Movie prime

ആദ്യ ആഴ്ചയിൽ തിരിച്ചെത്തുന്നത് 15,000 പ്രവാസികൾ

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കെ, പതിനയ്യായിരത്തോളം പേർ ആദ്യ ആഴ്ചയിൽ തന്നെ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിൽ സിവിൽ വ്യോമയാന മന്ത്രാലയം. മെയ് 7 മുതൽ ഘട്ടംഘട്ടമായി യാത്രാ വിമാനങ്ങളിലും നേവിയുടെ കപ്പലുകളിലും ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാനങ്ങളിലുമായി പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് പദ്ധതിയിടുന്നത്. യു എ ഇ, യു കെ, മലേഷ്യ, അമേരിക്ക, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, സിംഗപ്പൂർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി അറുപത്തി നാലോളം ഷെഡ്യൂൾഡ് ഫ്ലൈറ്റുകളാണ് ആദ്യ ആഴ്ചയിൽ ഉണ്ടാവുക. More
 
ആദ്യ ആഴ്ചയിൽ തിരിച്ചെത്തുന്നത് 15,000 പ്രവാസികൾ

പ്രവാസികളെ തിരിച്ചെത്തിക്കുന്നതിനുള്ള രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കെ, പതിനയ്യായിരത്തോളം പേർ ആദ്യ ആഴ്ചയിൽ തന്നെ തിരിച്ചെത്തുമെന്ന കണക്കുകൂട്ടലിൽ സിവിൽ വ്യോമയാന മന്ത്രാലയം. മെയ് 7 മുതൽ ഘട്ടംഘട്ടമായി യാത്രാ വിമാനങ്ങളിലും നേവിയുടെ കപ്പലുകളിലും ഇന്ത്യൻ എയർഫോഴ്സിൻ്റെ വിമാനങ്ങളിലുമായി പ്രവാസി ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനാണ് പദ്ധതിയിടുന്നത്.

യു എ ഇ, യു കെ, മലേഷ്യ, അമേരിക്ക, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, സിംഗപ്പൂർ, കുവൈറ്റ്, സൗദി അറേബ്യ, ബഹ്റിൻ, ഒമാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നായി അറുപത്തി നാലോളം ഷെഡ്യൂൾഡ് ഫ്ലൈറ്റുകളാണ് ആദ്യ ആഴ്ചയിൽ ഉണ്ടാവുക. നേവിയുടെ നാല് കപ്പലുകളും മുപ്പതോളം എയർ ഫോഴ്സ് വിമാനങ്ങളും ദൗത്യത്തിനുണ്ട്.

ലോകമെമ്പാടുമുള്ള ഇന്ത്യൻ മിഷനുകളിലും എംബസികളിലും രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുകയാണ്. തൊഴിൽ നഷ്ടമായവർ, വിസ കാലാവധി കഴിഞ്ഞവർ, രോഗികൾ, ബന്ധുക്കളെ കാണാൻ പോയി കുടുങ്ങിയവർ, സന്ദർശക വിസയിൽ പോയവർ തുടങ്ങി അവശ്യ വിഭാഗക്കാർക്കാണ് മുൻഗണന.
യു എ ഇ യിൽ നിന്നാണ് ഏറ്റവുമധികം പേർ മടങ്ങുന്നത്. അവിടെ നിന്നു മാത്രം 1,50,000 ഇന്ത്യക്കാർ മടക്കയാത്രക്ക് ഇതേവരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.