in

നിങ്ങളെ മുഖക്കുരു അലട്ടുന്നുണ്ടോ ? ഉണ്ടെങ്കിൽ ഈ  ഭക്ഷണങ്ങൾ ഒഴിവാക്കുക

Acne
സൗന്ദര്യ സംരക്ഷണത്തിൽ എപ്പോഴും  വില്ലനായി വരാറുള്ള ഒന്നാണ് മുഖക്കുരു . പ്രത്യേകിച്ച് കൗമാരക്കാർക്ക് ഇടയിൽ  അവരുടെ  ആത്മവിശ്വാത്തെ വല്ലാതെ തളർത്തുന്ന ഒന്നാണ് മുഖക്കുരു. മുഖക്കുരുവിനെ  തുരത്താൻ ഇന്ന് നിരവധി ഉപാധികൾ നമുക്ക് മുന്നിൽ  ക്രീമുകളായും ഫേസ് വാഷായും മരുന്നുകളായും  ഒക്കെ ഉണ്ട് . എന്നാൽ അവയോടൊപ്പം   തന്നെ  നമ്മൾ ശ്രദ്ധ നൽകേണ്ട മറ്റൊരു സംഗതി കൂടി ഉണ്ട് . എന്താണന്നല്ലേ ?  നമ്മുടെ ഭക്ഷണക്രമം . നമ്മുടെ   മുഖക്കുരു കൂടുതൽ വഷളാക്കുന്നതിൽ ചില ഭക്ഷണങ്ങൾക്ക് വലിയ പങ്ക് ഉണ്ട്. എന്തൊക്കെ  ഭക്ഷണങ്ങളാണ് മുഖക്കുരു ഉള്ളവർ ഒഴിവാക്കേണ്ടതെന്ന്   നോക്കാം . Acne

കൊഴുപ്പ് നീക്കപ്പെട്ട പാൽ

കൊഴുപ്പ് കുറഞ്ഞതോ കൊഴുപ്പില്ലാത്തതോ ആയ പാലിന് മുഖക്കുരുവുമായി ബന്ധമുണ്ടെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു. ലാക്ടോസ് കുറവുള്ള ആളുകൾക്ക് ചർമ്മ പ്രശ്നങ്ങൾ ഉണ്ടാകാം.മാത്രവുമല്ല  ഇത് അവരുടെ ജിഐ സിസ്റ്റത്തിനും (ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ ട്രാക്ട് ) മോശമായി ബാധിക്കുകയും ചെയ്യും . പാല്ലിൽ വളർച്ചയ്ക്കുള്ള ഹോർമോണുകളാണ് അടങ്ങിയിട്ടുള്ളത്  ഇത് നമ്മുടെ ശരീരത്തിലെ ഹോർമോണുകളോട്   ചേർന്ന്  അസന്തുലിതാവസ്ഥ സൃഷ്ടിക്കുകയും ഇതുമൂലം  എണ്ണമയമുള്ള ചർമ്മം ഉണ്ടാവുകയും ചർമ്മത്തിൽ കലകൾ രൂപപ്പെടുകയും ചെയ്യുന്നു.  ഇതിന് പകരം ബദാം മിൽക്ക്  അല്ലെങ്കിൽ റൈസ് മിൽക്ക്   പരീക്ഷിക്കാവുന്നതാണ് .

മുട്ടയുടെ  വെള്ള

മുട്ടയുടെ മഞ്ഞക്കരു ആരോഗ്യത്തിന് ദോഷകരമാണെന്നാണ്  നാം കൂടുതലായും കേട്ടിട്ടുള്ളത് അല്ലേ. അതൊരു  മിഥ്യ ധാരണയാണ് , ഇത് രക്തത്തിലെ കൊളസ്ട്രോളിനെ ബാധിക്കില്ല. മുഖക്കുരു,ഡ്രൈനസ്സ് , തിണർപ്പ് എന്നിവ ഭേദമാക്കുന്ന വിറ്റാമിൻ ബി ഉള്ളതിനാൽ മുട്ടയുടെ മഞ്ഞക്കരു ചർമ്മത്തിന് പ്രധാനമാണ്. അതിനാൽ, മുഖക്കുരു പ്രശ്‌നമുള്ള ആളുകൾക്ക് മുട്ടയുടെ വെള്ളയ്ക്ക് പകരം മുട്ടയുടെ മഞ്ഞക്കരു കഴിക്കാവുന്നതാണ് .

മയോണൈസ്

മയോണൈസിൽ ഐസോഫ്‌ളേവോണുകൾ ഉള്ള  സോയാബീൻ ഓയിൽ അടങ്ങിയിട്ടുണ്ട്.ഇത് പുതിയ കോശജ്വലനത്തിനു സഹായിക്കും.  . നമ്മുടെ ശരീരത്തിൽ ഈസ്ട്രജൻ പോലെ പ്രവർത്തിക്കാൻ സോയയ്ക്ക് കഴിയും. അതിനാൽ, ഹോർമോണുകളുടെ അസന്തുലിതാവസ്ഥ ഒരു വലിയ ഹോർമോൺ തകരാറിന് കാരണമാകും. പ്രോട്ടീൻ ബാറുകൾ, വെജിറ്റബിൾ ബർഗറുകൾ തുടങ്ങിയവയ്‌ക്കെല്ലാം സോയാബീൻ ഓയിൽ അടങ്ങിയിട്ടുണ്ട് .

വൈറ്റ് ബ്രെഡ്

വൈറ്റ് ബ്രെഡ്, പാസ്ത, ധാന്യങ്ങൾ, ഓട്സ്  എന്നിവ മുഖക്കുരുവിനും മറ്റ് ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകുകയും ഇതുമൂലം നമ്മളിൽ പ്രായാധിക്ക്യം വർദ്ധിപ്പിക്കുകയും ചെയ്യുന്നു . കൂടാതെ  അവ നമ്മുടെ രക്തത്തിലെ പഞ്ചസാരയുടെയും  ഇൻസുലിന്റെയും  അളവിനെ സാരമായി ബാധിക്കുന്നു . അതിനാൽ, ഇവയ്ക്ക് പകരം  ധാന്യങ്ങൾ ഉപയോഗിക്കുക.

മാംസത്തിന്റെ അമിത ഉപഭോഗം

മാംസം അമിതമായി കഴിക്കുന്നത് മുഖക്കുരുവിനും മറ്റ് ചർമ്മ പ്രശ്‌നങ്ങൾക്കും കാരണമാകുന്നു . നമ്മുടെ ദഹനവ്യവസ്ഥയെ ബാധിക്കുകയും ചെയ്യുന്നു . എന്നാൽ സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണരീതിയിലുള്ള ആളുകൾക്ക് ചർമ്മ പ്രശ്‌നങ്ങൾ കുറവാണെന്ന് റിപ്പോർട്ടുചെയ്യുന്നു, കാരണം ഇതിലെ ആന്റിഓക്സിഡന്റുകൾ , നാരുകൾ, ധാതുക്കൾ എന്നിവ നമ്മുടെ ശരീരത്തെ പ്രതിദിനം വിഷാംശ രഹിതമാക്കുന്നു. .ഫാസ്റ്റ് ഫുഡുകൾ, എനർജി ഡ്രിങ്കുകൾ, മദ്യം, പിസ്സ, സോഡ തുടങ്ങിയവയാണ് നമ്മുടെ മുഖക്കുരുവിനെ കൂടുതൽ വഷളാക്കുന്നത്.

Written by Blive News

Leave a Reply

Your email address will not be published. Required fields are marked *

മാധ്യമങ്ങൾ അപകടകരമായ ചേസിങ്ങ് അവസാനിപ്പിക്കണമെന്ന് മുംബൈ പൊലീസ്

ഐഫോൺ 12 അടുത്തയാഴ്ച പുറത്തിറക്കാൻ സാധ്യത