in

അഞ്ച് വർഷത്തിനകം കാൻസർ ബാധിതരുടെ എണ്ണത്തിൽ 12 ശതമാനം വർധനവുണ്ടാകുമെന്ന് ഐസിഎംആർ

Cancer

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ കാൻസർ ബാധിതരുടെ എണ്ണത്തിൽ 12 ശതമാനം വർധനവുണ്ടാകുമെന്ന് ഇന്ത്യൻ മെഡിക്കൽ ഗവേഷണ കൗൺസിൽ (ഐസിഎംആർ). ഐസിഎംആറും ബെംഗളൂരു ആസ്ഥാനമായ നാഷണൽ സെന്റർ ഫോർ ഡിസീസ് ഇൻഫോർമാറ്റിക്സ് ആൻഡ് റിസർച്ചും (എൻസിഡിഐആർ) ചേർന്ന് പുറത്തിറക്കിയ നാഷണൽ കാൻസർ രജിസ്ട്രി പ്രോഗ്രാം റിപ്പോർട്ട് 2020-ലാണ് ആശങ്കപ്പെടുത്തുന്ന വിവരങ്ങൾ ഉള്ളത്.Cancer 

രാജ്യത്തുടനീളമുള്ള ജനസംഖ്യാ ശൃംഖല വഴിയും ആശുപത്രി അധിഷ്ഠിത കാൻസർ രജിസ്ട്രികളിലൂടെയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 

ഐസിഎംആറിൻ്റെ പ്രവചനം. 2020-ലെ രോഗബാധ, മരണനിരക്ക്, ചികിത്സ എന്നിവയുമായി ബന്ധപ്പെട്ട പ്രവണതകളും മറ്റുവിവരങ്ങളും റിപ്പോർട്ടിലുണ്ട്.

2025-ഓടെ 1.5 ദശലക്ഷം ആളുകൾക്ക് രോഗം ബാധിക്കുമെന്നാണ് പ്രവചിക്കപ്പെടുന്നത്. നിലവിൽ ഇത് 1.39 ദശലക്ഷമാണ്. 

രാജ്യത്തെ ആകെ കാൻസർ രോഗികളിൽ 27.1 ശതമാനത്തിനും രോഗം ബാധിച്ചത്

പുകയില ഉപയോഗവുമായി ബന്ധപ്പെട്ടാണ്. ഇതിൽ കൂടുതലും വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരാണ്.  ദഹനനാളാർബുദവും സ്തനാർബുദവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. പുരുഷന്മാരിൽ കൂടുതലായി കണ്ടുവരുന്നത്

ശ്വാസകോശം, വായ, ആമാശയം, അന്നനാളം എന്നിവയെ ബാധിക്കുന്ന കാൻസറാണ്. സ്ത്രീകളിൽ  കൂടുതലും സ്തന, ഗർഭാശയ കാൻസറാണ്.

കാൻസർ ഡാറ്റാബേസ് രൂപീകരിക്കാനായി 28 ജനസംഖ്യാധിഷ്ഠിത കാൻസർ രജിസ്ട്രികളും 58 ആശുപത്രിയധിഷ്ഠിത കാൻസർ രജിസ്ട്രികളും രാജ്യത്തുണ്ട്.

2020, 2025 വർഷങ്ങളിലെ രോഗബാധ സംബന്ധിച്ച നിഗമനങ്ങൾ ഇപ്രകാരമാണ്.

പുരുഷന്മാരിൽ(പുതിയ രോഗബാധിതർ) 2020-ൽ 6,79,421. 2025-ൽ 763,575. സ്ത്രീകളിൽ(പുതിയ രോഗബാധിതർ) 2020-ൽ 7,12,758. 2025-ൽ 8,06,218.

സ്ത്രീകളിലെ സ്തനാർബുദം 2,00,000-വും (14.8%), ഗർഭാശയമുഖ കാൻസർ 75,000-വും(5.4%) ആയിരിക്കും. അതേസമയം, പുരുഷന്മാരിലും സ്ത്രീകളിലും പൊതുവെ കാണുന്ന ദഹനനാളത്തിലെ അർബുദം  2,70,000(19.7%) ആയിരിക്കുമെന്നും കണക്കാക്കപ്പെടുന്നു.

മറ്റിടങ്ങളിലേക്കും പടരുന്ന വിദൂരവ്യാപന ഘട്ടത്തിലാണ് ശ്വാസകോശ അർബുദം കൂടുതലായും കണ്ടെത്തുന്നതെന്നും തല, കഴുത്ത്, ആമാശയം, സ്തനം, ഗർഭാശയമുഖം എന്നിവയെ ബാധിക്കുന്ന കാൻസർ നേരത്തേ തിരിച്ചറിയുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ശസ്ത്രക്രിയ, കീമോതെറാപ്പി, റേഡിയേഷൻ തെറാപ്പി എന്നിവ കാൻസർ ചികിത്സയുടെ പ്രധാന ഭാഗങ്ങളായി തുടരുന്നു.  സാധാരണയായി സ്തനത്തിലെയും തലയിലെയും കഴുത്തിലെയും കാൻസറുകളിലാണ് ഇവ മൂന്നും പരീക്ഷിക്കുന്നത്. ഗർഭാശയമുഖ കാൻസറിൽ പ്രധാനമായും റേഡിയോ തെറാപ്പി, കീമോതെറാപ്പി എന്നിവ വഴിയാണ് ചികിത്സ.  ശ്വാസകോശത്തിലെയും ആമാശയത്തിലെയും അർബുദങ്ങൾക്ക് സിസ്റ്റമാറ്റിക് തെറാപ്പിയാണ് പരീക്ഷിക്കുന്നത്.

രാജ്യത്തെ കാൻസർ ചികിത്സാമേഖല ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇപ്പോൾ കൂടുതലും ടാർഗറ്റഡ് തെറാപ്പികളും പ്രിസിഷൻ മെഡിസിനുമാണ് ഈ രംഗത്ത് പ്രയോഗിക്കുന്നതെന്നും ഡൽഹി ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ(എയിംസ്) റേഡിയേഷൻ ഓങ്കോളജി മുൻ മേധാവി ഡോ. പ്രമോദ് കുമാർ ജുൽക്ക അഭിപ്രായപ്പെട്ടു. കാൻസർ ബാാധിതരുടെ എണ്ണം വർധിക്കുന്നതിനിടയിലും പ്രതീക്ഷ പകരുന്ന കാര്യം, കൂടുതൽ പേരിലും

പ്രാരംഭ ഘട്ടത്തിൽ തന്നെ  രോഗം കണ്ടെെത്തുന്നു എന്നതാണ്. അതിനാൽ രോഗമുക്തി നിരക്ക് മെച്ചപ്പെടുന്നുണ്ട്. കൃത്യമായ ഫലങ്ങൾ നൽകുന്ന ആധുനിക പരിശോധനാ സമ്പ്രദായങ്ങളാണ് ഇപ്പോഴുള്ളത്. നാലാംഘട്ട ശ്വാസകോശ അർബുദത്തിൻ്റെ‌ കാര്യത്തിൽ രോഗമുക്തി എന്നത് അഞ്ച് വർഷം മുമ്പുവരെ കേട്ടിട്ടില്ലാത്തതാണെന്നും ഇപ്പോൾ അതും സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

ബിജു മേനോൻ ചിത്രം ‘തലയുണ്ട് ഉടലില്ല’യുടെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി

sushant singh

സുശാന്ത് സിങ്ങിന്‍റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്