rule change
in

ക്രെഡിറ്റ് കാർഡ് മുതൽ ഡ്രൈവിംഗ് ലൈസൻസ് വരെ: ഒക്ടോബർ 1 മുതൽ മാറുന്ന പത്ത് നിയമങ്ങൾ

Rule Change

മോട്ടോർ വാഹന നിയമങ്ങൾ, ഉജ്വല, ആരോഗ്യ ഇൻഷുറൻസ്, ക്രെഡിറ്റ്-ഡെബിറ്റ് കാർഡ് നിയമങ്ങൾ
ഉൾപ്പെടെ നിരവധി നിയമങ്ങളിൽ കേന്ദ്ര സർക്കാർ വരുത്തിയ ഭേദഗതികൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. അവ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം.

1) ഡ്രൈവിംഗ് ലൈസൻസ്, ആർ‌സി പോലുള്ള പ്രമാണങ്ങളുടെ ഭൗതിക പരിശോധനRule Change

ഡ്രൈവർമാർ എപ്പോഴും ആർ‌സി, ഡ്രൈവിംഗ് ലൈസൻസ് പോലുള്ള പ്രമാണങ്ങളുടെ ഹാർഡ് കോപ്പി സൂക്ഷിക്കണം എന്ന നിബന്ധന ഇന്നത്തോടെ അവസാനിക്കും. ഇത്തരം രേഖകളുടെ സാധുവായ സോഫ്റ്റ് കോപ്പി മാത്രം ഇനി മുതൽ കൈയിൽ കരുതിയാൽ മതി. കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത മന്ത്രാലയം 1989-ലെ മോട്ടോർ വാഹന ചട്ടങ്ങളിൽ വരുത്തിയ വിവിധ ഭേദഗതികളെ പറ്റിയുള്ള അറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിക്കാനുള്ള നടപടികളുടെ ഭാഗമായി, ഡ്രൈവിംഗ് ലൈസൻസ്,ഇ-ചലാൻ തുടങ്ങിയ രേഖകൾ ഡിജിറ്റൽ രൂപത്തിലേക്ക് മാറ്റാൻ കേന്ദ്രസർക്കാർ ഒരുങ്ങുകയാണ്. നാളെ മുതൽ ഇൻഫൊർമേഷൻ ടെക്നോളജി പോർട്ടൽ വഴി ഇത് ചെയ്യാം. ഡിജിലോക്കർ അല്ലെങ്കിൽ എം പരിവാഹൻ പോലുള്ള കേന്ദ്ര സർക്കാരിന്റെ ഓൺലൈൻ പോർട്ടലുകളിൽ ഡ്രൈവർമാർക്ക് തങ്ങളുടെ രേഖകൾ സൂക്ഷിക്കാൻ കഴിയും.

2) റൂട്ട് നാവിഗേഷന് മൊബൈൽ ഫോണുകൾ

1989-ലെ മോട്ടോർ വെഹിക്കിൾസ് ചട്ടങ്ങളിൽ വരുത്തിയ ഭേദഗതി പ്രകാരം, റൂട്ട് നാവിഗേഷനായി നാളെ മുതൽ മൊബൈൽ ഫോൺ ഉപയോഗിക്കാം, ഡ്രൈവറുടെ ശ്രദ്ധ തടസ്സപ്പെടുന്ന രീതിയിൽ ആവരുതെന്നുമാത്രം.

3) എൽപിജി കണക്ഷൻ സൗജന്യമായിരിക്കില്ല

പ്രധാൻമന്ത്രി ഉജ്വല യോജന (പി‌എം‌യു‌വൈ) പ്രകാരം സൗജന്യമായി ഗ്യാസ് കണക്ഷൻ ലഭിക്കുന്ന പദ്ധതി 2020 സെപ്റ്റംബർ 30-ന് അവസാനിക്കും.

4) വിദേശ ഫണ്ട് കൈമാറ്റത്തിന് 5 ശതമാനം നികുതി ചുമത്തും

വിദേശ ടൂർ പാക്കേജിന് ചെലവാക്കുന്ന ഏത് തുകയും നാളെ മുതൽ ടി സി എസ്സിന് വിധേയമാണ്. കൂടാതെ 7 ലക്ഷം രൂപയ്ക്ക് മുകളിൽ വിദേശത്തേക്ക് അയയ്ക്കുന്ന ഏത് തുകയും ടി സി എസ്സിന് വിധേയമായിരിക്കും. വിദേശ ടൂർ പാക്കേജുകളുടെ നികുതി അഞ്ചു ശതമാനം ആയിരിക്കും. മറ്റ് വിദേശ പണമടയ്ക്കലിൽ 7 ലക്ഷത്തിന് മുകളിൽ ചെലവഴിച്ച തുകയ്ക്ക് മാത്രമേ നികുതി നൽകേണ്ടതുള്ളൂ.

5) ബേക്കറികൾ നാളെ മുതൽ ‘ബെസ്റ്റ് ബിഫോർ ഡേറ്റ് ‘ നിർബന്ധമായും പ്രദർശിപ്പിക്കണം

പാക്ക് ചെയ്യാതെ ലൂസായി വിൽക്കുന്ന ‌ മധുരപലഹാരങ്ങളുടെ ‘ബെസ്റ്റ് ബിഫോർ ഡേറ്റ് ‘ ബേക്കറികളും മറ്റും നാളെ മുതൽ നിർബന്ധമായി പ്രദർശിപ്പിക്കണം. ഒക്ടോബർ 1 മുതൽ പ്രോട്ടോക്കോൾ നിർബന്ധമായും പാലിക്കണമെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) ബേക്കറികൾ ഉൾപ്പെടെയുള്ള സ്വീറ്റ് ഷോപ്പ് ഉടമകൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്.

6) പുതിയ ആരോഗ്യ ഇൻഷുറൻസ് നിയമങ്ങൾ

കോവിഡ്-19 സാഹചര്യം ഉടലെടുത്തതിനു ശേഷം
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയിൽ ഉണ്ടായ മാറ്റങ്ങൾ നാളെ മുതൽ പ്രാബല്യത്തിൽ വരും. പ്രീമിയം ആരോഗ്യ സേവനങ്ങളുടെ വില ഉയരും.

7) ടെലിവിഷൻ സെറ്റുകളുടെ വില ഉയരും

നാളെ മുതൽ ഓപ്പൺ സെൽ പാനലുകൾക്ക് 5 ശതമാനം ഇറക്കുമതി തീരുവ ചുമത്തുന്നതിനാൽ ടെലിവിഷൻ സെറ്റുകളുടെ വില ഉയരും. തീരുവയിൽ നൽകിപ്പോരുന്ന ഇളവ് ഈ മാസത്തോടെ അവസാനിക്കുമെന്നും ഇനി നീട്ടി നൽകില്ലെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. ആത്മനിർഭർ ഭാരതിൻ്റെ ഭാഗമായി ഓപ്പൺ സെൽ പാനലുകളുടെ ആഭ്യന്തര ഉത്പാദന ശേഷി വർധിപ്പിക്കാനും ഇറക്കുമതി കുറയ്ക്കാനുമാണ് സർക്കാർ ശ്രമം. അതിനാൽ തീരുവ കൂട്ടി ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണ് നീക്കം.

8) ആർ‌ബി‌ഐയുടെ പുതിയ ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് നിയമങ്ങൾ

ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ഇടപാടുകൾ സുരക്ഷിതമാക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ
മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. ‌നാളെ മുതൽ ഇവ‌ പ്രാബല്യത്തിൽ‌ വരും. പുതിയ മാർ‌ഗ
നിർ‌ദേശങ്ങൾ‌ പ്രകാരം, കാർഡ് ഉപയോക്താക്കൾ‌ക്ക് ഇപ്പോൾ‌ അന്തർ‌ദേശീയ ഇടപാടുകൾ‌, ഓൺലൈൻ ഇടപാടുകൾ‌, കോൺ‌ടാക്റ്റ്ലെസ് കാർ‌ഡ് ഇടപാടുകൾ എന്നിവയ്‌ക്കായി ഓപ്റ്റ്-ഇൻ‌, ഓപ്റ്റ്- ഔട്ട്‌ രജിസ്ട്രേഷൻ സൗകര്യമുണ്ട്.

9) കടുക് എണ്ണയെ മറ്റേതെങ്കിലും പാചക എണ്ണയുമായി ചേർക്കരുത്

ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമപ്രകാരം, കടുക് എണ്ണയെ മറ്റേതെങ്കിലും പാചക എണ്ണയുമായി കലർത്തുന്നത്
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ) കർശനമായി
നിരോധിച്ചിട്ടുണ്ട്. ലംഘിച്ചാൽ വലിയ തോതിൽ പിഴ ഒടുക്കേണ്ടി വരും.

10) ടാക്സ് കളക്റ്റഡ് അറ്റ് സോഴ്സ് (ടിസി‌എസ്) നിയമത്തിൽ വരുന്ന മാറ്റങ്ങൾ

ചരക്കുകളുടെയും സേവനങ്ങളുടെയും വിൽപനയിൽ ഒരു ശതമാനം നികുതി കുറയ്ക്കാൻ
ഇ-കൊമേഴ്‌സ് ഓപ്പറേറ്റർമാരോട് ആവശ്യപ്പെടുന്ന ടിസിഎസ് നിയമ ഭേദഗതി ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും.

കടപ്പാട്: ലൈവ് മിൻ്റ്.കോം

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

bhagyalakshmi

വീഡിയോ: സാമൂഹ്യമാധ്യമങ്ങളും കയ്യാക്കളിയും .. ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തതിലെ ശരി തെറ്റുകൾ

harish vausudevan

ബാബറി മസ്ജിദ് വിധി ജനാധിപത്യത്തിന്റെ ശവപ്പെട്ടിയിൽ അടിച്ച ആണിയെന്ന് അഡ്വ. ഹരീഷ് വാസുദേവൻ