Movie prime

ഇന്ന് ജോണ്‍ എബ്രഹാമിന്‍റെ 33-ാം ചരമ വാര്‍ഷികം

കുറച്ചു സിനിമകള് മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ഇന്ത്യന് സിനിമയുടെ ചരിത്രത്തില് ഇടം നേടിയ വ്യക്തിയാണ് ജോണ് എബ്രഹാം. കോയ്ന നഗർ (1967), പ്രിയ (1969), ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969),വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1971), ത്രിസന്ധ്യ (1972), അഗ്രഹാരത്തിലെ കഴുത (1978), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979), അമ്മ അറിയാൻ (1986) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും ഇന്ത്യന് സിനിമയിലും ചലച്ചിത്ര ലോകത്തിനു മറ്റൊരു മാനം സൃഷ്ടിക്കാന് ജോണിന് കഴിഞ്ഞു. അത് വരെയുണ്ടായിരുന്ന വ്യവസ്ഥാപിത രീതിയില് നിന്നും മാറി More
 
ഇന്ന് ജോണ്‍ എബ്രഹാമിന്‍റെ 33-ാം ചരമ വാര്‍ഷികം

കുറച്ചു സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളൂവെങ്കിലും ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഇടം നേടിയ വ്യക്തിയാണ് ജോണ്‍ എബ്രഹാം.

കോയ്ന നഗർ (1967), പ്രിയ (1969), ഹൈഡ്സ് ആന്റ് സ്ട്രിംഗ്സ് (1969),വിദ്യാർത്ഥികളേ ഇതിലേ ഇതിലേ (1971), ത്രിസന്ധ്യ (1972), അഗ്രഹാരത്തിലെ കഴുത (1978), ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ (1979), അമ്മ അറിയാൻ (1986) തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയിലും ഇന്ത്യന്‍ സിനിമയിലും ചലച്ചിത്ര ലോകത്തിനു മറ്റൊരു മാനം സൃഷ്ടിക്കാന്‍ ജോണിന് കഴിഞ്ഞു. അത് വരെയുണ്ടായിരുന്ന വ്യവസ്ഥാപിത രീതിയില്‍ നിന്നും മാറി ചിന്തിച്ചു സിനിമയെടുക്കാന്‍ നിരവധി പേര്‍ക്ക് ജോണ്‍ എബ്രഹം പ്രചോദനവും ഊര്‍ജവും നല്‍കി.

ഇന്ന് ജോണ്‍ എബ്രഹാമിന്‍റെ 33-ാം ചരമ വാര്‍ഷികം

ഇന്ന് ജോണ്‍ എബ്രഹാം ഈ ലോകത്തോടെ വിട പറഞ്ഞിട്ട് 33 വര്‍ഷം തികയുന്നു.50-ആമത്തെ വയസ്സിൽ, 1987 മേയ് 31-ന് കോഴിക്കോട്ട് വച്ച് ഒരു ബഹുനിലക്കെട്ടിടത്തിൽ നിന്നു വീണ് ജോൺ മരിക്കുകയായിരുന്നു. ആശുപത്രിയില്‍ കൃത്യ സമയത്ത് എത്തിച്ചെങ്കിലും ജോണിനെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.

ഒഡേസ എന്ന ജനകീയ കലാപ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്ന ജോൺ എബ്രഹാം. സമാന്തര സിനിമാപ്രവർത്തകരുടെ കൂട്ടായ്മയായിരുന്നു ഒഡേസ. സേതു, കെ.പി. കുമാരൻ, സത്യൻ തുടങ്ങി പ്രമുഖരായ ധാരാളം പേരും ജോൺ എബ്രഹാമിനെക്കൂടാതെ ഒഡേസയുടെ സംഘാടകരായി ഉണ്ടായിരുന്നു. ജനകീയസിനിമാ പ്രവർത്തനത്തിന്റെ ഏറ്റവും മികച്ച ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടാറുള്ള ‘അമ്മ അറിയാൻ’ എന്ന ചലച്ചിത്രമാണ് ഒഡേസയുടെ ആദ്യ സംരംഭം. കച്ചവടതാൽപര്യങ്ങൾ നിയന്ത്രിയ്ക്കുന്ന സിനിമാലോകത്തെ വെല്ലുവിളിച്ചു കൊണ്ട് പൊതുജനങ്ങളിൽ നിന്നും പണം പിരിച്ചെടുത്തായിരുന്നു ഒഡേസയുടെ സിനിമകൾ നിർമിച്ചത്. സ്വന്തമായി നിർമിച്ച സിനിമകൾ കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള പൊതുവേദികളിൽ ഒഡേസ പ്രവർത്തകർ പ്രദർശിപ്പിച്ചു. ഇത് കൂടാതെ ലോകത്തിന്റെ പലഭാഗങ്ങളിൽ നിന്നുള്ള ചലച്ചിത്രങ്ങളും ഒഡേസ മുൻകൈയെടുത്ത് പ്രദർശിപ്പിച്ചു.

ജോണ്‍ എബ്രഹാമിന്‍റെ അഗ്രഹാരത്തിൽ കഴുതൈ (തമിഴ്)- സംവിധായകനുള്ള സംസ്ഥാന അവാർഡും, പ്രാദേശിക ചിത്രത്തിനുള്ള ദേശീയ അവാർഡും ലഭിച്ചിട്ടുണ്ട്. ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങൾ എന്ന ചിത്രത്തിന് സംവിധാനത്തിനുള്ള പ്രത്യേക അവാർഡും, ‘അമ്മ അറിയാൻ’ എന്ന ചിത്രം ‍ബർലിൻ ചലച്ചിത്രോത്സവത്തിൽ സ്‌പെഷ്യൽ ജൂറി അവാർഡും നേടി. സംവിധായകനും നടനുമായ ജോയ് മാത്യുവായിരുന്നു ‘അമ്മ അറിയാന്‍’ ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.