Movie prime

ചരിത്രമെഴുതി കെഎസ്ഇബി; ഒറ്റ ദിവസം ഉദ്ഘാടനം ചെയ്തത് 13 സബ് സ്റ്റേഷനുകള്‍

KSEB കേരള ചരിത്രത്തിൽ ആദ്യമായി ഉപയോക്താക്കൾക്ക് തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കാൻ സംസ്ഥാനത്ത് 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്ഫറന്സിലൂടെ നടത്തി. ആദ്യമായാണ് ഇത്രയും വലിയൊരു ബ്രഹത്ത് പദ്ധതി ഒറ്റ ദിവസം തുടങ്ങി വെയ്ക്കുന്നത്.KSEB ഗ്രാമങ്ങളിലും ആവശ്യമുള്ള ഇടങ്ങളിലുമെല്ലാം ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്ക്കാര് തുടങ്ങിവെച്ച സമ്പൂര്ണ്ണ വൈദ്യുതീകരണം പൂര്ണ്ണമായ അര്ഥത്തില് നടന്നുവെന്നും ഇതിന് പിന്നില് വെദ്യുതി വകുപ്പിലെ ജീവനക്കാരുടെ അകമഴിഞ്ഞുള്ള സഹകരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജന് More
 
ചരിത്രമെഴുതി കെഎസ്ഇബി; ഒറ്റ ദിവസം ഉദ്ഘാടനം ചെയ്തത് 13 സബ് സ്റ്റേഷനുകള്‍

KSEB

കേരള ചരിത്രത്തിൽ ആദ്യമായി ഉപയോക്താക്കൾക്ക്‌ തടസ്സരഹിതമായി വൈദ്യുതി ഉറപ്പാക്കാൻ സംസ്ഥാനത്ത്‌ 13 സബ് സ്റ്റേഷനുകളുടെ ഉദ്ഘാടനം ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നടത്തി. ആദ്യമായാണ് ഇത്രയും വലിയൊരു ബ്രഹത്ത് പദ്ധതി ഒറ്റ ദിവസം തുടങ്ങി വെയ്ക്കുന്നത്.KSEB

ഗ്രാമങ്ങളിലും ആവശ്യമുള്ള ഇടങ്ങളിലുമെല്ലാം ഗുണമേന്മയുള്ള വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിവെച്ച സമ്പൂര്‍ണ്ണ വൈദ്യുതീകരണം പൂര്‍ണ്ണമായ അര്‍ഥത്തില്‍ നടന്നുവെന്നും ഇതിന് പിന്നില്‍ വെദ്യുതി വകുപ്പിലെ ജീവനക്കാരുടെ അകമഴിഞ്ഞുള്ള സഹകരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജന്‍ പറഞ്ഞു. ലോകോത്തര നിലവാരത്തില്‍ എല്ലാ വീടുകളിലേക്കും വൈദ്യുതി എത്തിക്കുക എന്ന ലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്. പുരപ്പുറങ്ങള്‍, ജലാശയങ്ങള്‍ തുടങ്ങി സാധ്യമായുള്ള എല്ലാ മേഖലകളുമുപയോഗിച്ച് നാം വൈദ്യുതി നിര്‍മ്മിക്കുന്നുണ്ട്.സംസ്ഥാനത്തിന്റെ ഭാവി വൈദ്യുതി ആവശ്യകത നിറവേറ്റുന്നതിന് പര്യാപതമായ രീതിയില്‍ പ്രസരണ ശൃംഘല ശക്തിപ്പെടുത്തുന്നതിനായി ആവിഷ്‌കരിച്ച ട്രാന്‍സ് ഗ്രിഡ് പദ്ധതിയിലെ വിവിധ പ്രവര്‍ത്തികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

1) കാസർകോട്‌ അമ്പത്തറ (220 KV)
2) മലപ്പുറം എളങ്കൂർ ( 220 KV)
3) കണ്ണൂർ ചെമ്പേരി (110 KV)
4) കോഴിക്കോട്‌ കുറ്റിക്കാട്ടൂർ (110 KV)
5) കോഴിക്കോട്‌ തമ്പലമണ്ണ (110 KV)
6) കോഴിക്കോട്‌ മാങ്കാവ്‌ (110 KV)
7) കൊല്ലം അഞ്ചൽ (110 KV)
8) കൊല്ലം ആയൂർ (110 KV)
9) തിരുവനന്തപുരത്തെ ബാലരാമപുരം (110 KV)
10) തിരുവനന്തപുരം മുട്ടത്തറ (110 KV)
11) കാസർകോട്‌ രാജപുരം (33 KV)
12) കണ്ണൂർ വെളിയമ്പ്ര, (33 KV)
13) മലപ്പുറം പോത്തുകല്ല്‌ (33 KV)
കൂടാതെ തലശ്ശേരി 220 KV സബ്സ്റ്റേഷന്റെ ശിലാസ്ഥാപനവും ഇന്നലെ നിര്‍വഹിച്ചു.

220.53 കോടി രൂപയാണ്‌ സബ്‌സ്‌റ്റേഷൻ നിർമാണ‌ ചെലവ്‌‌. ട്രാന്‍സ്ഗ്രിഡ് രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തിയാണ്‌ തലശേരി 220 KV സബ്‌സ്‌റ്റേഷൻ നിർമിക്കുന്നത്‌. കിഫ്‌ബി സഹായത്തോടെ 66.64 കോടി ചെലവിലാണ്‌ ഇവിടെ ഗ്യാസ്‌ ഇൻസുലേറ്റഡ്‌ സബ്‌സ്‌റ്റേഷൻ ഒരുക്കുന്നത്‌. പുതിയ സബ്‌സ്‌റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കുന്നതോടെ തടസ്സരഹിതമായി വൈദ്യുതി വിതരണം സാധ്യമാക്കുന്നതിനൊപ്പം വോൾട്ടേജ്‌ കുറവിനും പരിഹാരമാകും.