• in

  ​ടൂറിസം മേഖലയില്‍ സ്ത്രീ സംരംഭങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നൽകും

  ടൂറിസം മേഖലയില്‍ സാധാരണക്കാരായ സ്ത്രീകള്‍ക്ക് തൊഴിലും വരുമാനവും ലഭ്യമാക്കു​ന്നതിനായി സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷന് കീഴില്‍ നിരവധി പദ്ധതികള്‍ ആരംഭിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ അറിയിച്ചു. ഇതിനായി പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ, വിവിധ തരത്തിലുള്ള കരകൗശല വസ്തുക്കൾ, മുള, ഈറ എന്നിവ കൊണ്ടുള്ള ഉൽപ്പന്നങ്ങൾ നിര്‍മ്മിക്കുന്നതിന് പരിശീലനം നല്‍കുന്നുണ്ട്.  നിലവിൽ 14 ജില്ലകളിലായി ആർ ടി മിഷനിൽ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 16345 യൂണിറ്റുകളിൽ 83 ശതമാനം യൂണിറ്റുകൾ സ്ത്രീകളുടെ ഉടമസ്ഥതയിലുളളതോ, സ്ത്രീകൾ […]

  Read More

 • in

  കേരള ടൂറിസത്തിന് 3 പാറ്റാ ഗോള്‍ഡന്‍ പുരസകാരങ്ങള്‍ സമ്മാനിച്ചു

  ഉത്തരവാദിത്ത ടൂറിസം മിഷന്‍റെ കീഴിലുള്ള കുമരകം എത്നിക് ഫുഡ് റസ്റ്ററന്‍റിനുള്‍പ്പെടെ, ടൂറിസം രംഗത്തെ രാജ്യാന്തര ബഹുമതിയായ പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍റെ മൂന്ന് പുരസ്കാരങ്ങള്‍ കേരള ടൂറിസത്തിനു സമ്മാനിച്ചു.  കസാഖ്സ്ഥാനിലെ നൂര്‍-സുത്താനില്‍ നടന്ന  പാറ്റാ ട്രാവല്‍ മാര്‍ട്ട് 2019 ല്‍ ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനും ടൂറിസം ഡയറക്ടര്‍ ശ്രീ പി. ബാല കിരണും മക്കാക്കോ ഗവണ്‍മെന്‍റ് ടൂറിസം ഓഫീസ് ഡയറക്ടര്‍ ശ്രീമതി മറിയ ഹെലേന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റാ സിഇഒ ഡോ. മരിയോ […]

  Read More

 • in ,

  വിമാനയാത്രാ നിരക്കുകളും ഹോട്ടല്‍ മുറികളുടെ ജിഎസ് ടിയും കുറയ്ക്കണം: മുഖ്യമന്ത്രി

  രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ വളര്‍ച്ചയ്ക്കായി വിമാനയാത്രാ നിരക്കുകളും ഹോട്ടല്‍ മുറികളുടെ ചരക്കുസേവന നികുതിയും കുറയ്ക്കണമെന്നും  വിനോദയാത്രാ  വാഹനനികുതിയിലെ അന്തരം ഇല്ലാതാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും  മുഖ്യമന്ത്രി  പിണറായി വിജയന്‍ ആവശ്യപ്പെട്ടു. കോവളത്ത് വിവിധ സംസ്ഥാനങ്ങളിലെ ടൂറിസം മന്ത്രിമാരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത്തരം പ്രതിബന്ധങ്ങള്‍ ഇല്ലാതാക്കിയാല്‍ ഇന്ത്യയ്ക്ക് ആഗോള തലത്തില്‍ പ്രമുഖ വിനോദസഞ്ചാര ലക്ഷ്യസ്ഥാനമായി മാറാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  എല്ലാ സംസ്ഥാനങ്ങളിലെയും  ടൂറിസം വാഹന നികുതി യുക്തിസഹമാക്കുന്നതിനും വിമാനയാത്രാ നിരക്കുകളുടെ നിരന്തര വര്‍ദ്ധന പരിഹരിക്കുന്നതിനുമുള്ള സംവിധാനം നടപ്പാക്കേണ്ടത് […]

  Read More

 • in

  സഞ്ചാരികള്‍ക്കായി ഓണസദ്യയും ഓണസമ്മാനവും ഒരുക്കി ഉത്തരവാദിത്ത ടൂറിസം മിഷൻ

  തിരുവനന്തപുരം: വിനോദ സഞ്ചാരികള്‍ക്കായി നാട്ടിന്‍പുറത്ത് താമസവും ഓണസദ്യയും ഓണസമ്മാനവും യാത്രാസൗകര്യവും ഒരുക്കി വേറിട്ട രീതിയില്‍ ഓണം ആഘോഷിക്കാന്‍ അവസരം ഒരുക്കുകയാണ് സംസ്ഥാന ടൂറിസം വകുപ്പിനു കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍. 2017ല്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ച പദ്ധതി ആണ് ‘നാട്ടിന്‍പുറങ്ങളില്‍ ഓണമുണ്ണാം, ഓണസമ്മാനങ്ങള്‍ വാങ്ങാം’ എന്ന സ്‌പെഷ്യല്‍ വില്ലേജ് ലൈഫ് എക്‌സ്പീരിയന്‍സ് പ്രോഗ്രാം. ഇത്തവണ ആകര്‍ഷകമായ മാറ്റങ്ങളോടെ ഈയൊരു പദ്ധതി വിപുലമായി തന്നെ നടപ്പാക്കാനൊരുങ്ങുകയാണ് ഉത്തരവാദിത്ത ടൂറിസം മിഷന്‍. താമസസൗകര്യം ഉള്‍പ്പെടെയുള്ള പാക്കേജുകളും പദ്ധതിയുടെ ഭാഗമായുണ്ട്. സെപ്തംബര്‍ 1 […]

  Read More

 • in , ,

  എക്സ്പീരിയന്‍സ് എത്നിക് കുസീൻ പദ്ധതിയുമായി ഉത്തരവാദിത്ത ടൂറിസം മിഷന്‍ 

  തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരുടെ കൈപ്പുണ്യം ടൂറിസ്റ്റുകള്‍ക്ക് പരിചയപ്പെടുത്താനൊരുങ്ങി ഉത്തരവാദിത്ത ടൂറിസം മിഷന്‍. സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലാണ് ടൂറിസം മേഖലയില്‍ വന്‍ ചലനം സൃഷ്ടിക്കാവുന്ന പ്രസ്തുത പദ്ധതി പ്രഖ്യാപിച്ചത്. ‘എക്സ്പീരിയന്‍സ് എത്നിക് കുസീന്‍’ എന്ന പേരില്‍ കേരളത്തില്‍ ആരംഭിക്കുന്ന പദ്ധതിക്ക് സംസ്ഥാന ടൂറിസം വര്‍ക്കിംഗ് ഗ്രൂപ്പ് ഭരണാനുമതി നല്‍കി . കേരളത്തിലെ മുഴുവന്‍ ജില്ലകളില്‍ നിന്നുമായി തെരെഞ്ഞെടുക്കപെടുന്ന 2000 വീടുകളാണ് ഒന്നാംഘട്ടത്തില്‍ പദ്ധതിയുടെ ഭാഗമാകുക. കേരളീയ ഗ്രാമങ്ങളെ ടൂറിസം പ്രവര്‍ത്തനത്തിന്റെ മുഖ്യ കേന്ദ്രമാക്കുക എന്ന […]

  Read More