in ,

ബാഹ്യമായ സംഘട്ടനത്തെക്കുറിച്ചല്ല, ആന്തരികസംഘർഷങ്ങളെക്കുറിച്ചാണ് ദുയീരിയുടെ സിനിമ  

ഐ എഫ് എഫ് കെ 2017 ഉൽഘാടന ചിത്രമായ ഇൻസൾട്ടിന്റെ സംവിധായകൻ  സിയാദ് ദുയീരി [ Ziad Doueiri ].

ഒരു  പാലസ്തീൻ അഭയാർത്ഥിയോട്  ഒരു ലെബനീസ് പൗരൻ  “പലസ്തീനികൾ  ഈ ഭൂമുഖത്തു നിന്നുതന്നെ  തുടച്ചുനീക്കപ്പെട്ടിരുന്നെങ്കിൽ,” എന്ന് ശപിക്കുന്നു. ഈ സിനിമയെക്കുറിച്ച് താങ്കൾ  പറയാൻ  ആഗ്രഹിക്കുന്നത് എന്താണ്?

സത്യസന്ധതയോടെ പറയട്ടെ, എനിക്കറിയില്ല! തന്റെ ലാപ്ടോപ്പ് തുറന്നിരുന്ന്  ഒരു എഴുത്തുകാരൻ  എഴുതി തുടങ്ങുന്നതിന് പലപ്പോഴും  ഒരു കാരണമാവില്ല ഉണ്ടാവുക. എനിയ്ക്ക് ഒരു കുടുംബം ഉണ്ട് . അച്ഛനും അമ്മയും ഉണ്ട്. കുടുംബത്തിലെല്ലാവരും വളരെ സജീവമായി  രാഷ്ട്രീയത്തിൽ  ഇടപെടുന്നവരാണ്. കൂടാതെ, ഒരു തീപിടിച്ച പ്രദേശത്താണ്  എന്റെ  ജീവിതം – മധ്യപൗരസ്ത്യദേശമെന്നത്   ഒരിക്കലും  സ്ഥായിയായ  ഒരു  സ്ഥലമല്ല.  ശക്തവും സമ്പന്നവുമായ ഒരു ചരിത്രമാണ് ലെബനോനിനുള്ളത് . എല്ലാം ചേർത്തുവച്ചു  നോക്കുമ്പോൾ  ഒരു കാര്യം ഉറപ്പാണ് .  അതായത് , ഞാൻ അപമാനവും  (The Insult) ആക്രമണവും (The Attack) എഴുതാൻ തീരുമാനിച്ചെങ്കിൽ,  അത് ഞങ്ങൾക്ക്  എപ്പോഴും  കഥകൾ വേണമെന്നതിനാലാണ്.  ഞാൻ നേരിട്ടനുഭവിച്ച ഒരു പ്രത്യേക സംഭവം ആയിരുന്നു ഇൻസൾട്ട് .

എന്താണ് സംഭവിച്ചത്?

Ziad+Doueiriമൂന്ന് വർഷം മുമ്പ് ബെയ്റൂത്തിൽ നടന്ന ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് സിനിമയുടെ ആദ്യത്തെ അഞ്ച് മിനിറ്റ്. എന്റെ ബാൽക്കണിയിൽ നിന്ന് ഞാൻ  ചെടികൾക്ക് വെള്ളമൊഴിച്ച് കൊണ്ടിരിക്കുന്നു . ബാൽക്കണിയിലൂടെ  വെള്ളമൊഴുകി, താഴെ നിൽക്കുന്ന ഒരാളിന്റെ മേൽ വീഴുന്നു. അയാൾ തെറി വിളിച്ചുകൊണ്ട്  എന്റെ നേരെ  ഒച്ച വെയ്ക്കുന്നു.   “എന്തിനാണ് നീ എന്റെ നേരെ കയർക്കുന്നത് ?   ഞാൻ വിളിച്ചു  ചോദിക്കുന്നു .   “നിന്റെ വെള്ളം എന്റെമേലാണ്  വീഴുന്നത് “, അയാൾ  പറയുന്നു.

അയാളൊരു   പലസ്തീനിയാണെന്ന്  ഉച്ഛാരണത്തിൽ നിന്ന് എനിക്ക് പിടികിട്ടുന്നു. ഒരു പലസ്തീൻകാരനോട് ഒരിക്കലും പറയാൻ പാടില്ലാത്ത കാര്യമാണ്  ഞാൻ അയാളോട്  പിന്നീട്   പറയുന്നത് .

അയാൾക്ക്  പരമാവധി മുറിവേൽപ്പിക്കുകയാണ് എന്റെ ലക്‌ഷ്യം . ഒരു പക്ഷെ,  ഏറ്റവും നികൃഷ്ടമായ വാക്കുകളാണ് ഞാൻ ഉപയോഗിക്കുന്നത് . അതാണ് നിങ്ങൾ   സിനിമയിൽ  കേൾക്കുന്ന വാക്കുകൾ.

പറഞ്ഞ കാര്യത്തെച്ചൊല്ലി പശ്ചാത്താപമുണ്ടോ?

The Insult1

ഞാൻ ശരിയായ കാര്യം പറഞ്ഞു !  അതായത്, വളരെ വിദഗ്ദ്ധമായി, ഏറ്റവും വേദനിപ്പിക്കുന്ന വിധത്തിൽ  മനുഷ്യരെ  അപമാനിക്കുന്നതെങ്ങനെ  എന്ന് ഞാൻ പഠിച്ചു. അന്നേരം എന്റെ കാമുകി [ഇപ്പോൾ അദ്ദേഹത്തിന്റെ ഭാര്യയും തിരക്കഥാകൃത്തുമായ  ജൊൽലെ ടൗമ]  “ഒരു പലസ്തീനിയോട്  ഈ വിധം സംസാരിക്കാൻ നിങ്ങൾക്കെങ്ങിനെ  കഴിയുന്നു ” എന്ന് എന്നോട് ചോദിച്ചു.

അദ്ദേഹം തെരുവുകൾ വൃത്തിയാക്കുകയായിരുന്നു. ഞാൻ  താഴേക്കിറങ്ങിച്ചെന്ന്  “നോക്കൂ, ഞാൻ ക്ഷമ ചോദിക്കുന്നു,”   എന്ന് പറഞ്ഞുകൊണ്ട് മാപ്പിരന്നു.  അയാൾക്ക് എന്റെ നേരെ  നോക്കാനായില്ല.   അത്രമാത്രം  വിഷമത്തിലായിരുന്നു ആ മനുഷ്യൻ.

തെരുവിൽ നിന്നും നിങ്ങളതിനെ  കോടതിമുറിയിൽ എത്തിക്കുകയാണ് . എന്തിനാണ് കോർട്ട് റൂം? 

കഥയ്ക്കിത്  അനുയോജ്യമാണെന്ന് ഞാൻ കരുതി. ഒരു കോർട് റൂം  ഡ്രാമ നിർമിക്കുന്നതിനുള്ള ആശയം വളരെ പെട്ടെന്ന് എന്റെ മനസ്സിൽ കടന്നു വരുന്നു. കൂടാതെ, എന്റെ അമ്മ  ഒരു അഭിഭാഷകയാണ്. അവർക്ക്  80 വയസ്സുണ്ട് . ഇപ്പോഴും എല്ലാ ദിവസവും  മുടങ്ങാതെ അവർ  ഓഫീസിൽ  പോകുന്നു. എൻറെ അമ്മാവൻമാർ രണ്ടുപേരും സുപ്രീംകോടതിയിൽ ഉണ്ട്. അവരവിടെ വലിയ ന്യായാധിപരാണ് . അതിനാൽ  നിയമപരമായ വ്യവഹാര ഭാഷ എനിക്ക് നന്നായറിയാം.

the-attack-1‘ വെർഡിക്ട് ‘  പോലെ ഒരു  നല്ല  സിനിമ നിർമ്മിക്കുന്നതെങ്ങനെയെന്നറിയാൻ ഞാൻ   ഡിവിഡികൾ കാണാൻ  തുടങ്ങി. ഒരു വിചാരണയെപ്പറ്റിയല്ല  സിനിമ . ‘എ ‘ എന്ന ബിന്ദുവിൽ നിന്ന് ‘ബി ‘ എന്ന ബിന്ദുവിലെത്താൻ ഒരു വാഹനം വേണം . അതിനാണ് ഈ വിചാരണയും കോടതിമുറിയുമൊക്കെ . ടോണി , യാസർ എന്നീ രണ്ട് ചെറിയ, ഇടത്തരക്കാരായ ആളുകൾ.

ഇരുവരും നല്ല അന്തസ്സുള്ളവരാണ്. എന്നാൽ അവർക്കിടയിൽ ഗുരുതരമായ ഒരു  മുറിവുണ്ടാകും . വിചാരണയ്ക്കിടെ അവർ സ്വയം സുഖപ്പെടുത്തും ; അതാണ് കാര്യം .

അതൊരു കോടതിമുറി  ആയിരിക്കാം, അല്ലെങ്കിൽ ഒരു ക്യാമ്പിംഗ് ട്രിപ്പ്, അഥവാ  ഒരു സൈക്കിൾ യാത്ര … അല്ലെങ്കിൽ എന്തുമാകട്ടെ, കാരണം അപമാനം  (The Insult) ആന്തരിക സംഘർഷത്തെക്കുറിച്ചാണ് ; ബാഹ്യമായ  സംഘട്ടനത്തെക്കുറിച്ചല്ല.

ഒരു  ‘ഡിസ്‌ക്ലെയ്‌മർ ‘ , അതായത്   ലെബനീസ് ഗവൺമെന്റിന്റെ കാഴ്ചപ്പാടിലല്ല  സിനിമയെന്ന്  ചിത്രത്തിന്റെ തുടക്കത്തിൽ തന്നെ എഴുതിക്കാണിക്കുണ്ട് .

ഈ  ‘ഡിസ്‌ക്ലെയ്‌മർ ‘ ഞാൻ  എഴുതിയതല്ല . രണ്ടുമാസം മുമ്പാണ് ഞങ്ങളീ  സിനിമ സെൻസർഷിപ്പ് ബ്യൂറോയിൽ സമർപ്പിച്ചത് . അതിനെക്കുറിച്ച് ഞാൻ വല്ലാതെ വ്യാകുലനായിരുന്നു . പാശ്ചാത്യ രാജ്യങ്ങളിൽ  ഇതുപോലൊരു സിനിമ നിർമ്മിക്കുന്നതിൽ കുഴപ്പമില്ല, പക്ഷേ ലെബനനിൽ അത് സാധ്യമല്ല .

THE-INSULTവളരെ രസകരമായ  ഒരു വിഷയമാണ്. കാരണം, ഞങ്ങൾക്ക്  അത്ര ജനാധിപത്യമില്ല എന്നതു  തന്നെ.   എന്റെ കഴിഞ്ഞ  സിനിമ  ‘ ദി അറ്റാക്ക് ‘  നിരോധിച്ചതുപോലെ  ഇതും ബെയ്റൂത്തിൽ നിരോധിച്ചേക്കും എന്ന് ഭയന്ന്, നഖം കടിച്ച്  ഞാൻ  അവിടെ ഇരുന്നു.  ദുസ്വപ്നങ്ങൾ നിറഞ്ഞ അന്നത്തെ  ജീവിതത്തെ  ഞാൻ ശരിക്കും ഭയന്നിരുന്നു.

സിനിമയെക്കുറിച്ചുള്ള ചർച്ചകൾ രണ്ടുമാസക്കാലം  നടന്നു. ഒടുവിൽ , ഒരുപാടു കൂടിയാലോചനകൾക്കു ശേഷം ഗവൺമെൻറ് പറഞ്ഞു, “താങ്കൾക്ക്   ഞങ്ങൾ ഗ്രീൻ ലൈറ്റ് നൽകാം. എന്നാൽ, ഇതിൽ ഞങ്ങൾക്ക് യാതൊരു  ഉത്തരവാദിത്തവുമില്ലെന്ന് പറയൂ.”  രണ്ട് മിനിറ്റ് നേരത്തേയ്ക്ക് ആ  പ്രസ്താവന കാണിച്ചിരിക്കണം  എന്നായിരുന്നു അവരുടെ ഡിമാൻഡ് . രണ്ടു മിനിട്ടു നേരം അത് തന്നെ  കാണിച്ചു കൊണ്ടിരിക്കുക എന്നത് എന്തൊരു വിരസമായ  കാര്യമാണ്. എന്നാൽ   ഒരു  30 സെക്കൻഡ്  അതിനു വേണ്ടി   നീക്കി  വെച്ചിട്ടുണ്ട് എന്നത് ശരി തന്നെ. പക്ഷേ, ഈ  സിനിമ ഫ്രാൻസിലോ  അമേരിക്കയിലോ  പ്രദർശിപ്പിക്കുമ്പോൾ ഞാനതു മുറിച്ചു മാറ്റിയേ  കാണിക്കൂ.

സിനി യൂറോപ്പിനോട് കടപ്പാട് .

What do you think?

0 points
Upvote Downvote

Total votes: 0

Upvotes: 0

Upvotes percentage: 0.000000%

Downvotes: 0

Downvotes percentage: 0.000000%

Yeti, mystery,Snowman, Himalayas, solved, DNA, analysis, specimens, bones, teeth, skin, hair, high bone , decayed body, found , cave, Tibet Mysterious remains , fakes, new study,bears , dog, Tibetan Plateau, evidence ,existence ,Abominable Snowman ,DNA tests ,proved ,hairy human-like creatures , remote regions,Nepal ,Tibet, Lead scientist, Dr Charlotte Lindqvist, University of Buffalo, US,

ഹിമാലയത്തിലെ യതിയെ പറ്റിയുള്ള ദുരൂഹത മറനീക്കി

Porsche Panamera Turbo, Dulquer Salmaan, film star, Porsche Panamera Turbo sports sedan, actor, Malayalam , Tamil, movies, Mammooty, petrol, owns, premium cars, motorcycles , MW M3, Polo GT, a modified Triumph Bonneville , BMW R1200 GS adventure tourer, Panamera, Dulquer, Porsche, Panamera turbo, buy, brand new, owner,

യുവതാരം ദുല്‍ഖര്‍ സ്വന്തമാക്കി; പനാമെര വീണ്ടും താരമായി