Movie prime

കോവിഡ്-19: വാട്സാപ്പ് ഉപയോഗത്തിൽ 40% വർദ്ധനവ്

ലോകം കൊറോണ വൈറസ് ലോക്ക്ഡൗണിലാണെങ്കിലും വാട്സാപ്പ് ഉപയോഗത്തിൽ 40% വർദ്ധനവ് വന്നതായി തങ്ങൾ നടത്തിയ സർവേയിൽ കണ്ടെത്തിയതായി ഡാറ്റ അനലറ്റിക്സ് കമ്പനി കാണ്ടാർ. സമൂഹ മാധ്യമ പ്ലാറ്റുഫോമുകളിൽ വാട്സാപ്പിലാണ് ഇത്രയധികം വർദ്ധനവ് കണ്ടത്. ആഗോളതലത്തിൽ ഉപഭോക്തൃ സംസ്കാരം, മീഡിയ ശീലം, ഈ സമയത്തെ ആളുകളുടെ പ്രതീക്ഷകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്. കൊറോണയുടെ ആദ്യ പാദത്തിൽ 27 ശതമാനവും, രണ്ടാം പാദത്തിൽ 41 ശതമാനവും മൂന്നാം പാദത്തിൽ 51 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്. സ്പെയിനിൽ 76% അധിക More
 
കോവിഡ്-19: വാട്സാപ്പ് ഉപയോഗത്തിൽ 40% വർദ്ധനവ്

ലോകം കൊറോണ വൈറസ് ലോക്ക്ഡൗണിലാണെങ്കിലും വാട്സാപ്പ് ഉപയോഗത്തിൽ 40% വർദ്ധനവ് വന്നതായി തങ്ങൾ നടത്തിയ സർവേയിൽ കണ്ടെത്തിയതായി ഡാറ്റ അനലറ്റിക്സ് കമ്പനി കാണ്ടാർ.

സമൂഹ മാധ്യമ പ്ലാറ്റുഫോമുകളിൽ വാട്സാപ്പിലാണ് ഇത്രയധികം വർദ്ധനവ് കണ്ടത്. ആഗോളതലത്തിൽ ഉപഭോക്തൃ സംസ്കാരം, മീഡിയ ശീലം, ഈ സമയത്തെ ആളുകളുടെ പ്രതീക്ഷകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് സർവ്വേ നടത്തിയത്. കൊറോണയുടെ ആദ്യ പാദത്തിൽ 27 ശതമാനവും, രണ്ടാം പാദത്തിൽ 41 ശതമാനവും മൂന്നാം പാദത്തിൽ 51 ശതമാനം വളർച്ചയുമാണ് രേഖപ്പെടുത്തിയത്.

സ്പെയിനിൽ 76% അധിക ഉപയോഗമാണ് ഈ കാലയളവിൽ കണ്ടത്. ഫേസ്ബുക് ഉപയോഗം 37% വർധിച്ചതായും കണക്കുകൾ പറയുന്നു. ചൈനയിൽ അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമായ വീ ചാറ്റ്, വെയ്‌ബോ 58 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പഠനപ്രകാരം ദേശീയ ദിനപത്രങ്ങൾ 52 ശതമാനം ആളുകൾ വിശ്വാസ യോഗ്യമായി കരുതുമ്പോൾ 48 ശതമാനം ആളുകൾ മാത്രമേ സർക്കാർ വെബ്സൈറ്റിലെ വിവരങ്ങൾ ആധികാരികമാണെന്നു വിശ്വസിക്കുന്നുള്ളൂ. ടിവി കാണുന്നവരിൽ 63 ശതമാനം വർധനവും ഉണ്ടായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ 18നും 34നും ഇടയിലുള്ളവരിൽ 40 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ട്.