Movie prime

ഇറ” എന്നല്ല “ഐറ” എന്നാണ് എൻ്റെ പേര്, ശരിയായി ഉച്ചരിച്ചില്ലെങ്കിൽ…ഇൻസ്റ്റഗ്രാം വീഡിയോയുമായി ആമിർ ഖാൻ്റെ മകൾ

Ira Khan തൻ്റെ പേര് ശരിയായി ഉച്ചരിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ചും തെറ്റി പറയുന്നവർക്ക് ശരിയായി ഉച്ചരിക്കുന്നതിൻ്റെ വീഡിയോ ഷെയർ ചെയ്തും ഐറ ഖാൻ. പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാൻ്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഐറ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഐറ തൻ്റെ ഉച്ചാരണ വീഡിയോ പങ്കുവെച്ചത്. എൻ്റെ പേര് “ഇറ” എന്നല്ല. “ഐറ” എന്നാണ്. ന്യൂസും പ്രസ്സുമടക്കം എല്ലാവരും “ഇറ” എന്ന് തെറ്റായി സംബോധന ചെയ്യുന്നു. കൂട്ടുകാർ അതേച്ചൊല്ലി തന്നെ കളിയാക്കാറുണ്ട്. അതിനാൽ താനൊരു തീരുമാനമെടുത്തു. “ഐറ” More
 
ഇറ” എന്നല്ല “ഐറ” എന്നാണ് എൻ്റെ പേര്, ശരിയായി ഉച്ചരിച്ചില്ലെങ്കിൽ…ഇൻസ്റ്റഗ്രാം വീഡിയോയുമായി ആമിർ ഖാൻ്റെ മകൾ
Ira Khan
തൻ്റെ പേര് ശരിയായി ഉച്ചരിക്കാത്തതിൽ പരിഭവം പ്രകടിപ്പിച്ചും തെറ്റി പറയുന്നവർക്ക് ശരിയായി ഉച്ചരിക്കുന്നതിൻ്റെ വീഡിയോ ഷെയർ ചെയ്തും ഐറ ഖാൻ. പ്രശസ്ത ബോളിവുഡ് താരം ആമിർ ഖാൻ്റെയും ആദ്യ ഭാര്യ റീന ദത്തയുടെയും മകളാണ് ഐറ. ഇൻസ്റ്റഗ്രാമിലൂടെയാണ് ഐറ തൻ്റെ ഉച്ചാരണ വീഡിയോ പങ്കുവെച്ചത്.
എൻ്റെ പേര് “ഇറ” എന്നല്ല. “ഐറ” എന്നാണ്. ന്യൂസും പ്രസ്സുമടക്കം എല്ലാവരും “ഇറ” എന്ന് തെറ്റായി സംബോധന ചെയ്യുന്നു. കൂട്ടുകാർ അതേച്ചൊല്ലി തന്നെ കളിയാക്കാറുണ്ട്. അതിനാൽ താനൊരു തീരുമാനമെടുത്തു. “ഐറ” എന്ന തൻ്റെ പേര് “ഇറ” എന്ന് തെറ്റായി ഉച്ചരിക്കുന്നവർ ഇനിമുതൽ പിഴയായി 5000 രൂപ സ്വയർ ജാറിൽ ഇടണം. സ്വരൂപിക്കുന്ന പണം മാസാന്ത്യത്തിലോ വർഷാന്ത്യത്തിലോ താൻ ഡൊണേറ്റ് ചെയ്യും. lra. Eye-ra. Nothing else. എന്ന ക്യാപ്ഷനോടെയാണ് ഐറ തൻ്റെ വീഡിയോ പങ്കുവെച്ചത്. #enoughisenough #swearjar എന്നീ ഹാഷ്ടാഗുകളും പോസ്റ്റിന് ഒപ്പമുണ്ട്. Ira Kha
ഐറയുടെ വീഡിയോക്ക് രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ശരി ഇറ എന്നും അങ്ങനെ ചെയ്യാം ഈറ എന്നും കളി പറയുന്നവരും ഐഫോൺ, ഐപാഡ്, ഐട്യൂൺസ്, ഐറ തുടങ്ങി റൈമിങ്ങ് വാക്കുകൾ കൊണ്ട് രസകരമായി കമൻ്റ് ചെയ്യുന്നവരും ഉണ്ട്.
1986-ലാണ് ആമിർ ഖാൻ റീന ദത്തയെ വിവാഹം ചെയ്യുന്നത്. 2002 ഡിസംബറിൽ ഇരുവരും വേർപിരിഞ്ഞു. ഐറ, ജുനൈദ് എന്നീ രണ്ടു മക്കളാണ് ബന്ധത്തിൽ ഇരുവർക്കുമുള്ളത്. മക്കൾ രണ്ടുപേരും അമ്മ റീന ദത്തയ്ക്കൊപ്പമാണ് കഴിയുന്നത്. 2005-ൽ നടൻ വീണ്ടും വിവാഹിതനായി. ലഗാൻ എന്ന ചിത്രത്തിൽ അസിസ്റ്റൻ്റ്ഡ യറക്റ്ററായി പ്രവർത്തിച്ച കിരൺ റാവുവാണ് ആമിറിൻ്റെ ഇപ്പോഴത്തെ ജീവിത പങ്കാളി. സറൊഗസിയിലൂടെയാണ് ഇരുവർക്കും ആസാദ് റാവു ഖാൻ എന്ന മകൻ പിറന്നത്.
പിതാവ് ആമിർ ഖാനെപ്പോലെ അഭിനയത്തിലല്ല, സംവിധാനത്തിലാണ് ഐറയ്ക്ക് താത്പര്യമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. രണ്ടു വർഷം മുമ്പ് ‘യൂറിപ്പിഡസ് മെഡിയ” എന്ന നാടകം സംവിധാനം ചെയ്തു കൊണ്ട് തിയറ്റർ രംഗത്തും ഐറ ചുവടുവെച്ചിരുന്നു. ഹെയ്സൽ കീച്ച് മുഖ്യവേഷത്തിലെത്തിയ നാടകത്തിൽ ഐറയുടെ സഹോദരൻ ജുനൈദ് ഖാനും ഒരു സുപ്രധാന വേഷം ചെയ്തിരുന്നു.