Movie prime

സ്വയം പര്യാപ്ത ഇന്ത്യ: യാഥാര്‍ത്ഥ്യമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍

ഇന്ത്യന് നിര്മിത ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കോവിഡ് 19 പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുമൊടുവില് നടത്തിയ പ്രസംഗത്തില് മുന്നോട്ടു വച്ച രണ്ടു ആശയങ്ങളായിരുന്നു ആത്മ നിര്ഭര ഭാരതും, വോക്കല് ഫോര് ലോക്കലും. പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിനെ യാഥാര്ത്ഥ്യമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഓരോ ഇന്ത്യന് പൗരനും ഉപയോഗിക്കേണ്ട ഏഴ് മൊബൈല് ആപ്ലിക്കേഷനുകളാണ് ആരോഗ്യസേതു, ഷെയര്ചാറ്റ്, ഭീം യുപിഐ, ജിയോസാവന്, ഇന്ഷോര്ട്സ്. ന്യൂസ് കോം, എൻ- ടോക്ക് എന്നിവ. ഇന്ത്യന് നിര്മിതവും ഏറെ പ്രചാരത്തിലുമുള്ള ഈ ആപ്പുകളിൽ More
 
സ്വയം പര്യാപ്ത ഇന്ത്യ: യാഥാര്‍ത്ഥ്യമാക്കാന്‍ ഏഴ് ആപ്ലിക്കേഷനുകള്‍

ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങളും സേവനങ്ങളും പരമാവധി പിന്തുണയ്ക്കാനും പ്രോത്സാഹിപ്പിക്കാനും കോവിഡ് 19 പശ്ചാത്തലവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്റവുമൊടുവില്‍ നടത്തിയ പ്രസംഗത്തില്‍ മുന്നോട്ടു വച്ച രണ്ടു ആശയങ്ങളായിരുന്നു ആത്മ നിര്‍ഭര ഭാരതും, വോക്കല്‍ ഫോര്‍ ലോക്കലും. പ്രധാനമന്ത്രിയുടെ ഈ കാഴ്ചപ്പാടിനെ യാഥാര്‍ത്ഥ്യമാക്കുന്നതിനും പിന്തുണയ്ക്കുന്നതിനും ഓരോ ഇന്ത്യന്‍ പൗരനും ഉപയോഗിക്കേണ്ട ഏഴ് മൊബൈല്‍ ആപ്ലിക്കേഷനുകളാണ് ആരോഗ്യസേതു, ഷെയര്‍ചാറ്റ്, ഭീം യുപിഐ, ജിയോസാവന്‍, ഇന്‍ഷോര്‍ട്‌സ്. ന്യൂസ് കോം, എൻ- ടോക്ക് എന്നിവ. ഇന്ത്യന്‍ നിര്‍മിതവും ഏറെ പ്രചാരത്തിലുമുള്ള ഈ ആപ്പുകളിൽ ഇടം പിടിച്ച ന്യൂസ് കോമും, എൻ-ടോക്കും പൂർണമായും കേരളത്തിൽ വികസിപ്പിച്ചെടുത്ത ആപ്ലിക്കേഷനുകളാണ്. ഈ ആപ്ലിക്കേഷനുകളെ കുറിച്ച് വിശദമായി അറിയാം.

ആരോഗ്യ സേതു

കോവിഡ് 19 പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ച ബ്ലൂടൂത്ത് അധിഷ്ഠിത കോവിഡ് 19 ട്രാക്കറാണ് ആരോഗ്യ സേതു ആപ്. നിലവിലെ സാഹചര്യത്തില്‍ ഈ അപ്ലിക്കേഷന്‍ ഉപയോക്താക്കള്‍ക്ക് കോവിഡ് 19നുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും യഥാസമയം ലഭ്യമാക്കുന്നു. രാജ്യത്ത് പോസിറ്റീവ് കേസുകള്‍ കുത്തനെ ഉയരുന്നത് കണക്കിലെടുക്കുമ്പോഴാണ് ഉപയോക്താവിന്റെ സഞ്ചാര പഥം അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആപിന് പ്രസക്തിയേറുന്നത്.
ഒപ്പം ഉപയോക്താവിന് തന്റെ പ്രദേശത്തിന് ചുറ്റുമുള്ള കൊറോണ വൈറസ് ഹോട്ട്സ്‌പോട്ട് തിരിച്ചറിയാനും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ ആളുകള്‍ക്ക് സുരക്ഷിതമായി തുടരാനും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാനും ഇത് സഹായിക്കും. അതനുസരിച്ച്, ഒരു പരിധിവരെ കോവിഡ് 19ന്റെ സമൂഹ വ്യാപനം തടയാനും ആപ്പ് സഹായകരമാവും. പ്ലേസ്റ്റോറില്‍ നിലവില്‍ 4.5 ആണ് ഈ ആപിന്റെ റേറ്റിങ്.

ഷെയര്‍ചാറ്റ്

ഇന്ത്യക്കാരുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് ഇന്ത്യക്കാര്‍ക്കായി ഇന്ത്യക്കാര്‍ തന്നെ നിര്‍മിച്ച ബഹുഭാഷ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമാണ് ഷെയര്‍ചാറ്റ്. പ്രതിമാസം 60 ദശലക്ഷത്തിലധികം സജീവ ഉപയോക്താക്കളുള്ള ഷെയര്‍ചാറ്റ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ പ്രാദേശിക സോഷ്യല്‍ നെറ്റ്വര്‍ക്കാണ്. ഭാഷയുടെയോ സാമൂഹ്യമായ തടസങ്ങളോ സൃഷ്ടിക്കാതെ ഉപയോക്താക്കളെ അവരുടെ ചിന്തകളും അഭിപ്രായങ്ങളും പ്രകടിപ്പിക്കാന്‍ പ്രാപ്തരാക്കുകയാണ് ഈ പ്ലാറ്റ്‌ഫോം ചെയ്യുന്നത്. വിവിധ ഭാഷകളിലും വ്യത്യസ്ത വിഭാഗങ്ങളിലുമായി ഇന്ത്യയുടെ എല്ലാ അന്തസന്തയും സംസ്‌ക്കാരവും പ്രതിനിധീകരിക്കുന്നുവെന്ന നിലയില്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന എല്ലാ ഇന്ത്യക്കാര്‍ക്കും ഉണ്ടായിരിക്കേണ്ട ആപ്ലിക്കേഷനാണിത്. ഏറെ പ്രചാരമുള്ള ആപെന്ന നിലയില്‍ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ 4.3 റേറ്റിങ് ഷെയര്‍ചാറ്റിന് ഇതിനകം ലഭിച്ചിട്ടുണ്ട്.

ഭീം യുപിഐ

ഓണ്‍ലൈന്‍ പേയ്മെന്റുകളുടെ ലോകത്ത് താരതമ്യേന പുതിയതാണെങ്കിലും ഇതിനകം വലിയ വിജയമാണെന്ന് തെളിയിച്ചു കഴിഞ്ഞു ഗൂഗിള്‍ പ്ലേസ്റ്റോറില്‍ 4.3 റേറ്റിങ് നേടിയ ഭീം യുപിഐ പേയ്‌മെന്റ് ആപ്. ഉപയോഗിക്കാനും ആക്‌സസ് ചെയ്യാനും എളുപ്പമായതിനാല്‍ ലോക്ക്ഡൗണ്‍ സമയത്ത് ഏറ്റവും കൂടുതല്‍ ഉപയോഗിച്ച അപ്ലിക്കേഷനുകളിലൊന്നായി ഭീം യുപിഐ മാറി. സുരക്ഷയ്ക്ക് ഏറെ മുന്‍ഗണനയുള്ളതിനാല്‍ കൊറോണ വൈറസ് പകരുന്നത് ഒഴിവാക്കാന്‍ പുറംലോകവുമായുള്ള സമ്പര്‍ക്കം ഒഴിവാക്കേണ്ടത് വളരെ പ്രധാന്യമാണ്. കറന്‍സിയുടെ നേരിട്ടുള്ള കൈമാറ്റവും ആശങ്ക സൃഷ്ടിക്കുമെന്നതിനാല്‍ പണമിടപാടുകള്‍ക്കും അനുബന്ധ സേവനങ്ങള്‍ക്കുമായി ഭീം യുപിഐ പോലുള്ള കോണ്‍ടാക്റ്റ്‌ലെസ് പേയ്‌മെന്റ് ഓപ്ഷനുകള്‍ ഉപയോഗിക്കുന്നതാണ് നല്ലതെന്നാണ് വിദഗ്ധാഭിപ്രായം.

ജിയോസാവന്‍

കോവിഡ് 19നെ തുടര്‍ന്നുള്ള ലോക്ക്ഡൗണില്‍ ആളുകള്‍ മുഴുവന്‍ സമയവും വീട്ടില്‍ തുടര്‍ന്നതിനാല്‍ ഓഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണുണ്ടായത്. ഇത്തരത്തില്‍ ഏറെ പുതിയ ഉപയോക്താക്കളെ ലഭിച്ച ഓഡിയോ സ്ട്രീമിങ് ആപ്ലിക്കേഷനാണ് ഇന്ത്യന്‍ നിര്‍മിതമായ ജിയോസാവന്‍. ദക്ഷിണേഷ്യന്‍ സംഗീതത്തിനും ഓഡിയോ വിനോദത്തിനുമുള്ള ഏറ്റവും വലിയ സ്ട്രീമിങ് സേവനം അവകാശപ്പെടുന്ന ജിയോസാവന്‍ സംഗീതം, റേഡിയോ, പോഡ്കാസ്റ്റുകള്‍ എന്നിവ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു. ബോളിവുഡ്, ഇംഗ്ലീഷ്, ഹിന്ദി, സ്വതന്ത്ര കലാകാരന്മാര്‍, ഇന്ത്യന്‍ പ്രാദേശിക ഭാഷകളായ തമിഴ്, തെലുങ്ക്, പഞ്ചാബി, മറാത്തി, കന്നഡ, മലയാളം, ഗുജറാത്തി, ബംഗാളി, രാജസ്ഥാനി, ബംഗാളി, ആസാമി, ഉറുദു എന്നീ വിഭാഗങ്ങളിലായി 55 ദശലക്ഷത്തിലധികം ഗാനങ്ങളുടെ ശേഖരം ഉപയോക്താവിന് ആസ്വദിക്കാം. പ്ലേസ്റ്റോര്‍ റേറ്റിങ് 4.3

ഇന്‍ഷോര്‍ട്ട്‌സ്

കോവിഡ് 19 തുടര്‍ന്നുണ്ടായ ഭയം കാരണം ആളുകള്‍ക്ക് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പത്രവായനക്ക് തടസമുള്ളതിനാല്‍ ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ഇന്ത്യയിലുടനീളമുള്ള നിരവധി ഉപയോക്താക്കളാണ് ഇന്‍ഷോര്‍ട്ട്‌സ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നത്. ഒന്നിലധികം വാര്‍ത്താ സൈറ്റുകളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ നിന്നും അതാത് ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്തകള്‍ ശേഖരിക്കുകയും 60 വാക്കുകളില്‍ സംഗ്രഹിച്ച് ഉപയോക്താക്കളിലേക്ക് എത്തിക്കുകയും ചെയ്യുന്ന ഒരു മൊബൈല്‍ അപ്ലിക്കേഷനാണിത്. മുഴുവന്‍ വാര്‍ത്ത വായിക്കാന്‍ അതാത് വാര്‍ത്തകളുടെ ലിങ്കും ലഭ്യമാക്കുന്നു. സാധാരണ ബിസിനസ്, സ്പോര്‍ട്സ്, ബോളിവുഡ്, ഐ.ടി എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കൂടുതലായി നല്‍കുന്നതെങ്കിലും നിലവിലെ സാഹചര്യത്തില്‍ കോവിഡ് 19നുമായി ബന്ധപ്പെട്ട് ഏറ്റവും പുതിയ വിവരങ്ങള്‍ ആപ് ഉപോയക്താക്കളിലേക്ക് എത്തിക്കുന്നുണ്ട്. പ്ലേസ്റ്റോറില്‍ 4.6 റേറ്റിങുള്ള ആപിലേക്ക് ഹിന്ദിയിലും ഇംഗ്ലീഷിലും ഉപയോക്താവിന് ആക്‌സസ് ചെയ്യാം.

ന്യൂസ് കോം

ചുരുങ്ങിയ സമയങ്ങൾക്കുള്ളിൽ ലോക മലയാളികൾക്ക് ഏറെ സ്വീകാര്യമായ സമ്പൂർണ്ണ മൊബൈൽ ന്യൂസ് ആപ്ലിക്കേഷനാണ് ന്യൂസ് കോം. മലയാളികളായ ഒരു കൂട്ടം യുവ ജേർണലിസ്റ്റുകളുടെ ശ്രമഫലമായി ആരംഭിച്ച ഈ മൊബൈൽ ആപ്ലിക്കേഷൻ മാസങ്ങൾക്കകം തന്നെ ലോക മലയാളികളുടെ വാർത്തയിൽ ഇടം നേടിക്കഴിഞ്ഞു. 24 മണിക്കൂറും തത്സമയ ഫ്ലാഷ് ന്യൂസുകളും, വാർത്തകളും ലോകത്ത് എവിടെ നിന്നും അറിയാൻ കഴിയുന്ന തരത്തിലുളള ഈ ആപ്പിന് 4.1 ആണ് പ്ലേ സ്റ്റോർ റേറ്റിംഗ്

എൻ. ടോക്ക്

വിദേശ നിർമ്മിത ആപ്പുകൾക്ക് ബദലായി ഒരു സ്വദേശി നിർമ്മിത കോൺഫറൻസ് കോൾ സൊല്യൂഷൻ ആപ്ലിക്കേഷൻ എന്ന നിലയിൽ ഇതിനകം സ്വീകര്യമായ ആപ്ലിക്കേഷനാണ് എൻ -ടോക്ക്. ഇന്ത്യയിലെ ആദ്യത്തെ വൺ ടച്ച് കോൺഫറൻസ് കോൾ ആപ്ലിക്കേഷനാണ് എന്നതാണ്‌ ഇതിന്റെ പ്രത്യേകത. അതായത് കേവലം ഒരു ക്ലിക്കിൽ തന്നെ 100 കണക്കിന് ആളുകളെ നിമിഷ നേരം കൊണ്ട്‌ കണക്റ്റ്‌ ചെയ്ത്‌ സംസാരിക്കാനാവും എന്നതാണ്‌ ഇതിന്റെ പ്രത്യേക. ഇതൊരു ഇന്റ്‌ർനെറ്റ്‌ കാൾ സർവ്വീസ്‌ അല്ലെന്നതും എടുത്തു പറയേണ്ട മറ്റൊരു പ്രത്യേകതയാണ്‌

ലോക്ക് ഡൗൺ കാലത്ത്‌ ബിസിനസ് രംഗത്തും, ആരോഗ്യ വിദ്യാഭ്യാസ രംഗത്തും ശ്രദ്ധേയമായ ഈ ആപ്പിന് പ്ലേ സ്റ്റോറിൽ 4.2 ആണ് റേറ്റിംഗ്.