Movie prime

ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് തനിച്ച് പറന്ന് അഞ്ചു വയസ്സുകാരൻ

കോവിഡ് കാലത്തെ അടയാളപ്പെടുത്തുന്ന കഥകളിൽ ഇനി മുതൽ വിഹാൻ ശർമ എന്ന അഞ്ചു വയസ്സുകാരനും ഇടം പിടിക്കും. മാതാപിതാക്കളോ ബന്ധുക്കളോ കൂടെയില്ലാതെയാണ് അവൻ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തത്. കെംപഗൗഡ വിമാനത്താവളത്തിൽ അവനെ സ്വീകരിക്കാൻ അമ്മ കാത്തുനിന്നിരുന്നു. മകൻ തനിച്ചാണ് യാത്രചെയ്തതെന്നും ഡൽഹിയിൽ കുടുങ്ങിപ്പോയ അവനെ മൂന്നു മാസത്തിനു ശേഷമാണ് നേരിൽ കാണുന്നതെന്നും അമ്മ പറഞ്ഞു. വാർത്താ ഏജൻസിയായ എ എൻ ഐ ആണ് വാർത്ത പങ്കുവെച്ചത്. എ എൻ ഐ യുടെ ട്വീറ്റ് ബി More
 
ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് തനിച്ച് പറന്ന് അഞ്ചു വയസ്സുകാരൻ

കോവിഡ് കാലത്തെ അടയാളപ്പെടുത്തുന്ന കഥകളിൽ ഇനി മുതൽ വിഹാൻ ശർമ എന്ന അഞ്ചു വയസ്സുകാരനും ഇടം പിടിക്കും.

മാതാപിതാക്കളോ ബന്ധുക്കളോ കൂടെയില്ലാതെയാണ് അവൻ ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്തത്. കെംപഗൗഡ വിമാനത്താവളത്തിൽ അവനെ സ്വീകരിക്കാൻ അമ്മ കാത്തുനിന്നിരുന്നു. മകൻ തനിച്ചാണ് യാത്ര
ചെയ്തതെന്നും ഡൽഹിയിൽ കുടുങ്ങിപ്പോയ അവനെ മൂന്നു മാസത്തിനു ശേഷമാണ് നേരിൽ കാണുന്നതെന്നും അമ്മ പറഞ്ഞു.

വാർത്താ ഏജൻസിയായ എ എൻ ഐ ആണ് വാർത്ത പങ്കുവെച്ചത്. എ എൻ ഐ യുടെ ട്വീറ്റ് ബി എൽ ആർ എയർപോർട്ടും ഷെയർ ചെയ്തിട്ടുണ്ട്.

മഞ്ഞ ഉടുപ്പും മഞ്ഞ മാസ്കും നീല ഗ്ലൗസും അണിഞ്ഞ് സ്പെഷ്യൽ കാറ്റഗറി ബോർഡുമായി നടന്നു വരുന്ന കുഞ്ഞിൻ്റെയും അവനെ കാത്തുനിന്ന അമ്മയുടെയും ചിത്രങ്ങളും വാർത്തയ്ക്കൊപ്പം പങ്കുവെച്ചിട്ടുണ്ട്.

ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചതോടെയാണ് ഇതര സംസ്ഥാനങ്ങളിൽ സന്ദർശനത്തിന് പോയി അവിടെ കുടുങ്ങിയവർ സ്വദേശത്തേക്ക് മടങ്ങുന്നത്. അവരിൽ ഒരാളാണ് വിഹാനും. ഡൽഹിയിലാണ് അവൻ കുടുങ്ങിയിരുന്നത്. മടങ്ങിയെത്തുന്നത് സ്വദേശമായ ബെംഗളൂരുവിലും.

മഹാരാഷ്ട്ര, ഗുജറാത്ത്, ഡൽഹി, തമിഴ്നാട്, രാജസ്ഥാൻ, മധ്യപ്രദേശ് തുടങ്ങി കോവിഡ് ബാധിതർ കൂടുതലുള്ള സംസ്ഥാനങ്ങളിൽ നിന്നും മടങ്ങി വരുന്നവർ സർക്കാർ ഒരുക്കുന്ന ക്വാറൻ്റൈനിൽ ഒരാഴ്ച കഴിയണം എന്നാണ് കർണാടക സർക്കാറിൻ്റെ നിർദേശം.

എന്നാൽ ഗർഭിണികൾ, പത്തു വയസ്സിനു താഴെയുള്ളവർ, എൺപതിനുമേൽ പ്രായമുള്ളവർ, നിത്യരോഗികൾ തുടങ്ങി പ്രത്യേക വിഭാഗങ്ങളിൽ പെടുന്നവർക്ക് (സ്പെഷ്യൽ കാറ്റഗറി) ഹോം ക്വാറൻ്റൈനിൽ കഴിയാനാവും. അതിനാൽ വിഹാന് അമ്മയ്ക്കൊപ്പം വീട്ടിൽ പോകാനാവും.