Movie prime

മാധവന് അമ്പതാം പിറന്നാൾ

സുന്ദരമായ ചിരികൊണ്ട് നായകഭാവത്തിന് നവീന ചാരുത പകർന്ന നടനാണ് തമിഴ് നടൻ മാധവൻ. ജൂൺ ഒന്നിന് ആ യൗവനത്തിന് അമ്പതാം പിറന്നാൾ. രംഗനാഥൻ, സരോജ ദമ്പതികളുടെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. ആരെയും ആകർഷിക്കുന്ന ചിരിയിലൂടെ പ്രണയഭാവങ്ങൾ അതിവേഗം പ്രേക്ഷക മനസ്സിൽ വരച്ചിടാൻ മാധവന് സാധിച്ചു. മാധവൻ എന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷക മനസ്സിൽ ആദ്യം ഓടി എത്തുന്നത് ‘അലൈ പായുതേ’ എന്ന തമിഴ് ചലച്ചിത്രമാണ്. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച ചിത്രം സംവിധാനം ചെയ്തത് More
 
മാധവന് അമ്പതാം പിറന്നാൾ

സുന്ദരമായ ചിരികൊണ്ട് നായകഭാവത്തിന് നവീന ചാരുത പകർന്ന നടനാണ് തമിഴ് നടൻ മാധവൻ. ജൂൺ ഒന്നിന് ആ യൗവനത്തിന് അമ്പതാം പിറന്നാൾ. രംഗനാഥൻ, സരോജ ദമ്പതികളുടെ മകനായി ജാംഷഡ്പൂരിലാണ് മാധവൻ ജനിച്ചത്. ആരെയും ആകർഷിക്കുന്ന ചിരിയിലൂടെ പ്രണയഭാവങ്ങൾ അതിവേഗം പ്രേക്ഷക മനസ്സിൽ വരച്ചിടാൻ മാധവന് സാധിച്ചു.

മാധവൻ എന്ന് കേൾക്കുമ്പോൾ തന്നെ പ്രേക്ഷക മനസ്സിൽ ആദ്യം ഓടി എത്തുന്നത് ‘അലൈ പായുതേ’ എന്ന തമിഴ് ചലച്ചിത്രമാണ്. ബോക്സ് ഓഫീസിൽ തകർപ്പൻ വിജയം കൈവരിച്ച ചിത്രം സംവിധാനം ചെയ്‌തത് മണി രത്നമാണ്. മാധവൻ്റെ അഭിനയ ജീവിതത്തിൽ വലിയൊരു ബ്രേക്ക് നൽകിയ ചിത്രം കൂടിയാണ് അലൈ പായുതേ.

2000 മുതലാണ് തെന്നിന്ത്യൻ സിനിമാലോകത്ത് മാധവൻ എന്ന നടൻ തന്റേതായ സ്ഥാനം ഉറപ്പിച്ചത്. കന്നത്തിൽ മുത്തമിട്ടാൽ, മിന്നലെ, പാര്‍ത്താലെ പരവസം, റണ്‍ തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം തെന്നിന്ത്യൻ പ്രേക്ഷകർക്ക് സമ്മാനിച്ചു. തമിഴ് സിനിമാ ലോകവും കടന്ന് ഇംഗ്ലീഷ്, ഹിന്ദി, കന്നഡ, തെലുഗ് ഭാഷകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. രംഗ് ദേ ബസന്തി, ത്രി ഇഡിയറ്റ്സ്, തനു വെഡ്സ് മനു തുടങ്ങിയ ചിത്രങ്ങൾ ബോളിവുഡിൽ വലിയ വിജയം കൈവരിച്ചവയാണ്.

ഇരുപത് വർഷത്തെ അഭിനയ ജീവിതത്തിൽ അറുപതിൽപ്പരം ചിത്രങ്ങളിൽ അഭിനയിച്ചു.ആദ്യമായി സംവിധാനം ചെയ്യുന്ന റോക്കറ്റ്റി- ദ നമ്പി എഫക്റ്റ് എന്ന ചിത്രമാണ് ഇനി വരാൻ ഇരിക്കുന്നത്. ഒരു പ്രത്യേകതരം ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട മലയാളി ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. അഭിനയ വിസ്മയത്തിന്റെ നിറപുഞ്ചിരിക്ക് ജന്മദിനാശംസകൾ…