Movie prime

ജനത ആപ്പ് എത്തി; ഉദ്‌ഘാടനം സ്പീക്കർ നിർവ്വഹിച്ചു

ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ജനത ആപ്പിന്റെ’ ഔദ്യോഗിക ഉദ്ഘാടനം സ്പീക്കർ . പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. “ജനാധിപത്യത്തിന്റെ കാതലെന്നത് ജനങ്ങളുമായുള്ള ബന്ധം തുടർച്ചയായി കാത്തുസൂക്ഷിക്കുക എന്നതും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ സുതാര്യമായി ജനങ്ങൾക്കിടയിൽ എത്തുകയെന്നതുമാണ്. ജനപ്രതിനിധികൾക്ക് അവരുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനും ജനങ്ങൾക്ക് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പരാതികളും അറിയിക്കാനുമുള്ള സംവിധാനം ജനത ആപ്പിലുണ്ട്. ഇതൊരു സാധാരണ ന്യൂസ് പോർട്ടലല്ല, മറിച്ച് ഓരോ ജനപ്രതിനിധിയുടെയും പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും അവരുമായി നിരന്തരം ബന്ധം More
 
ജനത ആപ്പ് എത്തി; ഉദ്‌ഘാടനം സ്പീക്കർ നിർവ്വഹിച്ചു

ജനങ്ങളും ജനപ്രതിനിധികളും തമ്മിലുള്ള ബന്ധം സുദൃഢമാക്കുകയെന്ന ലക്ഷ്യത്തോടെ രൂപീകരിച്ച ‘ജനത ആപ്പിന്റെ’ ഔദ്യോഗിക ഉദ്ഘാടനം സ്പീക്കർ . പി. ശ്രീരാമകൃഷ്ണൻ നിർവ്വഹിച്ചു. “ജനാധിപത്യത്തിന്റെ കാതലെന്നത് ജനങ്ങളുമായുള്ള ബന്ധം തുടർച്ചയായി കാത്തുസൂക്ഷിക്കുക എന്നതും ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ സുതാര്യമായി ജനങ്ങൾക്കിടയിൽ എത്തുകയെന്നതുമാണ്.

ജനപ്രതിനിധികൾക്ക് അവരുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ പങ്കുവയ്ക്കാനും ജനങ്ങൾക്ക് അവരുടെ ആശയങ്ങളും അഭിപ്രായങ്ങളും പരാതികളും അറിയിക്കാനുമുള്ള സംവിധാനം ജനത ആപ്പിലുണ്ട്. ഇതൊരു സാധാരണ ന്യൂസ് പോർട്ടലല്ല, മറിച്ച് ഓരോ ജനപ്രതിനിധിയുടെയും പ്രവർത്തനങ്ങൾ വിശകലനം ചെയ്യാനും അവരുമായി നിരന്തരം ബന്ധം സ്ഥാപിക്കാനും സാധ്യമാക്കുന്നൊരു നവീന ഉദ്യമമാണിത്,” സ്പീക്കർ വ്യക്തമാക്കി.

ജനത ആപ്പ് വഴി ജനക്ഷേമകരമായ ഗവണ്മെന്റ് പദ്ധതികളെയും ആനുകൂല്യങ്ങളെയും പറ്റി യഥാസമയം തന്നെ അറിയുവാനുള്ള സൗകര്യമുണ്ട്. ഇതോടൊപ്പം മറ്റനേകം അറിയിപ്പുകൾ, വ്യത്യസ്ത വിഷയങ്ങളെക്കുറിച്ചുള്ള ആർട്ടിക്കിളുകൾ തുടങ്ങിയവയും ലഭ്യമാണ്. കൂടാതെ വിദ്യാർത്ഥികൾക്കും സ്വയംസംരംഭകർക്കും പ്രയോജനകരമായ പദ്ധതികൾ, പരിശീലന പരിപാടികൾ, മത്സരങ്ങൾ തുടങ്ങിയവയെക്കുറിച്ചുള്ള വിവരങ്ങൾ കേരള സ്റ്റാർട്ടപ് മിഷന്റെ ആഭിമുഖ്യത്തിൽ ‘സ്റ്റാർട്ടപ്പ്’ എന്ന കാറ്റഗറിയിൽക്കൂടി പ്രസിദ്ധീകരിച്ചുവരുന്നു. തിരുവനന്തപുരം ടെക്നോപാർക്കിൽ പ്രവർത്തിക്കുന്ന ഇനോമെട്രിക്സ് ടെക്‌നോളജി സിസ്റ്റംസ് എന്ന സ്ഥാപനമാണ് ജനത ആപ്പ് വികസിപ്പിച്ചത്.

‘ജനാധിപത്യം വിരൽത്തുമ്പിൽ’ എന്ന ആപ്തവാക്യം പോലെ ഭരണ പ്രക്രിയയിൽ പൊതുജനങ്ങളുടെ പങ്കാളിത്തം വർദ്ധിപ്പിച്ച് കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കുക എന്ന മഹത്തായ ലക്ഷ്യം മുൻനിർത്തിയാണ് ആപ്പിന്റെ പ്രവർത്തനം. ആൻഡ്രോയ്‌ഡ്‌ ഉപഭോക്താക്കൾക്കു നിലവിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ജനത ആപ്പ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. ഐ.ഒ.എസ് വേർഷൻ ഉടൻ തന്നെ ആപ്പ് സ്റ്റോറിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.