Movie prime

“എന്നെ വീനസുമായോ സെറീനയുമായോ താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല”: കോകോ ഗഫ്

വനിതാ ടെന്നീസിലെ പുതിയ താരോദയമാണ് അമേരിക്കയുടെ പതിനാറുകാരി കോകോ ഗഫ്. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കോകോ നേടിയ നേട്ടങ്ങൾ നിരവധിയാണ്. കഴിഞ്ഞ വർഷം നടന്ന ഗ്രാൻഡ് സ്ലാമിൽ സാക്ഷാൽ വീനസിനെ തന്നെ കോകോ തോൽപ്പിച്ചിരുന്നു. അന്ന് കോകോയുടെ പ്രായം വെറും പതിനഞ്ച് വയസ്സ്. വീനസ് ഗ്രാൻഡ് സ്ലാം കിരീടം നേടുമ്പോൾ കോകോ ജനിച്ചിട്ട് കൂടിയില്ല. ഏതൊരു ടെന്നീസ് പ്രേമിയെപ്പോലെ കോകോയുടെ ആരാധനപാത്രങ്ങളാണ് വീനസും സെറീനയും. എന്തിരുന്നാലും അവരുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട് കോക്ക് യോജിപ്പില്ല. ടെന്നീസിലെ സഹോദരിമാരായ More
 
“എന്നെ വീനസുമായോ സെറീനയുമായോ താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല”: കോകോ ഗഫ്

വനിതാ ടെന്നീസിലെ പുതിയ താരോദയമാണ് അമേരിക്കയുടെ പതിനാറുകാരി കോകോ ഗഫ്‌. കഴിഞ്ഞ രണ്ട് വർഷത്തിനിടയിൽ കോകോ നേടിയ നേട്ടങ്ങൾ നിരവധിയാണ്. കഴിഞ്ഞ വർഷം നടന്ന ഗ്രാൻഡ് സ്ലാമിൽ സാക്ഷാൽ വീനസിനെ തന്നെ കോകോ തോൽപ്പിച്ചിരുന്നു. അന്ന് കോകോയുടെ പ്രായം വെറും പതിനഞ്ച് വയസ്സ്. വീനസ് ഗ്രാൻഡ് സ്ലാം കിരീടം നേടുമ്പോൾ കോകോ ജനിച്ചിട്ട് കൂടിയില്ല.

“എന്നെ വീനസുമായോ സെറീനയുമായോ താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല”: കോകോ ഗഫ്
മത്സരശേഷം കോകോയെ അഭിനന്ദിക്കുന്ന വീനസ് വില്യംസ്

ഏതൊരു ടെന്നീസ് പ്രേമിയെപ്പോലെ കോകോയുടെ ആരാധനപാത്രങ്ങളാണ് വീനസും സെറീനയും. എന്തിരുന്നാലും അവരുമായി തന്നെ താരതമ്യം ചെയ്യുന്നതിനോട് കോക്ക് യോജിപ്പില്ല.

ടെന്നീസിലെ സഹോദരിമാരായ വീനസിനോടും സെറീനയും ചില സാമ്യങ്ങൾ കോകോയ്ക്ക് ഉണ്ട്. അത് കൊണ്ട് തന്നെ അവരുടെ പിൻഗാമിയായിട്ടാണ് കോകോയെ ആരാധകരും ടെന്നീസ് ലോകവും കരുതി വരുന്നത്. പക്ഷെ വില്യംസ് സഹോദരിമാർക്കും കോകോയ്ക്കും ഈ താരതമ്യം ഇഷ്ടമല്ല.

എല്ലാ പ്രതിബന്ധങ്ങളും തകർത്തു മുന്നേറാനും റെക്കോർഡുകൾ വാരിക്കൂട്ടാനും കോകോ ലക്ഷ്യം വെയ്ക്കുന്നു. പക്ഷെ വില്യംസ് സഹോദരിമാരുടെ ഗണത്തിൽ ഉൾപ്പെടാൻ കോകോയ്ക്ക് താല്പര്യമില്ല.

“നിലവിലെ പ്രതിസന്ധികൾ തരണം ചെയ്ത് മുന്നേറാനാണ് ഞാൻ ശ്രമിക്കുന്നത്. എന്നെ സെറീനയും വീനസുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഞാൻ അവരുടെ നിലയിലേക്ക് ഒരിക്കലും വന്നിട്ടില്ല. പിന്നെ തുടക്കം കുറിച്ച ഒരാളുമായി അവരെ താരതമ്യം ചെയ്യരുത്. ഞാൻ അവരെ ആരാധിക്കുന്നു. എന്നെ എന്റെ സമപ്രായക്കാരുമായി താരതമ്യം ചെയ്ത് ആ ഗണത്തിൽപ്പെടുത്തൂ. ആ രണ്ട് വനിതകൾ എന്നെപ്പോലുള്ളവർക്കായി വഴി തുറന്നു തന്നു. ഞാൻ ഇനിയും മുന്നേറേണ്ടതുണ്ട്. ആഫ്രിക്കൻ അമേരിക്കൻ എന്ന നിലയിൽ അവർ ഈ കളിയിൽ നിന്നും നേടിയത് വലിയ നേട്ടങ്ങളാണ്, കോകോ പറഞ്ഞു.

“എന്നെ വീനസുമായോ സെറീനയുമായോ താരതമ്യം ചെയ്യുന്നത് എനിക്കിഷ്ടമല്ല”: കോകോ ഗഫ്
സെറീനയുമായി കോകോ

ആദ്യ ഗ്രാൻഡ്സ്ലാം മത്സരത്തിൽ നാലാം റൗണ്ട് വരെ കോകോ മുന്നേറിയിരുന്നു. ഓസ്ട്രലിയൻ ഓപ്പണിലും നാലാം റൗണ്ടിൽ കോകോ എത്തിയിരുന്നു. ആ പ്രകടനം ലോക ടെന്നീസ് റാങ്കിങ്ങിൽ കോകോയെ ആദ്യ അമ്പതിനുള്ളിൽ എത്തിച്ചിരുന്നു.