• in

  മാധ്യമ വിചാരണ അവസാനിപ്പിക്കാൻ അർണാബിനോട് ഡൽഹി ഹൈക്കോടതി

  Arnab Goswami

  Arnab Goswami സുനന്ദ പുഷ്കർ കേസിൽ അപകീർത്തികരമായ ചാനൽ ചർച്ചകൾ നടത്തിയെന്ന് ആരോപിച്ച് ശശി തരൂർ നൽകിയ ഹർജിയിൽ തീർപ്പുണ്ടാകും വരെ സംയമനം പാലിക്കാനും ചാനലിലൂടെയുള്ള വാചാടോപം(റെട്ടറിക്) നിർത്താനും ഡൽഹി ഹൈക്കോടതി റിപ്പബ്ലിക് ടിവി എഡിറ്റർ അർണാബ്‌ ഗോസ്വാമിയോട് ആവശ്യപ്പെട്ടു. Arnab Goswami ഒരു ക്രിമിനൽ കേസിൽ അന്വേഷണം നടക്കുന്ന സമയത്ത് സമാന്തര വിചാരണ നടത്തുന്നതിൽ നിന്നും മാധ്യമങ്ങൾ വിട്ടു നില്ക്കണം. കുറ്റവാളി എന്ന് ആരെയെങ്കിലും വിശേഷിപ്പിക്കാൻ മാധ്യമങ്ങൾ ശ്രമിക്കരുത്. തെളിവില്ലാത്ത അവകാശവാദങ്ങൾ ഉന്നയിക്കുന്നതിൽ നിന്നും വിട്ടുനിൽക്കണം, […]

  Read More

 • in

  പ്ലേ മ്യൂസിക് സേവനം ഗൂഗിള്‍ അവസാനിപ്പിക്കുന്നു

  play music

  Play Music ഗൂഗിള്‍ പ്ലേ മ്യൂസിക് സേവനം ഈ വര്‍ഷം അവസാനത്തോടെ അവസാനിപ്പിക്കുകയാണ് എന്ന അറിയിപ്പുമായി ഗൂഗിള്‍. ഇമെയില്‍ വഴിയാണ് ഗൂഗിള്‍ ഇക്കാര്യം ഉപയോക്താക്കളെ അറിയിച്ചത്. ഈ വര്‍ഷം ഒക്ടോബറിനും ഡിസംബറിനും ഇടയില്‍ പ്ലേ മ്യൂസിക് സേവനം അവസാനിപ്പിക്കുമെന്നാണ് അറിയിപ്പ്. പുതിയതായി ആരംഭിച്ച യൂട്യൂബ് മ്യൂസിക്കിലേക്ക് മാറാന്‍ ഉപയോക്താക്കളോട് ഗൂഗിള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.Play Music ഉപയോക്താക്കള്‍ക്ക് അവര്‍ വാങ്ങിയതോ ഗൂഗിള്‍ പ്ലേ മ്യൂസിക്കിലേക്ക് അപ്ലോഡ് ചെയ്തതോ ആയ ഗാനങ്ങളും അതുപോലെ ട്രാക്കുകള്‍, പ്ലേ ലിസ്റ്റുകള്‍, റേഡിയോ സ്റ്റേഷനുകള്‍ എന്നിവ […]

  Read More

 • in

  മോദി സർക്കാർ എന്നെ നിശബ്ദനാക്കാൻ ശ്രമിച്ചു, രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കും എന്നെഴുതിയ ബോണ്ടിൽ ഒപ്പിടാൻ നിർബന്ധിച്ചു: ഒമർ അബ്ദുള്ള

  omar abdullah

  omar abdullah ജമ്മു കശ്മീരിലെ സംഭവ വികാസങ്ങളിൽ പ്രതികരിക്കാതെ നിശബ്ദനായിരിക്കുമെന്ന് വാക്കു നല്കിയിരുന്നെങ്കിൽ  ഉടനടി ജയിൽമോചനം വാഗ്ദാനം ചെയ്തിരുന്നതായി ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള. ഇതിനായി ഒരു ബോണ്ടിൽ ഒപ്പിട്ടു നല്കാൻ നിർബന്ധിച്ചു. തൻ്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാനായിരുന്നു അവർ ശ്രമിച്ചത്. ഇംഗ്ലീഷ് ഓൺലൈൻ ദിനപത്രമായ ദി വയറിന് നല്കിയ പ്രത്യേക വീഡിയോ അഭിമുഖത്തിലാണ് ജമ്മു കശ്മീർ വിഷയത്തിൽ നരേന്ദ്രമോദി സർക്കാർ സ്വീകരിച്ച ജനാധിപത്യവിരുദ്ധ നടപടികളെപ്പറ്റി മുൻ മുഖ്യമന്ത്രിയും നാഷണൽ കോൺഫറൻസ് നേതാവുമായ ഒമർ […]

  Read More

 • in ,

  ഡബ്ല്യുസിസിക്കൊപ്പമുള്ള പ്രവർത്തനം അവസാനിപ്പിച്ച്  വിധു വിന്‍സെന്‍റ്

  WCC വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള പ്രവർത്തനം താൻ  അവസാനിപ്പിക്കുന്നതായി സംവിധായിക  വിധു വിന്‍സെന്‍റ് .തന്റെ  ഫേസ് ബുക്ക് പേജിലൂടെയാണ്   വിധു വിന്‍സെന്‍റ് ഈ കാര്യം വ്യക്തമാക്കിയത്. വ്യക്തിപരവും രാഷ്ട്രീയവുമായ ചില കാരണങ്ങളാൽ വിമെൻ ഇൻ സിനിമാ കളക്ടീവിനോടൊപ്പമുള്ള യാത്ര അവസാനിപ്പിക്കുകയാണെന്ന് പോസ്റ്റിൽ പറയുന്നു. wcc പലപ്പോഴും  ഡബ്ല്യുസിസി യിലെ  പ്രവർത്തനങ്ങളെ  കുറിച്ചുള്ള വിവരങ്ങൾ മാധ്യമങ്ങൾക്ക് നല്കിരുന്നത് വിധുവാണ് . അതിനാൽ തന്റെ  ഈ  പോസ്റ്റ് മാധ്യമ പ്രവർത്തകർക്കുള്ള ഒരു  അറിയിപ്പായി കാണാനും  വിധു  കുറിപ്പിൽ […]

  Read More

 • in

  ലോകാരോഗ്യ സംഘടനയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചതായി അമേരിക്ക

  ലോകാരോഗ്യ സംഘടനയുമായുള്ള മുഴുവൻ ബന്ധവും വിച്ഛേദിച്ചതായി അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പിൻ്റെ പ്രഖ്യാപനം. കൊറോണ മഹാമാരിയെ നേരിടുന്നതിൽ സംഘടനയ്ക്ക് സംഭവിച്ച പാളിച്ചകളാണ് എഴുപത്തിരണ്ടു വർഷത്തെ ബന്ധം അവസാനിപ്പിക്കാൻ കാരണമായി അമേരിക്ക ചൂണ്ടിക്കാട്ടുന്നത്.  സംഘടനയുടെ പ്രവർത്തനങ്ങളിൽ വലിയ വീഴ്ചകൾ ഉണ്ടെന്ന് ആരോപിച്ച് ഈ മാസം 19-ന്  ഡബ്ല്യു എച്ച് ഒ ഡയറക്റ്റർ ജനറൽ തെദ് റോസ് അഥനം ഗബ്രിയേസസിന് നാലു പേജുള്ള കത്ത് ട്രമ്പ് നല്കിയിരുന്നു.  നിരവധി ആരോപണങ്ങളാണ് കത്തിൽ ഉന്നയിച്ചിരുന്നത്. പിഴവുകൾ തിരുത്തി, പരിഷ്കാരങ്ങൾ നടപ്പിലാക്കാൻ 30 […]

  Read More

 • in ,

  ലോകാരോഗ്യ സംഘടനയ്ക്കുള്ള ഫണ്ടിങ്ങ് എന്നന്നേക്കുമായി അവസാനിപ്പിക്കുമെന്ന് ട്രമ്പിൻ്റെ ഭീഷണി

  അടുത്ത മുപ്പത് ദിവസത്തിനുള്ളിൽ ലോകാരോഗ്യ സംഘടന അതിൻ്റെ പ്രവർത്തനങ്ങളിൽ “കാര്യമായ പുരോഗതി” കൈവരിക്കാത്ത പക്ഷം അമേരിക്കൻ ഫണ്ടിങ്ങ് “ശാശ്വതമായി മരവിപ്പിക്കും” എന്ന് അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രമ്പ് ഭീഷണി മുഴക്കി. ഏപ്രിൽ മധ്യത്തോടെ സംഘടനയ്ക്കുള്ള സാമ്പത്തിക സഹായ പദ്ധതി അമേരിക്ക താത്ക്കാലികമായി മരവിപ്പിച്ചിരുന്നു. ചൈനയോട്  പക്ഷപാതിത്വം  കാട്ടുന്നുവെന്നും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് കാലങ്ങളായുള്ള ഫണ്ടിങ്ങ് അമേരിക്ക നിർത്തിവെച്ചത്. This is the letter sent to Dr. Tedros of the World Health Organization. It […]

  Read More

 • in

  ബാധ്യത തീർക്കാമെന്നും കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ

  കടബാധ്യത പൂർണമായി അടച്ചുതീർക്കാമെന്നും  തനിക്കെതിരെയുള്ള കേസ് അവസാനിപ്പിക്കണമെന്നും വിജയ് മല്യ. ഇരുപത് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് അവതരിപ്പിച്ച സർക്കാർ നടപടിയെ അഭിനന്ദിച്ച മല്യ, പലവട്ടം ആവശ്യപ്പെട്ടിട്ടും തൻ്റെ വാഗ്ദാനം സ്വീകരിക്കാൻ സർക്കാർ തയ്യാറാവാത്തതിൽ ദുഃഖം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് വിജയ് മല്യയുടെ ഓഫർ വന്നത്. കോവിഡ്-19 സമാശ്വാസ പാക്കേജ് മുന്നോട്ടുവെച്ച സർക്കാരിനെ അഭിനന്ദിക്കുന്നു. അവർ ആഗ്രഹിക്കുന്നത്ര നോട്ടുകൾ അടിച്ചിറക്കാൻ അവർക്കാവും. പക്ഷേ, പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത വായ്പാ കുടിശ്ശിക നൂറു ശതമാനവും തിരിച്ചടക്കാം എന്ന വാഗ്‌ദാനം […]

  Read More

 • in

  ജനവിരുദ്ധമായ ഇന്‍റര്‍നെറ്റ് അടച്ചുപൂട്ടല്‍ അവസാനിപ്പിക്കണം: ഡി എ കെ എഫ്

  ജനകീയ പ്രതിഷേധങ്ങളെ തടയുക മാത്രം ലക്ഷ്യമാക്കി രാജ്യത്തകമാനം നടപ്പാക്കുന്ന ഇന്റർനെറ്റ് അടച്ചുപൂട്ടലിനെ, ഡെമോക്രാറ്റിക് അലയൻസ് ഫോർ നോളഡ്ജ് ഫ്രീഡം (ഡി എ കെ എഫ്) സംസ്ഥാന കമ്മിറ്റി ശക്തമായി അപലപിച്ചു. ജനങ്ങളുടെ മൗലികാവകാശമായ ഇന്‍റര്‍നെറ്റ് ഉപയോഗം തടയുന്ന കേന്ദ്രസര്‍ക്കാര്‍ നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് ഡി എ കെ എഫ് പ്രസിഡന്‍റ് ഡോ. എ സാബുവും ജനറല്‍ സെക്രട്ടറി ടി. ഗോപകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്‍റര്‍നെറ്റ് നിഷേധം പൗരന്‍റെ അറിയാനുള്ള അവകാശത്തിന്‍റെ കൂടി നിഷേധമാണ്. 2014 മുതൽ 357 […]

  Read More

 • in

  ചൗക്കിദാർ ചോർ പരാമർശം-രാഹുൽ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ കേസ് അവസാനിപ്പിച്ചു 

  അഭിപ്രായ പ്രകടനങ്ങളിൽ ജാഗ്രത പുലർത്തണം എന്ന നിർദേശം നൽകി രാഹുൽ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യക്കേസ് സുപ്രീം കോടതി അവസാനിപ്പിച്ചു. ബി ജെ പി നേതാവ് മീനാക്ഷി ലേഖിയാണ് മുൻ കോൺഗ്രസ് പ്രസിഡന്റിനെതിരെ സുപ്രീം കോടതിയിൽ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടി പരാതി നൽകിയിരുന്നത്. ചൗകിദാർ ചോർ ഹേ പ്രയോഗം സുപ്രീം കോടതി നടത്തിയതാണ് എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ രാഹുൽ ഗാന്ധി  പ്രസ്‍താവന നൽകി എന്നായിരുന്നു ആരോപണം. സുപ്രീം കോടതി അങ്ങിനെ പറഞ്ഞിട്ടില്ല. കേസിൽ രാഹുൽ ഗാന്ധി നേരത്തേ മാപ്പ് അപേക്ഷ നൽകിയിരുന്നെങ്കിലും […]

  Read More

 • in

  നിപ ബാധിച്ച വിദ്യാർഥിയുടെ ആരോഗ്യനില തൃപ്തികരം 

  കൊച്ചി: നിപ ബാധിച്ച് ചികിത്സയിലുള്ള വിദ്യാർഥിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അറിയിച്ചു. നിപ സംശയത്തിൽ നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ രക്തസാമ്പിളുകൾ പൂണെയിലെ വൈറോളജി ലാബിലേക്ക് അയച്ചതായും മന്ത്രി അറിയിച്ചു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. നിപ രോഗ ബാധിതന്റേയും ഐസലേഷൻ വാർഡിൽ ചികിത്സയിലുള്ള അഞ്ച് പേരുടേയും നില മെച്ചപ്പെട്ടിട്ടുണ്ട്. നിരീക്ഷണത്തിലുള്ളവരുടെ രക്ത സാമ്പിളുകളുടെ പരിശോധനാ ഫലം രണ്ടു ദിവസത്തിനകം എത്തും. അതു വരെ സാധാരണ ചികിത്സയാണ് നൽകുന്നത്. എല്ലാവരുടേയും ആരോഗ്യ നില തൃപ്തികരമാണെന്നും മന്ത്രി […]

  Read More

 • in

  നിപയെ നേരിടാന്‍ ആരോഗ്യമേഖല പൂര്‍ണ്ണ സജ്ജമെന്ന് മുഖ്യമന്ത്രി  

  എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലുള്ള യുവാവിന് നിപ വൈറസ് ബാധ സ്ഥിരീകരിച്ചെന്നും  ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍  എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.  നിപ ബാധിച്ച യുവാവുമായി അടുത്തിടപഴകിയവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണ്. നിപ സ്ഥിരീകരിച്ചു എന്നതിനാല്‍ ആരും ആശങ്കപ്പെടേണ്ട കാര്യമില്ല. ആരോഗ്യവകുപ്പ് ഓരോ സമയത്തും കൃത്യമായി നിര്‍ദ്ദേശങ്ങള്‍ നല്‍കും. അത് പിന്തുടരാന്‍ എല്ലാവരും തയ്യാറാകണം. കേന്ദ്രആരോഗ്യ മന്ത്രാലയവുമായും നിരന്തരം ആശയവിനിമയം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. വിദഗ്ധരടങ്ങിയ കേന്ദ്രസംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. അവരുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ […]

  Read More

 • in ,

  നിപ വൈറസ്: പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം

  തിരുവനന്തപുരം: നിപ വൈറസ് പ്രതിരോധിക്കാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി സുസജ്ജം. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ തോമസ് മാത്യുവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിവിധ വകുപ്പുമേധാവികളുടെ യോഗത്തിലാണ് മുന്‍കരുതലെന്നവണ്ണം പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കാന്‍ നടപടിയായത്. ആരോഗ്യവകുപ്പിന്‍റെ മാര്‍ഗനിര്‍ദേശപ്രകാരം അടിയന്തരമായി വേണ്ട നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. നിപ രോഗബാധയുടെ ലക്ഷണവുമായി രോഗികള്‍ എത്തിയാല്‍ മറ്റു രോഗികളുമായി സമ്പര്‍ക്കമുണ്ടാകാത്തതരത്തില്‍ ചികിത്സ ലഭ്യമാക്കാന്‍ ഐസൊലേഷന്‍ വാര്‍ഡ്, ഐസിയു എന്നിവ സജ്ജീകരിക്കാന്‍ നടപടിയായി. രോഗിയില്‍ നിന്നും രോഗം പകരാതിരിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷാകിറ്റുകളുടെയും മരുന്നിന്‍റെയുമെല്ലാം സ്റ്റോക്ക് വിലയിരുത്തി. രോഗം […]

  Read More

Load More
Congratulations. You've reached the end of the internet.