Movie prime

കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം

കൊച്ചി: കേരളത്തില് 19 ശതമാനം പേര്ക്ക് കോവിഡ് ബാധ ഉണ്ടായേക്കാവുന്ന സാധ്യത മുന്നില് കാണണമെന്ന് ഇന്ത്യന് മെഡിക്കല് അസോസിയേഷന് ഹൈക്കോടതിയില്. ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളടക്കം കേരളത്തില് വേണ്ടത്രയില്ല. വരുന്ന ആഴ്ചകളില് കൂടുതല് രോഗികളുണ്ടാകുമെന്ന് മുന്നില് കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയില് നല്കിയ റിപ്പോര്ട്ടില് ഐ.എം.എ ചൂണ്ടിക്കാട്ടുന്നു. കോവിഡ്-19 പ്രതിരോധിക്കാന് ഇതുവരെ മരുന്ന് കണ്ടുപിടിച്ചിട്ടില്ല. ഇത് പുതിയ വൈറസാണ്. ഇതിനെതിരെ നാളുകള്ക്കുശേഷം മരുന്നോ വാക്സിനോ കണ്ടുപിടിച്ചേക്കാം. നിലവില് മരുന്നില്ലാത്തതിനാൽ പ്രതിരോധിച്ചേ മതിയാവൂ. വ്യക്തികള് തമ്മില് നിര്ബന്ധമായും More
 
കേരളത്തില്‍ 65 ലക്ഷം പേര്‍ക്ക് കൊറോണ ബാധിച്ചേക്കാം

കൊച്ചി: കേരളത്തില്‍ 19 ശതമാനം പേര്‍ക്ക് കോവിഡ് ബാധ ഉണ്ടായേക്കാവുന്ന സാധ്യത മുന്നില്‍ കാണണമെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഹൈക്കോടതിയില്‍. ഇത്രയും രോഗികളെ ചികിത്സിക്കാനുള്ള കിടക്കകളടക്കം കേരളത്തില്‍ വേണ്ടത്രയില്ല. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ രോഗികളുണ്ടാകുമെന്ന് മുന്നില്‍ കണ്ട് ആവശ്യമായ സൗകര്യം ഒരുക്കണമെന്നും കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ഐ.എം.എ ചൂണ്ടിക്കാട്ടുന്നു.

കോ​വി​ഡ്-19 പ്ര​തി​രോ​ധി​ക്കാ​ന്‍ ഇ​തു​വ​രെ മ​രു​ന്ന്​ ക​ണ്ടു​പി​ടി​ച്ചി​ട്ടി​ല്ല. ഇ​ത് പു​തി​യ വൈ​റ​സാ​ണ്. ഇ​തി​നെ​തി​രെ നാ​ളു​ക​ള്‍ക്കു​ശേ​ഷം മ​രു​ന്നോ വാ​ക്‌​സി​നോ ക​ണ്ടു​പി​ടി​ച്ചേ​ക്കാം. നി​ല​വി​ല്‍ മ​രു​ന്നി​ല്ലാ​ത്ത​തി​നാ​ൽ പ്ര​തി​രോ​ധി​ച്ചേ മ​തി​യാ​വൂ. വ്യ​ക്തി​ക​ള്‍ ത​മ്മി​ല്‍ നി​ര്‍ബ​ന്ധ​മാ​യും സ​മൂ​ഹ​ത്തി​ല്‍ നി​ശ്ചി​ത​മാ​യ അ​ക​ലം പാ​ലി​ക്ക​ണം. പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​നം പ​ര​വാ​വ​ധി ഒ​ഴി​വാ​ക്ക​ണം. പ​ര​മാ​വ​ധി വീ​ടു​ക​ളി​ല്‍ത​ന്നെ ക​ഴി​യു​ന്ന​താ​ണ് രോ​ഗം പ്ര​തി​രോ​ധി​ക്കാ​ന്‍ ഏ​റ്റ​വും ന​ല്ല മാ​ര്‍ഗം. 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍ ഏ​റ്റ​വും ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ഐ.എം.എ ഭാരവാഹി ഡോ. ​അ​ബ്ര​ഹാം വ​ര്‍ഗീ​സ് നേരത്തെ പത്രസമ്മേളനത്തില്‍ പ​റ​ഞ്ഞിരുന്നു.

ഐ.​എം.​എ​യു​ടെ കീ​ഴി​ല്‍ മെ​ഡി​ക്ക​ല്‍ സ്​​റ്റു​ഡ​ൻ​റ്​​സ് നെ​റ്റ്​​വ​ര്‍ക്ക് ഉ​ണ്ട്. കേ​ര​ള​ത്തി​ലെ മു​പ്പ​ത്ത​ഞ്ചോ​ളം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ വി​ദ്യാ​ര്‍ഥി​ക​ളാ​ണ് ഇ​തി​ലു​ള്ള​ത്.എ​ണ്ണൂ​റോ​ളം വി​ദ്യാ​ര്‍ഥി​ക​ള്‍ സ​ഹാ​യ​ത്തി​നാ​യി രം​ഗ​ത്തു​ണ്ട്്. ഇ​വ​രെ ഉ​പ​യോ​ഗി​ച്ച് 14 ജി​ല്ല​ക​ളി​ലും ബോ​ധ​വ​ത്​​ക​ര​ണ ക്ലാ​സു​ക​ള്‍ അ​ട​ക്ക​മു​ള്ള പ്രോ​ഗ്രാം ന​ട​ത്തും. ഐ.​എം.​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജൂ​നി​യ​ര്‍ ഡോ​ക്ടേ​ഴ്‌​സ് നെ​റ്റ്വ​ര്‍ക്ക് ഉ​ണ്ട്. ഇ​വ​രു​ടെ സേ​വ​ന​വും സ​ര്‍ക്കാ​റി​ന് ന​ല്‍കും. കോ​ള്‍ ദ ​ഡോ​ക്ട​ര്‍ എ​ന്ന പ​രി​പാ​ടി​യും പു​തു​താ​യി ആ​രം​ഭി​ക്കും.