Movie prime

സീറോ ഷാഡോ ഡേ: ഭൗമ വിസ്മയത്തിന് ബെംഗളൂരു സാക്ഷി

സൂര്യൻ നഗരത്തിന്റെ ഒത്ത മുകളിൽ വരുന്ന അപൂർവമായ ഒരു പ്രതിഭാസത്തിന് ബെംഗളൂരു നഗരം ഇന്ന് സാക്ഷ്യം വഹിക്കും. ഉച്ചക്ക് കൃത്യം 12 .18 നാണ് നിഴലില്ലാ ബെംഗളൂരു ദൃശ്യമാകുന്നത്. ചെറുനിഴൽ പോലുമില്ലാത്ത ഒരു ഭൗമ വിസ്മയമാണ് നഗരവാസികളെ കാത്തിരിക്കുന്നത്. സൂര്യപ്രകാശത്തിനു നേരെ ഏതു വസ്തു കാണിച്ചാലും നിഴൽ കാണപ്പെടില്ല. രണ്ടുവർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം സീറോ ഷാഡോ ഡേ എന്ന പേരിലാണ് ആചരിച്ചുവരുന്നത്. സൂര്യൻ ഉത്തരായന രേഖയ്ക്കും (ട്രോപിക് ഓഫ് കാൻസർ) ദക്ഷിണായന രേഖയ്ക്കും (ട്രോപിക് ഓഫ് കാപ്രികോൺ) ഇടയ്ക്കു വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഭൂമി സൂര്യനെ ചുറ്റി 23.5 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിനും 23.5 ഡിഗ്രി More
 
സീറോ ഷാഡോ ഡേ: ഭൗമ വിസ്മയത്തിന് ബെംഗളൂരു സാക്ഷി

സൂര്യൻ നഗരത്തിന്റെ ഒത്ത മുകളിൽ വരുന്ന അപൂർവമായ ഒരു പ്രതിഭാസത്തിന് ബെംഗളൂരു നഗരം ഇന്ന് സാക്ഷ്യം വഹിക്കും.

ഉച്ചക്ക് കൃത്യം 12 .18 നാണ് നിഴലില്ലാ ബെംഗളൂരു ദൃശ്യമാകുന്നത്. ചെറുനിഴൽ പോലുമില്ലാത്ത ഒരു ഭൗമ വിസ്മയമാണ് നഗരവാസികളെ കാത്തിരിക്കുന്നത്. സൂര്യപ്രകാശത്തിനു നേരെ ഏതു വസ്തു കാണിച്ചാലും നിഴൽ കാണപ്പെടില്ല.

രണ്ടുവർഷത്തിലൊരിക്കൽ മാത്രം സംഭവിക്കുന്ന ഈ പ്രതിഭാസം സീറോ ഷാഡോ ഡേ എന്ന പേരിലാണ് ആചരിച്ചുവരുന്നത്. സൂര്യൻ ഉത്തരായന രേഖയ്ക്കും (ട്രോപിക് ഓഫ് കാൻസർ) ദക്ഷിണായന രേഖയ്ക്കും (ട്രോപിക് ഓഫ് കാപ്രികോൺ) ഇടയ്ക്കു വരുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

ഭൂമി സൂര്യനെ ചുറ്റി 23.5 ഡിഗ്രി ദക്ഷിണ അക്ഷാംശത്തിനും 23.5 ഡിഗ്രി ഉത്തര അക്ഷാംശത്തിനും ഇടയിൽ വരുന്നു. വസ്തുക്കളുടെ നിഴൽ അന്നേരം ദൃശ്യമാവില്ല. ഈ രണ്ടു അക്ഷാംശങ്ങൾക്കിടയിൽ വരുന്ന സ്ഥലങ്ങളിലെല്ലാം ഈ പ്രതിഭാസം വീക്ഷിക്കാനാവും.

വ്യത്യസ്ത സ്ഥലങ്ങളിൽ സമയത്തിൽ മാറ്റമുണ്ടാകും. ചെന്നൈ നഗരത്തിൽ 12.07 നാണ് സീറോ ഷാഡോ ദൃശ്യമാവുന്നത്. മംഗളൂരു, ന്യൂഡൽഹി, ജയ്‌പൂർ എന്നിവിടങ്ങളിലും നിഴൽ രഹിത ദിനം ആചരിക്കുന്നുണ്ട്.

ബെംഗളൂരുവിലെ ജവഹർലാൽ നെഹ്‌റു പ്ലാനറ്റോറിയത്തിൽ കുട്ടികൾക്കായി ഇത് സംബന്ധിച്ച് ഒരു ശില്പശാല സംഘടിപ്പിച്ചിട്ടുണ്ട്.