Movie prime

ചൈനീസ് ബന്ധമുള്ള 52 മൊബൈൽ ആപ്പുകളെ റെഡ്ഫ്ലാഗ് ചെയ്ത് ഇൻ്റലിജൻസ് ഏജൻസികൾ

App ചൈനീസ് ബന്ധമുള്ള 52 മൊബൈൽ ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് റിപ്പോർട്ടു നല്കി. ഈ മൊബൈൽ ആപ്പുകളുടെ ഉപയോഗം തടയാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശുപാർശയെ ദേശീയ സുരക്ഷാ കൗൺസിലും പിന്തുണച്ചിട്ടുണ്ട്.App വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ സൂം, ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷൻ ടിക് ടോക്ക്, യുസി ബ്രൗസർ, സെൻഡർ, ഷെയർഇറ്റ്, ക്ലീൻ മാസ്റ്റർ, വിഗോ വീഡിയോ, ബിഗോ ലൈവ്, വെയ്ബോ, വിചാറ്റ്, യുസി ന്യൂസ്, ബ്യൂട്ടിപ്ലസ്, ക്ലബ് ഫാക്ടറി, ഹലോ, ലൈക്ക്,ക്വായ്, റോംവെ, ഷെയ്ൻ, ന്യൂസ്ഡോഗ്, ഫോട്ടോ More
 
ചൈനീസ് ബന്ധമുള്ള 52 മൊബൈൽ ആപ്പുകളെ റെഡ്ഫ്ലാഗ് ചെയ്ത് ഇൻ്റലിജൻസ് ഏജൻസികൾ

App

ചൈനീസ് ബന്ധമുള്ള 52 മൊബൈൽ ആപ്ലിക്കേഷനുകൾ സുരക്ഷിതമല്ലെന്ന് രഹസ്യാന്വേഷണ ഏജൻസികൾ കേന്ദ്ര സർക്കാരിന് റിപ്പോർട്ടു നല്കി. ഈ മൊബൈൽ ആപ്പുകളുടെ ഉപയോഗം തടയാനോ നിരുത്സാഹപ്പെടുത്താനോ ഉള്ള ശുപാർശയെ ദേശീയ സുരക്ഷാ കൗൺസിലും പിന്തുണച്ചിട്ടുണ്ട്.App

വീഡിയോ കോൺഫറൻസിംഗ് ആപ്ലിക്കേഷനായ സൂം, ഹ്രസ്വ-വീഡിയോ ആപ്ലിക്കേഷൻ ടിക് ടോക്ക്, യുസി ബ്രൗസർ, സെൻഡർ, ഷെയർഇറ്റ്, ക്ലീൻ മാസ്റ്റർ, വിഗോ വീഡിയോ, ബിഗോ ലൈവ്, വെയ്‌ബോ, വിചാറ്റ്, യുസി ന്യൂസ്, ബ്യൂട്ടിപ്ലസ്, ക്ലബ് ഫാക്ടറി, ഹലോ, ലൈക്ക്, ക്വായ്, റോംവെ, ഷെയ്ൻ, ന്യൂസ്ഡോഗ്, ഫോട്ടോ വണ്ടർ, വിവ വീഡിയോ, ക്യു യു വീഡിയോ, സിഎം ബ്രൗസർ, വൈറസ് ക്ലീനർ,
മി കമ്മ്യൂണിറ്റി, ഡി യു റെക്കോർഡർ, യൂകാം മേക്കപ്പ്, മിസ്റ്റോർ, 360 സെക്യൂരിറ്റി, ഡി യു ബാറ്ററി സേവർ, ഡി യു ബ്രൗസർ, ഡി യു ക്ലീനർ, ക്ലീൻ മാസ്റ്റർ, കാഷെക്ലിയർ, ഡി യു ആപ്ലിക്കേഷൻ സ്റ്റുഡിയോ, ബൈഡു ട്രാൻസ് ലേറ്റർ, ബൈഡു മാപ്പ്, വണ്ടർ ക്യാമറ, ഇ എസ് ഫയൽ എക്സ്പ്ലോറർ, ക്യു ക്യു ഇന്റർനാഷണൽ, ക്യു ക്യു ലോഞ്ചർ, ക്യു ക്യു പ്ലെയർ, ക്യു ക്യു മ്യൂസിക്, ക്യു ക്യു മെയിൽ, ക്യു ക്യു ന്യൂസ്ഫീഡ്, വെസിൻക്, സെൽഫിസിറ്റി, ക്ലാഷ് ഓഫ് കിംഗ്സ്, മെയിൽ മാസ്റ്റർ, മി വീഡിയോ കോൾ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
ശുപാർശ സംബന്ധിച്ച ചർച്ചകൾ തുടരുകയാണെന്നും ഓരോ മൊബൈൽ ആപ്ലിക്കേഷനുമായി ബന്ധപ്പെട്ട അപകടസാധ്യയും പ്രത്യേകം പ്രത്യേകമായി പരിശോധിച്ചു വരികയാണെന്നും അധികൃതർ പറയുന്നു.
ഈ വർഷം ഏപ്രിലിൽ ദേശീയ സൈബർ സുരക്ഷാ ഏജൻസിയായ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിൻ്റെ ശുപാർശ പ്രകാരം സൂം ഉപയോഗിക്കുന്നതിനെതിരെ ആഭ്യന്തര മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പുണ്ടായിരുന്നു. സർക്കാരിനുള്ളിൽ സൂം ഉപയോഗം നിയന്ത്രിക്കുന്ന ആദ്യത്തെ രാജ്യം ഇന്ത്യയല്ല. സർക്കാർ ഏജൻസികളെ സൂം ഉപയോഗിക്കുന്നതിൽ നിന്ന് തായ്‌വാൻ വിലക്കിയിട്ടുണ്ട്. ജർമൻ വിദേശകാര്യ മന്ത്രാലയം പേഴ്‌സണൽ കമ്പ്യൂട്ടറുകളിൽ സൂം ഉപയോഗം നിയന്ത്രിക്കുന്നുണ്ട്. സൂമിന് പകരം മറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സെനറ്റ് അംഗങ്ങളെ ഉപദേശിക്കുന്നു.
സുരക്ഷയിൽ വിട്ടുവീഴ്ച ചെയ്യുന്ന മൊബൈൽ ആപ്ലിക്കേഷനുകൾക്കെതിരെ നടപടിയെടുക്കാനുള്ള നിർദേശങ്ങൾ കേന്ദ്ര സർക്കാർ കാലാകാലങ്ങളായി പുറപ്പെടുവിക്കുന്നുണ്ട്. ചൈനീസ് ഇൻ്റർനെറ്റ് കമ്പനിയായ ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ളതും ഏറെ പ്രചാരമുള്ളതുമായ ജനപ്രിയ വീഡിയോ ഷെയറിങ്ങ് ആപ്ലിക്കേഷനായ ടിക് ടോക്ക് പോലുള്ള കമ്പനികൾക്ക് ഇതു സംബന്ധിച്ച് നേരത്തേ തന്നെ മുന്നറിയിപ്പ് നിർദേശങ്ങൾ നൽകിയിരുന്നു.
ചൈനീസ് ഡെവലപ്പർമാർ വികസിപ്പിച്ചതോ ചൈനീസ് ബന്ധമുള്ള കമ്പനികൾ നിർമിച്ചതോ ആയ നിരവധി ആൻഡ്രോയ്ഡ്, ഐഒഎസ് ആപ്ലിക്കേഷനുകൾ സ്പൈവെയറായി ഉപയോഗിക്കാൻ സാധ്യതയുണ്ടെന്നാണ് ഇൻ്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. ഇത് ഡാറ്റാ സുരക്ഷയെ ബാധിച്ചേക്കാമെന്നാണ് അവർ നൽകുന്ന മുന്നറിയിപ്പ്.
ചൈനയുമായി ബന്ധപ്പെട്ട ഹാർഡ്‌വെയറിലോ സോഫ്റ്റ് വെയറിലോ ഉള്ള ആശങ്കകൾ പാശ്ചാത്യ സുരക്ഷാ ഏജൻസികളും ഇടയ്ക്കിടെ പുറപ്പെടുവിക്കുന്നുണ്ട്. സംഘർഷമുണ്ടായാൽ ആശയവിനിമയ സംവിധാനങ്ങളെ ചൈന ഉപയോഗപ്പെടുത്തുമെന്ന വാദമാണ് ഉയരുന്നത്.