• in

  ജപ്പാന്‍, കൊറിയ സന്ദര്‍ശനത്തിന് മുഖ്യമന്ത്രി നാളെ പുറപ്പെടും

  വ്യവസായം, ടൂറിസം, വിദ്യാഭ്യാസം, ഫിഷറീസ് മേഖലകളിലെ സാമ്പത്തിക-സാങ്കേതിക-വിജ്ഞാന സഹകരണം ലക്ഷ്യമാക്കി മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം ജപ്പാനും കൊറിയയും സന്ദര്‍ശിക്കും. നവംബര്‍ 24 മുതല്‍ 30 വരെ ജപ്പാനിലും ഡിസംബര്‍ 1 മുതല്‍ 4 വരെ കൊറിയയിലുമാണ് പരിപാടികള്‍. 23ന് ശനിയാഴ്ച മുഖ്യമന്ത്രി ജപ്പാനിലേക്ക് യാത്രതിരിക്കും. വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍, ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി.കെ. രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി ടോം ജോസ് തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടാകും. […]

  Read More

 • in

  മതസ്വാതന്ത്ര്യം – ഇന്ത്യയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് യുഎസ് പാനൽ

  മതസ്വാതന്ത്ര്യ വിഷയത്തിൽ കരിമ്പട്ടികയിൽ ഉൾപ്പെടുത്തേണ്ട രാഷ്ട്രമാണ് ഇന്ത്യയെന്ന് അമേരിക്കൻ പാനൽ. നരേന്ദ്രമോദി സർക്കാർ മതന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അതിക്രമങ്ങളെ തടയുന്നില്ല, അവരുടെ ആരാധനാലയങ്ങൾക്ക് സംരക്ഷണം നല്കുന്നില്ല, നേതാക്കൾ വിദ്വേഷ പ്രസംഗങ്ങൾ നടത്തുന്നു തുടങ്ങി നിരവധി ആരോപണങ്ങളാണ് പാനൽ ഉന്നയിച്ചിട്ടുള്ളത്. 2019-ൽ രാജ്യത്തെ സ്ഥിതിഗതികൾ അങ്ങേയറ്റം ആശങ്കാജനകമായെന്ന്  കുറ്റപ്പെടുത്തുന്നു. മത ന്യൂനപക്ഷങ്ങൾക്കു നേരെയുള്ള അക്രമങ്ങൾ മുമ്പെന്നത്തേക്കാൾ വർധിച്ചു. സ്ഥിതി മെച്ചപ്പെടുത്താൻ ഇന്ത്യ മുതിരുന്നില്ലെങ്കിൽ ഉപരോധം ഉൾപ്പെടെയുള്ള ശക്തമായ നടപടികൾ കൈക്കൊള്ളണമെന്നും കമ്മിഷൻ അമേരിക്കൻ സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.   മുസ്ലിം കുടിയേറ്റക്കാരെ […]

  Read More

 • in ,

  എല്‍ജിയുടെ ഫ്ലാഗ്ഷിപ് ഫോണ്‍ ‘വെല്‍വെറ്റ്’ വരുന്നു

  എല്‍ജി തങ്ങളുടെ ഫ്ലാഗ്ഷിപ് ഫോണായ ‘വെല്‍വെറ്റ്’ അടുത്ത മാസം പുറത്തിറാക്കാനൊരുങ്ങുന്നു. കമ്പനിയുടെ യുട്യൂബ് ചാനലിലൂടെ കഴിഞ്ഞ ദിവസം പുറത്തുവിട്ട വീഡിയോയിലാണ് ഫോണിനെക്കുറിച്ചുള്ള പരിമിതമായ വിവരങ്ങളുള്ളത്.  ക്വല്‍കോം സ്നാപ്ഡ്രാഗണ്‍ 765 പ്രോസസ്സറോട് കൂടിയ ഫോണിന് 5ജി കണക്ടിവിറ്റി ഉണ്ടായിരിക്കും. പിന്നില്‍ മൂന്ന് ക്യാമറയും മുന്നില്‍ ഒരു ക്യാമറയും ഉണ്ടെങ്കിലും എത്ര മെഗാപിക്സല്‍ എന്ന് വ്യക്തമല്ല. 3.5എംഎം ഓഡിയോ ജാക്കും ഫോണില്‍ ഉണ്ട്.  വെള്ള, പച്ച, കറുപ്പ്,ചുവപ്പ് എന്നീ നാല് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. ഇടത് വശത്ത്‌ മൂന്ന് ബട്ടണും […]

  Read More

 • in

  കോറോണയിൽ തട്ടിവീണ്‌ സ്മാർട്ടഫോൺ വിപണിയും.

  സ്മാര്‍ട്‌ഫോണുകളുടെ വില്‍പനയില്‍ വന്‍ ഇടിവാണ് ലോകത്താകമാനം രേഖപ്പെടുത്തുന്നത്. സ്മാര്‍ട്‌ഫോണുകള്‍ സൃഷ്ടിക്കപ്പെട്ടതിന് ശേഷം നേരിടുന്ന ഏറ്റവും വലിയ വില്‍പ്പനയിടിവാണിത്. ഫെബ്രുവരിയില്‍ 38% ഇടിവാണ് പുതിയ ഫോണുകളുടെ വില്‍പനയില്‍ ഉണ്ടായതെന്ന് ഗവേഷണ സ്ഥാപനമായ സ്ട്രാറ്റജി അനലിറ്റിക്‌സ് പറഞ്ഞു. ചൈനയില്‍ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതാണ് ഏറ്റവും സ്വാധീനമുണ്ടാക്കിയത്. ഏഷ്യന്‍ ഫാക്ടറികളില്‍ സ്മാര്‍ട്‌ഫോണുകള്‍ നിര്‍മിക്കാനാകാത്ത അവസ്ഥവന്നു. ഉപയോക്താക്കള്‍ക്ക് ഫോണുകള്‍ വാങ്ങാന്‍ സാധിക്കാത്ത സാഹചര്യവും ഫോണുകള്‍ വാങ്ങാന്‍ ഉപയോക്താക്കള്‍ തയ്യാറാവാത്ത അവസ്ഥയും വന്നു. 2019 ഫെബ്രുവരിയില്‍ 9.92 കോടി ഫോണുകള്‍ വിറ്റിരുന്നുവെങ്കില്‍ 2020 ഫെബ്രുവരി […]

  Read More

 • in

  സംശയിക്കുന്ന എല്ലാവരിലും ടെസ്റ്റുകൾ നടത്തണമെന്ന് ലോകാരോഗ്യ സംഘടന; നിർദേശം യുക്തിസഹമല്ലെന്ന് ഇന്ത്യ 

  മഹാമാരിയായി പ്രഖ്യാപിച്ച കൊറോണ രോഗത്തിന്റെ തീവ്രത കുറയ്ക്കാനും പകർച്ചവ്യാധിയെ പിടിച്ചുകെട്ടാനും സംശയിക്കുന്ന മുഴുവൻ രോഗികളിലും പരിശോധന നടത്തേണ്ടത് അത്യാവശ്യമാണെന്ന് ലോകാരോഗ്യ സംഘടന. എന്നാൽ സംഘടനയുടെ നിർദേശം യുക്തിസഹമല്ലെന്ന നിലപാടിലാണ് ഇന്ത്യ.  ജനീവയിൽ നടന്ന പത്രസമ്മേളനത്തിൽ ഡബ്ള്യു എച്ച് ഒ ഡയറക്ടർ തെദ്രോസ്‌ ഗബ്രിയേസസ് ആണ് ലോകരാജ്യങ്ങളോട് കൊറോണ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംശയിക്കുന്ന മുഴുവൻ പേരെയും പരിശോധനക്ക് വിധേയമാക്കാനും ആവശ്യപ്പെട്ടത്. അതീവ നിർണായകമായ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ലോകം കടന്നുപോകുന്നതെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന മുഴുവൻ പേരെയും […]

  Read More

 • in

  കൊറോണ- എവറസ്റ്റ് കയറുന്നതിനും വിലക്ക്

  എവറസ്റ്റ് ആരോഹണ പെർമിറ്റുകളെല്ലാം റദ്ദാക്കി നേപ്പാൾ. ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിക്കുകയും തങ്ങളുടെ ഭാഗത്തുനിന്നുള്ള പ്രവേശനം ചൈന നിർത്തിവെയ്ക്കുകയും ചെയ്ത സാഹചര്യത്തിലാണ് എവറസ്റ്റ് ആരോഹണ പെർമിറ്റുകൾ മുഴുവൻ റദ്ദാക്കാനുള്ള തീരുമാനം നേപ്പാൾ കൈക്കൊണ്ടത്. എവറസ്റ്റ് കയറ്റത്തിന് അനുവദിച്ചിരുന്ന  പെർമിറ്റുകളെല്ലാം റദ്ദാക്കിയതായി ടൂറിസം മന്ത്രി യോഗേഷ് ഭട്ടറെ അറിയിച്ചു. അടുത്തമാസം സ്ഥിതിഗതികൾ വിലയിരുത്തിയതിനുശേഷം മാത്രമേ പുതിയ പെർമിറ്റുകൾ അനുവദിക്കൂ. ഏപ്രിൽ 30 വരെ ടൂറിസ്റ്റുകൾക്ക് വിസ അനുവദിക്കുകയില്ലെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് സെക്രട്ടറി നാരായൺ പ്രസാദ് ബിദാരി അറിയിച്ചു.  എവറസ്റ്റ് ആരോഹണത്തിനുള്ള പെർമിറ്റിലൂടെ കോടിക്കണക്കിന് രൂപയാണ് നേപ്പാൾ നേടുന്നത്. ഇതിനു പുറമെയാണ് […]

  Read More

 • in ,

  ​കോവിഡ് 19 വ്യാപനം നിയന്ത്രിക്കാന്‍ കേരളം

  ​കോവിഡ് 19 ലോകത്ത് 102 രാജ്യങ്ങളില്‍ പടര്‍ന്നിട്ടുണ്ട്. ലോകം പൊതുജനാരോഗ്യ അടിയന്തരാവസ്ഥയ്ക്കു തുല്യമായ സ്ഥിതിയിലാണ്. കേരളത്തില്‍ ഏറ്റവുമൊടുവില്‍ ആറുപേര്‍ക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 15 ആയി. അതില്‍ മൂന്നുപേരുടെ രോഗം പൂര്‍ണമായി മാറി. ഇപ്പോള്‍ ചികിത്സയിലുള്ള 12 പേരില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. എട്ടുപേര്‍ അവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും.​ മുഖ്യമന്ത്രി ​പിണറായി വിജയൻ മാധ്യമങ്ങളെ അറിയിച്ചതാണിത്‌. ഏറ്റവുമൊടുവിലത്തെ കണക്കനുസരിച്ച് 1,116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ […]

  Read More

 • in ,

  ‘പാരസൈറ്റ്’ കോടതി കയറുന്നു 

  ഈ വർഷത്തെ അക്കാദമി അവാർഡ് നേടിയ ബോങ് ജൂ ഹോയുടെ കൊറിയൻ ചിത്രം ഒരു തമിഴ്ചിത്രത്തിന്റെ കോപ്പിയടിയാണെന്ന് ആരോപണം. ചരിത്രത്തിലാദ്യമായി ഇംഗ്ലീഷ്  ഇതര ഭാഷാ ചിത്രത്തിന് ഓസ്കർ എന്ന അത്യപൂർവ ബഹുമതിക്ക് അർഹമായ ദക്ഷിണ കൊറിയൻ ചിത്രം പാരസൈറ്റാണ് കോടതി കയറേണ്ടിവരുന്നത്. തന്റെ തമിഴ് ചിത്രം മിൻസാര കണ്ണയുടെ കോപ്പിയടിയാണ് പാരസൈറ്റ് എന്ന ആരോപണവുമായി നിർമാതാവ് തെന്നപ്പനാണ് രംഗത്തെത്തിയിട്ടുള്ളത്. ബോങ് ജൂ ഹോ സംവിധാനം ചെയ്ത പാരസൈറ്റ് മികച്ച ചിത്രത്തിനും മികച്ച സംവിധായകനും മികച്ച തിരക്കഥയ്ക്കും മികച്ച വിദേശഭാഷാ […]

  Read More

 • in

  ഓസ്കാര്‍ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു: ചരിത്രം തിരുത്തിയെഴുതി ‘പാരസൈറ്റ്’

  ചരിത്രം കുറിച്ച് തൊണ്ണൂറ്റിരണ്ടാം അക്കാദമി അവാര്‍ഡ്. തൊണ്ണൂറു വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഒരു ഏഷ്യന്‍ ചിത്രം ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് അടക്കിവാണിരിക്കുകയാണ്. മികച്ച സിനിമയ്ക്കും മികച്ച അന്താരാഷ്ട്ര ചിത്രത്തിനും മികച്ച സംവിധായകനുമുള്ള അവാര്‍ഡുകള്‍ അടക്കം മൊത്തം നാല് അവാര്‍ഡുകളാണ് ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റ് നേടിയത്. മികച്ച തിരക്കഥയ്ക്കാണ് നാലാമത്തെ അവാര്‍ഡ്. മികച്ച ചിത്രവും മികച്ച അന്താരാഷ്ട്ര ചിത്രത്തിനുമുള്ള പുരസ്‌കാരങ്ങള്‍ ഒന്നിച്ച് നേടുന്ന ആദ്യ ചിത്രമാണ് ബോന്‍ യൂന്‍ ഹോ സംവിധാനം ചെയ്ത പാരസൈറ്റ്. ജോക്കറിനെ വെള്ളിത്തിരയില്‍ […]

  Read More

 • in

  സാംസങ്ങിനെ പിന്തള്ളി ഷവോമി 

  ഇന്ത്യൻ മൊബൈൽ ഫോൺ വിപണിയിൽ ആദ്യമായി ഷവോമി ഒന്നാം സ്ഥാനത്തെത്തി. കൊറിയൻ കമ്പനിയായ സാംസങ്ങിനെ പിന്തള്ളിയാണ് ചൈനീസ് ഫോൺ ഒന്നാമതെത്തുന്നത്. വർഷങ്ങളായി രാജ്യത്ത് സാംസങ്ങിനുണ്ടായിരുന്ന ആധിപത്യത്തിനാണ് മങ്ങലേറ്റിരിക്കുന്നത്. 2019-ലെ അവസാനപാദ കണക്കുകൾ പ്രകാരം 43.6 ദശലക്ഷം ഹാൻഡ് സെറ്റുകളാണ് ഷവോമി ഇന്ത്യയിൽ വിറ്റഴിച്ചത്. ഇതിലൂടെ 9.2 ശതമാനം വാർഷിക വളർച്ച കമ്പനി രേഖപ്പെടുത്തി. സാംസങ്ങിന്റെ വളർച്ചയിൽ 2.8 ശതമാനം ഇടിവ് സംഭവിച്ചതായി കണക്കുകൾ പറയുന്നു. നിലവിൽ 16 ശതമാനം വിപണി വിഹിതമാണ് ഷവോമിക്കുള്ളത്. വിവോ, ഒപ്പോ, റിയൽമി […]

  Read More

 • in ,

  കൊറോണ വൈറസ്: തത്സമയ വിവരങ്ങള്‍ അറിയാന്‍ വെബ്‌സൈറ്റ്‌ ഒരുക്കി ​ഗവേഷകർ

   കൊറോണ വൈറസ് ബാധയുടെ തത്സമയ വിവരങ്ങള്‍ ഇനി ഈ വെബ്‌സൈറ്റിലൂടെ അറിയാൻ സാധിക്കും. അമേരിക്കയിൽ നിന്നുള്ള ഗവേഷകരാണ് വെബ്‌സൈറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. എത്ര പേരില്‍ കൊറോണ വൈറസ് ബാധിച്ചിട്ടുണ്ടെന്നും എത്രപേര്‍ വൈറസ് ബാധമൂലം മരിച്ചുവെന്നും എത്ര പേരുടെ രോഗം ഭേദമായി എന്നും വെബ്‌സൈറ്റിലൂടെ അറിയാനാകും. കൊറോണ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളെ അടയാളപ്പെടുത്തിയ മാപ്പ് സഹിതമാണ് വെബ്‌സൈറ്റ് തയ്യാറാക്കിയിരിക്കുന്നത്. (വൈബ്സൈറ്റ്- https://gisanddata.maps.arcgis.com/apps/opsdashboard/index.html#/bda7594740fd40299423467b48e9ecf6) വെബ്സൈറ്റ് നൽകുന്ന വിവരം അനുസരിച്ച് ലോകത്ത് 11,374 പേരിൽ കൊറോണ വൈറസ് ഇത് വരെ  സ്ഥിരീകരിച്ചിട്ടുണ്ട് (01/02/2020, 11.15 AM). […]

  Read More

 • in ,

  റെക്കോര്‍ഡ്‌ വില്‍പ്പനയുമായി കിയ സെല്‍റ്റോസ് കുതിപ്പ് തുടരുന്നു

  നിരത്തിലെത്തിയ അന്നുമുതല്‍ ഇന്ത്യന്‍ വാഹനവിപണിയിലെ വില്‍പ്പന റെക്കോഡുകള്‍ ഭേദിച്ച് പായുന്ന സെല്‍റ്റോസിന്റെ കുതിപ്പ് തുടരുകയാണ്. ദക്ഷിണ കൊറിയന്‍ വാഹന നിര്‍മ്മാതാക്കളായ കിയയുടെ ഇന്ത്യയിലെ ആദ്യവാഹനമാണ് സെല്‍റ്റോസ് എസ്‌യുവി.  ഇപ്പോള്‍ ഈ എസ്‌യുവിയുടെ ഇന്ത്യയിലെ വില്‍പ്പന 50,000 യൂണിറ്റ് പിന്നിട്ടിരിക്കുകയാണ്. വിപണിയില്‍ അവതരിപ്പിച്ച് അഞ്ച് മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം. മിഡ്‌സൈസ് എസ്‌യുവിയുടെ ബുക്കിംഗ് നേരത്തെ ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടിരുന്നു. വിപണിയില്‍ അവതരിപ്പിച്ചതുമുതല്‍ ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് എസ്‌യുവിയാണ് കിയ സെല്‍റ്റോസ്. ആഗോളതലത്തില്‍ ഇന്ത്യയിലാണ് കിയ സെല്‍റ്റോസ് എസ്‌യുവി […]

  Read More

Load More
Congratulations. You've reached the end of the internet.