Movie prime

കൊറോണ വൈറസ് ഭീഷണിക്കിടയിലും സ്മാർട്ടഫോൺ പുറത്തിറക്കി വാവേ

ചൈനീസ് സ്മാർട്ടഫോൺ ഭീമൻ വാവേ ടെക്നോളജീസ് തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ടഫോണായ വാവേ പി40 പുറത്തിറക്കി. ഫോട്ടോഗ്രഫിക്കായി നിർമ്മിച്ച് പുറത്തിറക്കിയ ഫോൺ ഇപ്പോൾ ഓൺലൈനിലാണ് ലഭിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഫോൺ ഓൺലൈൻ വഴി പുറത്തിറക്കിയത്. വാവേ സിഇഒ റിച്ചാർഡ് യു ബുധനാഴ്ച പി40, പി40 പ്രൊ, പി40 പ്രൊ+ എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ട്രിപ്പിൾ(3), ക്വാഡ്(4), പെന്റാ(5) എന്നിങ്ങനെയാണ് ഓരോ മോഡലിലുമുള്ള ക്യാമറകൾ. 10x ഒപ്റ്റിക്കൽ സൂം, സ്മാർട്ടഫോണിലെ ഏറ്റവും ക്യാമറ സെൻസർ, മികവാർന്ന More
 
കൊറോണ വൈറസ് ഭീഷണിക്കിടയിലും സ്മാർട്ടഫോൺ പുറത്തിറക്കി വാവേ

ചൈനീസ് സ്മാർട്ടഫോൺ ഭീമൻ വാവേ ടെക്‌നോളജീസ്‌ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് സ്മാർട്ടഫോണായ വാവേ പി40 പുറത്തിറക്കി. ഫോട്ടോഗ്രഫിക്കായി നിർമ്മിച്ച് പുറത്തിറക്കിയ ഫോൺ ഇപ്പോൾ ഓൺലൈനിലാണ് ലഭിക്കുന്നത്. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് ഫോൺ ഓൺലൈൻ വഴി പുറത്തിറക്കിയത്.

വാവേ സിഇഒ റിച്ചാർഡ് യു ബുധനാഴ്ച പി40, പി40 പ്രൊ, പി40 പ്രൊ+ എന്നീ മൂന്ന് മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ട്രിപ്പിൾ(3), ക്വാഡ്(4), പെന്റാ(5) എന്നിങ്ങനെയാണ് ഓരോ മോഡലിലുമുള്ള ക്യാമറകൾ.

10x ഒപ്റ്റിക്കൽ സൂം, സ്മാർട്ടഫോണിലെ ഏറ്റവും ക്യാമറ സെൻസർ, മികവാർന്ന നിർമിത ബുദ്ധി എന്നിവ പി40യുടെ ഏറ്റവും മികച്ച മേന്മയെന്ന് റിച്ചാർഡ് യു അവകാശപ്പെടുന്നു.

പക്ഷെ ചാരപ്രവർത്തന ആരോപണത്തിന്റെ പേരിൽ കഴിഞ്ഞ വർഷം അമേരിക്ക വാവേക്ക് വിലക്ക് ഏർപ്പെടുത്തുകയും ഗൂഗിൾ അവരുടെ സേവനങ്ങൾ വാവേയിൽ നിന്നും പിൻവലിച്ചതും കമ്പനിക്ക് തിരിച്ചടിയായിരുന്നു. കൂടാതെ നിലവിലെ സാഹചര്യത്തിൽ ഫോണിന് വിപണിയിൽ ചലനം സൃഷ്ടിക്കാൻ കഴിയുകയുമില്ല. സ്മാർട്ടഫോൺ കണ്ടുപിടിച്ച ശേഷമുള്ള ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് വിപണി കടന്നു പോകുന്നത്.

കൊറോണ വൈറസ് ചൈനയിൽ നിയന്ത്രണവിധേയമായത് കൊണ്ടും ഫാക്ടറി തുറന്നു പ്രവർത്തിക്കാൻ സാധിച്ചത് കൊണ്ടാണ് ഫോൺ ഇപ്പോൾ പുറത്തിറക്കിയത്. എന്നാൽ ചൈന ഒഴികെയുള്ള എല്ലാ രാജ്യങ്ങളിൽ കൊറോണ വലിയ തോതിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.

“ഗൂഗിളുമായി സഹകരിക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം” യു പറഞ്ഞു. ഗൂഗിൾ പ്ലേ സ്റ്റാറിന് പകരം ‘ആപ്പ് ഗാലറി’ എന്ന വാവേയുടെ തന്നെ സ്റ്റോറാണ് ആപ്പുകൾ ഡൗൺലോഡ് ചെയ്യാൻ ലഭ്യമായത്. ഏപ്രിൽ 7 മുതൽ യൂറോപ്പിൽ ലഭ്യമാകുന്ന ഫോണുകൾക്ക് 65,000, 83,000, 1,10,000 രൂപ എന്നിങ്ങനെയായിരിക്കും വില.