Movie prime

കുട്ടികൾക്ക് പോഷകാഹാരം ലഭിക്കുന്ന 7 ഭക്ഷണങ്ങൾ

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് . മിക്കപ്പോഴും ആരോഗ്യകരമായ ഭക്ഷണം ഒഴി വാക്കി കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം മാത്രം കഴിക്കുവാൻ തിരഞ്ഞെടുക്കുന്നു. അങ്ങനെ വരുമ്പോൾ ഈ കുട്ടികളിൽ പോഷകക്കുറവ് സംഭവിക്കാം .ഇത് മൂലം വലിയ ആരോഗ്യ പ്രശ്നങ്ങൾ കുട്ടികൾക്ക് ഉണ്ടാവാം. അത് ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. അതിനാൽ, രുചികരവും ആരോഗ്യകരവുമായ ഏതെല്ലാം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാമെന്ന് നോക്കാം. കുട്ടികൾക്ക് പോഷകം ലഭിക്കുന്ന ഭക്ഷണങ്ങൾ ഫ്രൈഡ് ബ്രൊക്കോളി ബ്രൊക്കോളിയുടെ മണം More
 
കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾ

കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ് . മിക്കപ്പോഴും ആരോഗ്യകരമായ ഭക്ഷണം ഒഴി വാക്കി കുട്ടികൾ അവർക്ക് ഇഷ്ടമുള്ള ഭക്ഷണം മാത്രം കഴിക്കുവാൻ തിരഞ്ഞെടുക്കുന്നു. അങ്ങനെ വരുമ്പോൾ ഈ കുട്ടികളിൽ പോഷകക്കുറവ് സംഭവിക്കാം .ഇത് മൂലം വലിയ ആരോഗ്യ പ്രശ്‍നങ്ങൾ കുട്ടികൾക്ക് ഉണ്ടാവാം. അത് ശ്രദ്ധിക്കേണ്ടത് മാതാപിതാക്കൾ തന്നെയാണ്. അതിനാൽ, രുചികരവും ആരോഗ്യകരവുമായ ഏതെല്ലാം ഭക്ഷണങ്ങൾ കുട്ടികൾക്ക് കൊടുക്കാമെന്ന് നോക്കാം.

കുട്ടികൾക്ക് പോഷകം ലഭിക്കുന്ന ഭക്ഷണങ്ങൾ

ഫ്രൈഡ് ബ്രൊക്കോളി

കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾ

ബ്രൊക്കോളിയുടെ മണം ചില കുട്ടികൾക്ക് ഇഷ്ടമാകണമെന്നില്ല എന്നാൽ ബ്രോക്കാളിയെ അല്പം ഉപ്പ് ചേർത്ത് വഴറ്റുകയോ ഫ്രൈ ചെയ്യുകയോ ചെയ്‌താൽ കുട്ടികൾക്ക് അത് രുചികരമായിരിക്കും

തക്കാളി സൂപ്പ്

കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾ

തക്കാളിയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്, അതിനാൽ അവർക്ക് ഒരു ബൗൾ ചൂടുള്ള തക്കാളി സൂപ്പ് നൽകുന്നത് വളരെ ആരോഗ്യപ്രദമാണ് . എന്നാൽ കടകളിൽ നിന്ന് വാങ്ങുന്ന തക്കാളി സൂപ്പ് തെരഞ്ഞെടുക്കരുത് . വീട്ടിൽ തന്നെ നമ്മൾ പാചകം ചെയ്യുന്ന തക്കാളി സൂപ്പ് വേണം കുട്ടികൾക്ക് കൊടുക്കാൻ. അവർക്ക് അത് റൊട്ടിയോടൊപ്പം കഴിക്കാൻ കൊടുക്കുക.

ചിക്കൻ

കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾ

ചിക്കൻ വളരെ ആരോഗ്യപ്രദമായ ഭക്ഷണമാണ്. എന്നാൽ ചില കുട്ടികൾക്ക് ഗ്രിൽഡ് ചിക്കൻ കഴിക്കാൻ താല്പര്യം ഉണ്ടാവില്ല . വിഷമിക്കണ്ട അങ്ങനെ ഉള്ള കുട്ടികൾക്ക് ചിക്കൻ ചെറിയ കഷണങ്ങളാക്കി ഒരു സ്റ്റിക്കിൽ കോർത്ത് കൊടുത്താൽ മതി.

കോളിഫ്ലവർ

കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾ

മിക്ക കുട്ടികളും കോളിഫ്ലവർ ഇഷ്ടപ്പെടുന്നവരല്ല . എന്നാൽ കോളിഫ്ളവർ ചെറിയ കഷണങ്ങളായി മുറിച്ച്ഉപ്പും മസാലയും ചേർത്ത് വറുത്തു കൊടുക്കുന്നത് ഇഷ്ടപെടും

വെള്ളക്കടല

കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾ

വെള്ളക്കടലയിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാൽ, ഉപ്പ്, കുരുമുളക്, ഒലിവ് ഓയിൽ എന്നിവ ഉപയോഗിച്ച് വറുത്ത് നിങ്ങളുടെ കുട്ടികൾക്ക് ഇടവേളകളിലെ ലഘുഭക്ഷണമായി കൊടുക്കാവുന്നതാണ്

ഗ്രീൻ ബീൻസ്

കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾ

ഗ്രീൻ ബീൻസ് പ്രോട്ടീനുകളുടെ കലവറയാണ്. ബ്രെഡ് പൊടി , മുട്ട, മാവ് എന്നിവ ചേർത്ത മിശ്രിതത്തിൽ ഗ്രീൻ ബീൻസ് മുക്കി എണ്ണയിൽ ഫ്രൈ ചെയ്ത് കൊടുത്താൽ കുട്ടികൾക്ക് കറുമുറെ കഴിക്കാൻ ഇഷ്ടമാകും.

ചീര

കുട്ടികൾക്ക്  പോഷകാഹാരം ലഭിക്കുന്ന  7 ഭക്ഷണങ്ങൾചീര കുറഞ്ഞ കലോറിയുള്ള ഒരു സൂപ്പർഫുഡാണ്. , ധാരാളം പോഷകങ്ങൾ ചീരയിൽ അടങ്ങിരിക്കുന്നു . ചീര പോലുള്ള ഇലക്കറികൾ ചർമ്മത്തിനും മുടിക്കും അസ്ഥികളുടെ ആരോഗ്യത്തിനും പ്രധാനമാണ്. പ്രോട്ടീൻ, ഇരുമ്പ്, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയും ഇവ നൽകുന്നു. കുട്ടികൾക്ക് തോരനാക്കിയോ , കട്ട്ലറ്റ് ആക്കിയോ നൽകാവുന്നതാണ്