Movie prime

പതിനൊന്നു മാസം പ്രായമുള്ള ലോറയുടെ ലാഡർ കയറ്റം, അമ്മ സാറയ്ക്കും കൈയടിച്ച് സോഷ്യൽ മീഡിയ- വീഡിയോ കാണാം

Baby Ladder Climbing പതിനൊന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് മീഡിയം വലിപ്പമുള്ള ഒരു സ്റ്റെപ് ലാഡറിൻ്റെ ടോപ്പിൽ കയറിയിരുന്ന് ജാലകത്തിലൂടെ പുറത്തെ കാഴ്ചകൾ കാണാൻ നടത്തുന്ന പരിശ്രമത്തിന് സോഷ്യൽ മീഡിയയുടെ കൈയടി. കുഞ്ഞിൻ്റെ “ചങ്കൂറ്റത്തിന് ” മാത്രമല്ല, ഫ്ലോറിലൂടെ സ്റ്റെപ് ലാഡർ വലിച്ചുകൊണ്ടുവന്ന് ഗ്രില്ലിട്ട ജനലിനരികിൽ ചാരി നിർത്തുന്നതു മുതൽ ലാഡറിൻ്റെ പടികളിൽ പിടിച്ച് പതുക്കെ പതുക്കെ കയറിപ്പോയി ഒടുവിൽ ടോപ്പിലെത്തി അവിടെ ഇരിപ്പുറപ്പിച്ചതിനു ശേഷം പിന്തിരിഞ്ഞ് അമ്മയ്ക്കൊരു പുഞ്ചിരി സമ്മാനിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ More
 
പതിനൊന്നു മാസം പ്രായമുള്ള ലോറയുടെ ലാഡർ കയറ്റം, അമ്മ സാറയ്ക്കും കൈയടിച്ച് സോഷ്യൽ മീഡിയ- വീഡിയോ കാണാം

Baby Ladder Climbing

പതിനൊന്ന് മാസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് മീഡിയം വലിപ്പമുള്ള ഒരു സ്റ്റെപ് ലാഡറിൻ്റെ ടോപ്പിൽ കയറിയിരുന്ന് ജാലകത്തിലൂടെ പുറത്തെ കാഴ്ചകൾ കാണാൻ നടത്തുന്ന പരിശ്രമത്തിന് സോഷ്യൽ മീഡിയയുടെ കൈയടി. കുഞ്ഞിൻ്റെ “ചങ്കൂറ്റത്തിന് ” മാത്രമല്ല, ഫ്ലോറിലൂടെ സ്റ്റെപ് ലാഡർ വലിച്ചുകൊണ്ടുവന്ന് ഗ്രില്ലിട്ട ജനലിനരികിൽ ചാരി നിർത്തുന്നതു മുതൽ ലാഡറിൻ്റെ പടികളിൽ പിടിച്ച് പതുക്കെ പതുക്കെ കയറിപ്പോയി ഒടുവിൽ ടോപ്പിലെത്തി അവിടെ ഇരിപ്പുറപ്പിച്ചതിനു ശേഷം പിന്തിരിഞ്ഞ് അമ്മയ്ക്കൊരു പുഞ്ചിരി സമ്മാനിക്കുന്നതു വരെയുള്ള ദൃശ്യങ്ങൾ “ചങ്കിടിപ്പില്ലാതെ” ഷൂട്ടു ചെയ്യുന്ന അമ്മയുടെ മന:സാന്നിധ്യത്തിനും അഭിവാദ്യങ്ങൾ അർപിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങൾ. Baby Ladder Climbing

ബ്രസീലിലെ ഗോയിസിലെ കാൽഡാസ് നോവാസിൽ നിന്നുള്ളതാണ് വൈറലായ ഈ വീഡിയോ ദൃശ്യങ്ങൾ.തൻ്റെ ഒരു വയസ്സെത്താത്ത മകൾ ലോറയുടെ സ്റ്റെപ് ലാഡർ കയറ്റം മുപ്പത്തഞ്ചുകാരിയായ അമ്മ സാറ ഫെറെയ്റയാണ് ഷൂട്ട് ചെയ്യുന്നത്.

നാപ്പി മാത്രമാണ് കുഞ്ഞു ലോറ ധരിച്ചിട്ടുള്ളത്. ശരീരം ഉയർത്തിപ്പിടിച്ച് ഓരോ ചുവടിലും കാലുകൾ പതുക്കെ പതുക്കെ വെച്ചു കൊണ്ടുള്ള കുഞ്ഞിൻ്റെ കയറ്റം അവളുടെ പ്രായം കണക്കിലെടുക്കുമ്പോൾ ശ്വാസം അടക്കിപ്പിടിച്ചേ കണ്ടു നില്ക്കാനാവൂ. മുകളിലെത്തിയ ശേഷം കാലുകൾ ലാഡറിൻ്റെ മറുവശത്തേക്കിട്ട് ഇരുപ്പൊന്ന് ഉറപ്പിച്ചെടുത്തതിനുശേഷം പിന്നിലേക്ക് നോക്കി അമ്മയ്ക്ക് ഹൃദ്യമായ ഒരു പുഞ്ചിരി സമ്മാനിക്കുന്നത് കാണേണ്ട കാഴ്ചയാണ്.

വീഡിയോ കണ്ട ധാരാളം പേർ അഭിനന്ദിച്ചെങ്കിലും ചില ആളുകൾ തന്നെ വിമർശിച്ചതായി സാറ പറഞ്ഞു. കുഞ്ഞു ലോറയുടെ സ്റ്റെപ് ലാഡർ കയറ്റം ഇതാദ്യമല്ല. നേരത്തേ രണ്ടു തവണ അവൾ ഇതുപോലെ ചെയ്തിട്ടുണ്ട്. അങ്ങനെയാണ് അവൾക്ക് ഇത് ചെയ്യാനുള്ള കഴിവുണ്ടെന്ന് താൻ തിരിച്ചറിഞ്ഞത്. മോളുടെ കോണി കയറ്റം അച്ഛനെ കാണിക്കാനാണ് ചിത്രീകരിച്ചത്. നാല് മാസം പ്രായമുള്ളപ്പോൾ തന്നെ ലോറ മുട്ടിലിഴയാൻ തുടങ്ങിയെന്നും അഞ്ച് മാസമായപ്പോൾ അവൾ ആരും പിടിക്കാതെ തന്നെ തനിച്ച് നിന്നു തുടങ്ങിയെന്നും സാറ കൂട്ടിച്ചേർത്തു.

പലരും തന്റെ “കുലുക്കമില്ലായ്മ”യെ വിമർശിച്ചു. മകളെ അപകടത്തിലാക്കാൻ താൻ ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. കുഞ്ഞുങ്ങൾക്കും കഴിവുകളുണ്ട്. അത് നാം മനസ്സിലാക്കണം. അവരെ പ്രോത്സാഹിപ്പിക്കണം. അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തത്തോടെ അവളുടെ പരിശ്രമത്തിന് ഒപ്പം നില്ക്കുക മാത്രമാണ് ചെയ്തതെന്നും സാറ പറഞ്ഞു.

ലോറയുടെ ലാഡർ കയറ്റം ദൃശ്യമാധ്യമങ്ങളിലും ചർച്ചയായി.
ശിശുരോഗവിദഗ്ധനായ വാട്സൺ ബിസാരോ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങിനെയാണ്: “ലോറയുടെ മോട്ടോർ ശേഷി ശ്രദ്ധേയമാണ്. കുട്ടികളുടെ വളർച്ചയിൽ ഇത് പ്രധാനമാണ്. അവരുടെ ഇത്തരം പരിശ്രമങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടത് തന്നെയാണ്. എങ്കിലും അവളുടെ പ്രായം പരിഗണിച്ച് വളരെയേറെ ശ്രദ്ധിക്കേണ്ടതുണ്ട്.”