ജെഎന്യു കാമ്പസില് എബിവിപി ആക്രമണത്തില് പരിക്കേറ്റ് ചികിത്സയില് കഴിയുന്ന ജെഎന്യു വിദ്യാര്ഥി യൂണിയന് അധ്യക്ഷ ഐഷി ഘോഷ് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്ശിച്ചു.
ഓള് ഇന്ത്യ ഇന്സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല് സയന്സസില് പരിശോധനയ്ക്കെത്തി പരിശോധനയ്ക്കെത്തി മടങ്ങുമ്പോഴാണ് ഐഷി ഡൽഹിയിലെ കേരള ഹൗസിലെത്തി മുഖ്യമന്ത്രിയെ കണ്ടത്. എസ്എഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം നിതീഷ് നാരായണന്, ജെഎന്യുവിലെ അക്രമത്തില് പരിക്കേറ്റ ചങ്ങനാശ്ശേരി സ്വദേശി നിഖില് എന്നിവരും ഐഷിയ്ക്കൊപ്പം ഉണ്ടായിരുന്നു.