Movie prime

ക്വിങ്‌ദാവോ നഗരത്തിൽ ആറുപേർക്ക് കൊറോണ; അഞ്ച് ദിവസം കൊണ്ട് ഒമ്പത് ദശലക്ഷം ടെസ്റ്റ് നടത്താനൊരുങ്ങി ചൈന

Covid Positive കോവിഡ് വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തുറമുഖ നഗരമായ ക്വിങ്ദാവോയിലെ ഒമ്പത് ദശലക്ഷത്തിലധികം ആളുകൾക്ക് അഞ്ച് ദിവസത്തിനുള്ളിൽ ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈനീസ് ആരോഗ്യമന്ത്രാലയം. ലോകത്ത് കോവിഡ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനീസ് നഗരമായ വുഹാനിലാണ്. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ വൈറസ് വ്യാപനം നിയന്ത്രിക്കാനും മരണനിരക്ക് പിടിച്ചു നിർത്താനും ചൈനയ്ക്ക് കഴിഞ്ഞു. ലോകത്ത് വൈറസ് ബാധ റിപ്പോർട്ടു ചെയ്ത രാജ്യങ്ങളിലെല്ലാം സ്ഥിതിഗതികൾ ആശങ്കാ ജനകമായി തുടരുന്നതിന് ഇടയിലാണ് ചൈന ഈ വിജയം More
 
ക്വിങ്‌ദാവോ നഗരത്തിൽ ആറുപേർക്ക് കൊറോണ; അഞ്ച് ദിവസം കൊണ്ട് ഒമ്പത് ദശലക്ഷം ടെസ്റ്റ് നടത്താനൊരുങ്ങി ചൈന

Covid Positive

കോവിഡ് വൈറസ് ബാധ വീണ്ടും റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് തുറമുഖ നഗരമായ ക്വിങ്‌ദാവോയിലെ ഒമ്പത് ദശലക്ഷത്തിലധികം ആളുകൾക്ക് അഞ്ച് ദിവസത്തിനുള്ളിൽ
ടെസ്റ്റ് ചെയ്യാനൊരുങ്ങി ചൈനീസ് ആരോഗ്യമന്ത്രാലയം.

ലോകത്ത് കോവിഡ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത് ചൈനീസ് നഗരമായ വുഹാനിലാണ്. എന്നാൽ പ്രതീക്ഷിച്ചതിലും വേഗത്തിൽ വൈറസ് വ്യാപനം നിയന്ത്രിക്കാനും മരണനിരക്ക് പിടിച്ചു നിർത്താനും ചൈനയ്ക്ക് കഴിഞ്ഞു. ലോകത്ത് വൈറസ് ബാധ റിപ്പോർട്ടു ചെയ്ത രാജ്യങ്ങളിലെല്ലാം സ്ഥിതിഗതികൾ ആശങ്കാ ജനകമായി തുടരുന്നതിന് ഇടയിലാണ് ചൈന ഈ വിജയം കൈവരിച്ചത്.Covid Positive

9.4 ദശലക്ഷത്തോളം ജനസംഖ്യയുള്ള വടക്കുകിഴക്കൻ നഗരമായ ക്വിങ്‌ദാവോയിൽ ആറ് പേർക്കാണ് പുതിയതായി കോവിഡ്-19 സ്ഥിരീകരിച്ചത്. അഞ്ച് ജില്ലകളിൽ മൂന്ന് ദിവസത്തിനുള്ളിലും നഗരത്തിലെ മുഴുവൻ പേർക്കും അഞ്ച് ദിവസത്തിനുള്ളിലും ടെസ്റ്റ് നടത്തുമെന്ന് കിങ്‌ദാവോ മുനിസിപ്പൽ ഹെൽത്ത് കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.

വിപുലമായ തോതിലും അതിവേഗത്തിലും ടെസ്റ്റുകൾ നടത്താനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് കമ്മീഷൻ പറഞ്ഞു. ആരോഗ്യ പ്രവർത്തകരും രോഗികളുമടക്കം
1,40,000-ത്തിലധികം പേരെ ഇതിനോടകം പരിശോധനയ്ക്ക് വിധേയമാക്കി. ജൂണിൽ ബീജിങ്ങ് നഗരത്തിൽ ചിലയിടങ്ങളിൽ രണ്ടാമതും രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് 20 ദശലക്ഷത്തിലധികം പേരെ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.

കഴിഞ്ഞയാഴ്ച ആഘോഷിച്ച ‘ഗോൾഡൻ വീക്ക്’ അവധിക്കാലത്ത് ദശലക്ഷക്കണക്കിന് ആളുകളാണ് രാജ്യത്തുടനീളം സഞ്ചരിച്ചത്. രാജ്യം തിരിച്ചു പോക്കിൻ്റെ പാതയിലാണ്. അതിനിടയിൽ ഒറ്റപ്പെട്ട കേസുകൾ റിപ്പോർട്ടു ചെയ്യുമ്പോഴേക്കും പ്രദേശത്തെ മുഴുവൻ പേർക്കും അതിവേഗം ടെസ്റ്റ് നടത്തി കോവിഡ് പ്രതിരോധത്തിൽ മാതൃകാപരമായ പ്രവർത്തനമാണ് രാജ്യം കാഴ്ചവെയ്ക്കുന്നത്.

വാക്സിൻ ഗവേഷണ രംഗത്തും ചൈന മുന്നിലാണ്. അവസാനഘട്ട ക്ലിനിക്കൽ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് ചൈനീസ് ഗവേഷകർ. പൂർണമായും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിലും
ലക്ഷക്കണക്കിന് തൊഴിലാളികൾക്കും സൈനികർക്കും വാക്സിൻ ഇതിനകം തന്നെ നൽകിയിട്ടുണ്ട്.