താം സീസണിലെ മത്സരാര്‍ത്ഥിനിയായിരുന്ന ആകാംക്ഷാ ഷോയില്‍ നിന്ന് പുറത്തായ ശേഷം നടന്ന അഭിമുഖത്തിനിടയിൽ  യുവരാജിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു.

Comments

Leave a Reply

Your email address will not be published. Required fields are marked *

Loading…

0

Comments

0 comments

Kamal Hassan,demonetisation

നോട്ട് നിരോധനത്തെ പിന്തുണച്ചതില്‍ ഖേദിക്കുന്നു: കമല്‍ ഹാസന്‍