Movie prime

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി തെലുങ്ക് സൂപ്പർതാരം മഹേഷ്‌ ബാബു

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻ തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബു. മഹേഷ് ബാബുവിന്റെ അവസാനമായി ഇറങ്ങിയ 3 ചിത്രങ്ങളും 100 കോടിയിലധികം രൂപയാണ് ബോക്സ് ഓഫിസിൽ നിന്നും വാരിയത്. അതിന് പുറകെയാണ് നടൻ പ്രതിഫലം ഉയർത്തിയത്. സൗത്ത് ഇൻഡസ്ട്രിയൽ ഏറ്റവും പ്രതിഫലം വാങ്ങുന്നത് മഹേഷ് ബാബുവാണെന്ന് തെലുങ്കു മാധ്യമം റിപ്പോർട്ട് ചെയ്തെങ്കിലും എത്രയാണ് പ്രതിഫലം വാങ്ങുന്ന തുകയെന്നു വെളിപ്പെടുത്തിയിട്ടില്ല. സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും ഫാൻസുള്ള നടന്മാരിൽ ഒരാളാണ് മഹേഷ് ബാബു. അവസാനമിറങ്ങിയ More
 
സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി തെലുങ്ക് സൂപ്പർതാരം മഹേഷ്‌ ബാബു

സൗത്ത് ഇന്ത്യയിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന നടൻ തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ്‌ ബാബു. മഹേഷ്‌ ബാബുവിന്റെ അവസാനമായി ഇറങ്ങിയ 3 ചിത്രങ്ങളും 100 കോടിയിലധികം രൂപയാണ് ബോക്സ്‌ ഓഫിസിൽ നിന്നും വാരിയത്. അതിന് പുറകെയാണ് നടൻ പ്രതിഫലം ഉയർത്തിയത്.

സൗത്ത് ഇൻഡസ്ട്രിയൽ ഏറ്റവും പ്രതിഫലം വാങ്ങുന്നത് മഹേഷ്‌ ബാബുവാണെന്ന് തെലുങ്കു മാധ്യമം റിപ്പോർട്ട്‌ ചെയ്‌തെങ്കിലും എത്രയാണ് പ്രതിഫലം വാങ്ങുന്ന തുകയെന്നു വെളിപ്പെടുത്തിയിട്ടില്ല.

സൗത്ത് ഇന്ത്യയിൽ തന്നെ ഏറ്റവും ഫാൻസുള്ള നടന്മാരിൽ ഒരാളാണ് മഹേഷ്‌ ബാബു. അവസാനമിറങ്ങിയ ‘മഹർഷി’ തിയറ്ററുകൾ ഇളക്കി മറിച്ച ചിത്രമായിരുന്നു. അതിനു മുൻപ് ഇറങ്ങിയ ‘ഭരത് അനേ നേനു’ പ്രേക്ഷരെ പിടിച്ചിരുത്തിയ ചിത്രമായിരുന്നു.

വടക്കേ ഇന്ത്യയിൽ പോലും വളരെ വലിയ ആരാധക വൃന്ദമാണ് താരത്തിനുള്ളത്‌. പുതിയ പ്രതിഫലം എത്രയാണെന്ന് വ്യക്തമല്ലെങ്കിലും സൗത്ത് ഇന്ത്യയിലെ ഒരു താരവും പ്രതിഫലത്തിന്റെ കാര്യത്തിൽ മഹേഷിന്റെ അടുത്ത് പോലും ഇല്ലെന്നാണ് സംസാരം. തമിഴ് നടൻ വിജയ് ബിഗിൽ സിനിമയ്ക്കായി വാങ്ങിയ പ്രതിഫലം 50 കോടിയായിരുന്നു. പുതിയ സിനിമയായ മാസ്റ്റേഴ്‍സിന് വേണ്ടി 80 കോടിയുമാണ് വിജയ്യുടെ പ്രതിഫലം. അപ്പോൾ മഹേഷ്‌ ബാബു 100 കോടിയിലധികം പ്രതിഫലം വാങ്ങുന്നുണ്ടാകണം.

അതിനിടയിൽ കൊറോണ പ്രതിരോധ പ്രവർത്തനത്തിന് ഒരു കോടി രൂപയാണ് ആന്ധ്ര തെലങ്കാന സര്‍ക്കാരിന് സംഭാവനയായി മഹേഷ്‌ ബാബു കൈമാറിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് തുക കൈമാറിയത്. സര്‍ക്കാരിന്‍റെയും ആരോഗ്യ പ്രവര്‍ത്തകരുടേയും നിര്‍ദേശങ്ങൾ കര്‍ശനമായി പാലിക്കണമെന്ന് മഹേഷ് ബാബു അഭ്യര്‍ത്ഥിച്ചിരുന്നു . ലോക്ക് ഡൌണ്‍ പൂര്‍ണമായി അനുസരിക്കണം കൊറോണയെ നമ്മള്‍ അതിജീവിക്കുമെന്നും താരം ട്വിറ്ററില്‍ കുറിച്ചു.