Movie prime

16 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 1738 പരിസ്ഥിതി പ്രവർത്തകർ

2002 നും 2018 നും ഇടയിലുള്ള പതിനാറുവർഷ കാലയളവിൽ ലോകത്ത് 1738 പരിസ്ഥിതി പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇതു സംബന്ധിച്ച് പഠനം നടത്തിയ പരിസ്ഥിതി സംഘടനയുടെ റിപ്പോർട്ട്. ഗ്ലോബൽ വിറ്റ്നസ് എന്ന സംഘടന അമ്പത് രാജ്യങ്ങളിൽ നടത്തിയ പഠനഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. മണ്ണും മരവും വനവും വെള്ളവും ഉൾപ്പെടെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനുള്ള പോരാട്ടത്തിനിടയിലാണ് ഇവർക്കെല്ലാം ജീവൻ നഷ്ടമായത്. 2018 ഇൽ മാത്രം 164 പേരാണ് കൊലചെയ്യപ്പെട്ടത്. 2017 നെ അപേക്ഷിച്ച് എണ്ണത്തിൽ അല്പം കുറവുണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണ More
 
16 വർഷത്തിനിടയിൽ കൊല്ലപ്പെട്ടത് 1738 പരിസ്ഥിതി പ്രവർത്തകർ

2002 നും 2018 നും ഇടയിലുള്ള പതിനാറുവർഷ കാലയളവിൽ ലോകത്ത് 1738 പരിസ്ഥിതി പ്രവർത്തകർ കൊല്ലപ്പെട്ടതായി ഇതു സംബന്ധിച്ച് പഠനം നടത്തിയ പരിസ്ഥിതി സംഘടനയുടെ റിപ്പോർട്ട്. ഗ്ലോബൽ വിറ്റ്നസ് എന്ന സംഘടന അമ്പത് രാജ്യങ്ങളിൽ നടത്തിയ പഠനഫലമാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. മണ്ണും മരവും വനവും വെള്ളവും ഉൾപ്പെടെ പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനുള്ള പോരാട്ടത്തിനിടയിലാണ് ഇവർക്കെല്ലാം ജീവൻ നഷ്ടമായത്. 2018 ഇൽ മാത്രം 164 പേരാണ് കൊലചെയ്യപ്പെട്ടത്. 2017 നെ അപേക്ഷിച്ച് എണ്ണത്തിൽ അല്പം കുറവുണ്ടെങ്കിലും പരിസ്ഥിതി സംരക്ഷണ രംഗത്ത് പ്രവർത്തിക്കുന്നവരുടെ മരണനിരക്ക് ഉയരുകയാണെന്ന് സംഘടന പറയുന്നു. ശരാശരി മൂന്നുപേരാണ് ആഴ്ചതോറും കൊല്ലപ്പെടുന്നത്.

പരിസ്ഥിതി സംരക്ഷകർ എന്ന പദത്തിന്റെ നിർവചനത്തിൽ ആക്റ്റിവിസ്റ്റുകളും തദ്ദേശീയരായ ജനവിഭാഗങ്ങളും അഭിഭാഷകർ, പത്രപ്രവർത്തകർ, സർക്കാരിതര സംഘടനകളുടെ ഭാഗമായവർ തുടങ്ങി ഈ രംഗത്ത് ക്രിയാത്മകമായി പ്രവർത്തിക്കുന്നവരെല്ലാം ഉൾപ്പെടും. വ്യക്തികൾ മാത്രമല്ല സംഘടനകളും നിർവചനത്തിന്റെ പരിധിയിൽ വരുന്നുണ്ട്.

ബ്രസീലിലെ തൊഴിലാളി നേതാവു കൂടിയായ ചിക്കോ മെന്റസാണ് കൊല്ലപ്പെട്ടവ പ്രമുഖരിൽ ഒരാൾ. സെറിൻഗ്വയ്റോസ് എന്ന് ബ്രസീലിയൻ ഭാഷയിൽ അറിയപ്പെടുന്ന റബ്ബർ ടാപ്പിംഗ് തൊഴിലാളികൾക്കിടയിൽ പ്രവർത്തിച്ചിരുന്ന ചിക്കോ മെന്റസ് ആമസോൺ മഴക്കാടുകൾക്കായുള്ള പോരാട്ടത്തിലും സുപ്രധാന പങ്കാണ് വഹിച്ചിരുന്നത്. പരിസ്ഥിതിക്ക് കനത്ത നാശം വരുത്തിവെയ്ക്കുന്ന വൻകിട ഫാക്ടറിയുടമകളുടെയും ഫാം ഹൌസുകളുടെയും അപ്രീതി പിടിച്ചുപറ്റിയ മെന്റോസിന്റെ കൊലക്കുപിന്നിൽ പ്രവർത്തിച്ചത് വൻകിട ഫാം ഹൌസ് ഉടമകളായിരുന്നു എന്നാണ് പറയപ്പെടുന്നത്.

അനധികൃത കുടിയേറ്റക്കാർക്കും കൈയേറ്റക്കാർക്കും എതിരെയുള്ള പ്രവർത്തനങ്ങൾക്കിടയിൽ കൊല്ലപ്പെട്ട ബ്രസീലിലെ തന്നെ ജോസ് ക്ളോഡിയോ റിബറോ, മരിയ ദോ എസ്പിരിറ്റോ സാന്റോ എന്നിവരും ലിസ്റ്റിലുണ്ട്. കമ്പോഡിയയിലെ പ്രകൃതി വിഭവ സംരക്ഷണ ഗ്രൂപ്പിന്റെ നേതൃസ്ഥാനത്തുണ്ടായിരുന്ന ചുറ്റ് വുട്ടിയാണ് മറ്റൊരു പ്രമുഖൻ. മേഖലയിലെ വനനശീകരണത്തിനെതിരെ തദ്ദേശീയ ജനതയെ സംഘടിപ്പിച്ച് അദ്ദേഹം നടത്തിയ പ്രക്ഷോഭങ്ങൾ സൈനിക സർക്കാരിനും തലവേദനയുണ്ടാക്കിയിരുന്നു. 2012 ലാണ് ചുറ്റ് വുട്ടി വെടിയേറ്റ് കൊല്ലപ്പെടുന്നത്.

ഹോണ്ടുറാസിലെ തദ്ദേശീയ ജനവിഭാഗമായ ലൻകകൾക്കിടയിൽ പ്രവർത്തിച്ചിരുന്ന പ്രമുഖ പരിസ്ഥിതി പ്രവർത്തകനായിരുന്നു ബെർട്ട കാസറസ്. വൻകിട ഡാമുകൾക്കെതിരെയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്ന അദ്ദേഹത്തെയും കൊലപ്പെടുത്തുകയായിരുന്നു.

ചില മരണങ്ങൾ അന്താരാഷ്ട്ര തലത്തിൽ ചർച്ച ചെയ്യപ്പെട്ടെങ്കിലും മിക്കതും പ്രാദേശിക പ്രശ്നങ്ങളായി കെട്ടടങ്ങുകയാണ് ചെയ്തത്.